കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ, ഐ ബലപരീക്ഷണം ഒരു തവണ കൂടി

  • By Staff
Google Oneindia Malayalam News

കലാപം ശക്തമാക്കാന്‍ തീരുമാനിച്ചതിന് മറ്റൊരു കാരണം കൂടി ഉണ്ട്. ഇക്കുറി അവര്‍ക്ക് കെ മുരളീധരനെ തങ്ങളുടെ കൂട്ടത്തില്‍ പൂര്‍ണ്ണമായും കിട്ടിയിരിയ്ക്കുകയാണ്. ഇതുവരെ ആന്റണിയ്ക്കെതിരെ കരുണാകരന്‍ കലാപം ഉയര്‍ത്തിയപ്പോഴൊക്കെ കെ പി സി സി പ്രസിഡണ്ട് കെ മുരളീധരന്‍ ഒന്നുകില്‍ ആന്റണിയുടെ പക്ഷം പിടിച്ചു, അല്ലെങ്കില്‍ നിഷ്പക്ഷത പാലിച്ചു. അതുകൊണ്ട് തന്നെ കനത്ത ആക്രമണം നടത്താന്‍ ഐ വിഭാഗത്തിനായില്ല.

Antonyഇക്കുറി കെ പി സി സി പ്രസിഡണ്ട് കെ മുരളീധരന്‍ നിര്‍ദ്ദേശിയ്ക്കാത്ത ഒരാളെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഹൈകമാന്റ് നിര്‍ദ്ദേശിച്ചത് ആന്റണിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് മുരളി കരുതുന്നത്. അത് ശരിയാണെന്നാണ് എ ക്കാര്‍ പോലും രഹസ്യമായി പറയുന്നത്. ഈ സാഹചര്യത്തിലാണ് മുരളി കെ പി സി സി സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. അധികാരമില്ലാത്ത പ്രസിഡണ്ട് സ്ഥാനം എന്തിനാണെന്നാണ് മുരളിയുടെ നിലപാട്. താന്‍ പൂര്‍ണ്ണമായി സഹകരിച്ചപ്പോഴും തന്നോട് ആന്റണി കള്ളക്കളി കാണിച്ചെന്ന് മുരളിയ്ക്ക് തോന്നിയിരിയ്ക്കുന്നു. രാജി പിന്‍വലിയ്ക്കാനുള്ള അനുനയവുമായി മുരളിയെ കാണുമെന്ന് ഐക്യമുന്നണി കണ്‍വീനറും എ ഗ്രൂപ്പിന്റെ സൂത്രധാരനുമായ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

മുരളിയുടെ ഈ നിലപാട് ശരിയെന്ന് ചിലരെങ്കിലും പറയും. കാരണമുണ്ട്. ഐക്യമുന്നണി യോഗം ചേര്‍ന്ന് രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ തീരുമാനിയ്ക്കാനുള്ള ചുമതല മുരളിയേയും ആന്റണിയേയുമാണ് ഏല്‍പ്പിച്ചത്. അവര്‍ കൂടി ആലോചിച്ചു. പേരും നിശ്ചയിച്ചു. രണ്ട് സീറ്റിന് മൂന്ന് പേരുകള്‍. വയലാര്‍ രവി, പി സി ചാക്കൊ, പിന്നെ കോടോത്ത് ഗോവിന്ദന്‍ നായര്‍. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ പേരുകള്‍ വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള. ചാക്കൊയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റില്ലെന്ന് കെ കരുണാരന്‍ വാദിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥി കോടോത്തിന്റെ പേരുകൂടി പട്ടികയില്‍ ചേര്‍ത്തത്. എന്നാല്‍ ഒടുവില്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന അവസ്ഥയായി.

അനുനയിപ്പിയ്ക്കാനായി മുരളിയെ കാണുന്ന ഉമ്മന്‍ ചാണ്ടിയുടെ പഞ്ചാര വാക്കുകളിലും പ്രലോഭനങ്ങളിലും മുരളി വീഴുന്നുണ്ടോയെന്ന് വേണം ഇനി നോക്കാന്‍.

കെ പി സി സി പ്രസിഡണ്ടായ താന്‍ ഒരു വിഭാഗത്തിനും ഒപ്പമല്ലെന്നായിരുന്നു മുരളി ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ രാജികത്ത് നല്‍കിയതുകൊണ്ടാകാം ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച അത്തരത്തിലൊരു വാദം മുരളി ഉന്നയിച്ചില്ല.

ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് മാറ്റമുണ്ടാവില്ലെന്നാണ് എ വിഭാഗക്കാര്‍ അടക്കം പറയുന്നത്. അവര്‍ തുറന്ന് ഈ പോരിന് എത്തിയിട്ടില്ല. എല്ലാം ഹൈകമാണ്ടാണെന്ന പഴയ പല്ലവി പാടി ഒതുങ്ങി ഇരുന്ന് ചിരിയ്ക്കുകയാണ് എ കാര്‍.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X