മനശ്ശാസ്ത്രം...(അന്ധ)വിശ്വാസം...ഇന്ത്യ കുതിക്കുന്നു...2
ടീം മാനേജര്‍ ജ്യോതി ബാജ്പേയി പറയുന്നു: ഓരോ കളിയും ചില ലക്ഷ്യത്തോടെ കളിക്കുമ്പോള്‍ ടീമംഗങ്ങള്‍ക്ക് കൂടുതല്‍ അര്‍ത്ഥവത്തായി തോന്നുന്നുണ്ട്. അങ്ങിനെയാണ് മറ്റൊരു തന്ത്രം രൂപപ്പെടുത്തിയത്. ഒരോ കളിയിലെ പ്രകടനവും ടീമംഗങ്ങള്‍ക്ക് ആര്‍ക്കെങ്കിലും സമര്‍പ്പിക്കാം. അവരുടെ ഭാര്യമാര്‍ക്കോ, കോച്ചിനോ, അച്ഛനമ്മമാര്‍ക്കോ, രാജ്യത്തിനോ, കൂട്ടുകാര്‍ക്കോ.... ആര്‍ക്കും. ഇതുവഴി കളിക്കളത്തിലെത്തുമ്പോള്‍, അവര്‍ നിസ്വാര്‍ത്ഥരാകുന്നു. താന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് വേണ്ടി 100 ശതമാനത്തിലധികം അവര്‍ പ്രയത്നിക്കുന്നു.. ശ്രീലങ്കയ്ക്കെതിരായ ശ്രീനാഥിന്റെ പ്രകടനം ഭാര്യയുടെ അനുജന് വേണ്ടിയായിരുന്നു. അര്‍ബുദം ബാധിച്ച് ഈയിടെ മരിച്ച ശ്രീനാഥിന്റെ ഭാര്യയുടെ അനുജന്‍ എന്നും ശ്രീനാഥിന് പ്രോത്സാഹനമായിരുന്നത്രെ. അതുപോലെ പാകിസ്ഥാനെതിരായ സച്ചിന്റെ പ്രകടനം സ്വന്തം ജ്യേഷ്ഠനും ക്രിക്കറ്റില്‍ ഗുരുവുമായ ചേട്ടന് വേണ്ടിയായിരുന്നു. അങ്ങിനെ ഓരോ കളിക്കാരും അവരുടെ പ്രകടനം ഓരോരുത്തര്‍ക്കായി സമര്‍പ്പിക്കുന്നതോടെ ടീമിന്റെ ആത്മവീര്യം അങ്ങേയറ്റം ഉയരുന്നു.












Click it and Unblock the Notifications