കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ, ഐ ബലപരീക്ഷണം ഒരു തവണ കൂടി...2

  • By Staff
Google Oneindia Malayalam News

എന്തായാലും വരും ദിവസങ്ങളിലെ പരിപാടികള്‍ ആലോചിയ്ക്കാന്‍ ഏപ്രില്‍ നാല് വെള്ളിയാഴ്ചയും ഐ വിഭാഗക്കാര്‍ തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.

അതിനിടയിലും ചില കല്ല് കടികള്‍ ഐ വിഭാഗത്തിനിടയിലില്ലേയെന്ന് സംശയം. എന്താണെന്നല്ലേ? കേട്ടോളൂ.

ഐ വിഭാഗം മന്ത്രിമാര്‍ രാജിവയ്ക്കാന്‍ കരുണാകരന് മുന്നില്‍ തയ്യാര്‍ പ്രകടിപ്പിച്ചെന്നും രാജികത്ത് കരുണാകരന് നല്‍കിയെന്നുമായിരുന്നു ഏപ്രില്‍ മൂന്ന് വ്യാഴാഴ്ചത്തെ വാര്‍ത്തകള്‍. കടവൂര്‍ ശിവദാസനും കെ. ശങ്കരനും കെ. വി. തോമസുമാണ് രാജിയ്ക്ക് തയ്യാര്‍ പ്രകടിപ്പിച്ചതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വെള്ളിയാഴ്ച ആയപ്പോള്‍ പുതിയ വാര്‍ത്ത വരുന്നു. മന്ത്രി കെ വി തോമസ് രാജിവയ്ക്കാമെന്ന് പറഞ്ഞില്ലെന്നാണ് വിശ്വസ്ഥ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്ത. എന്നാല്‍ ഈ പ്രശ്നം പരിഹരിയ്ക്കാന്‍ ഐ വിഭാഗത്തിന്റെ മന്ത്രി എന്ന നിലയില്‍ ഏത് അറ്റം വരെ പോകാനും തോമസ് തയ്യാര്‍ പ്രകടിപ്പിയ്ക്കുകയും ചെയ്തത്രെ. മാത്രമല്ല ഐ വിഭാഗം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും തോമസ് പറഞ്ഞത്രെ. പക്ഷേ രാജിവയ്ക്കാമെന്ന് മാത്രം പറഞ്ഞില്ല. ഏതറ്റം വരേയും പോകാമെന്ന് പറഞ്ഞാല്‍ അതില്‍ രാജി ഇല്ലെന്ന് ഐ വിഭാഗത്തിന്റെ യോഗ തീരുമാനങ്ങള്‍ വിവരിച്ച ബുദ്ധിമാനായ മുന്‍ മന്ത്രി പി പി ജോര്‍ജ്ജിന് അറിയാതെ പോയി. പാവം ജോര്‍ജ്ജ്.

ഈ വാര്‍ത്തയിലെ ഉള്ള് എന്തെന്നാല്‍ ഐ വിഭാഗം പൂര്‍ണ്ണമായി കെ. വി. തോമസിനെ വിശ്വസിയ്ക്കണ്ട എന്നാണ്. കരുണാകരന്റെ അടുത്ത് കൂറും ആന്റണിയുടെ വീട്ടില്‍ സേവയും പണ്ടേ കെ. വി. തോമസിന് പതിവാണെന്നാണ് പാര്‍ട്ടിയിലെതന്നെ പാട്ട്. തോമസ് ഐ വിഭാഗത്തിന്റെ യോഗത്തില്‍ പൂര്‍ണ്ണമായി പങ്കെടുക്കുകയും രാജിയ്ക്ക് തയ്യാറാവുകയും ചെയ്തത് വ്യാഴാഴ്ചത്തെ ഐ വിഭാഗം യോഗത്തിന്റെ പ്രധാന ഇനമായാണ് എല്ലാ മാദ്ധ്യമങ്ങളും കണ്ടത്. പക്ഷേ ഒരു ദിവസം കഴിഞ്ഞപ്പോഴോ? ഇനി കളി എന്തെന്ന് കാത്തിരുന്ന് കാണുക മാത്രമേ വഴിയുള്ളു.

കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍, കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന ആദ്യ ഘട്ടത്തില്‍ ഇതുപോലെ ഒരു രാജ്യസഭാ സ്ഥാനത്തിന്റെ പേരില്‍ വിഴുപ്പലക്കുണ്ടായിരുന്നു. തുടര്‍ന്ന് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി രാജി വയ്ക്കുകയും ചെയ്തു. ഇപ്പോള്‍ പട്ടിക ജാതി പട്ടിക വകുപ്പ് മന്ത്രിയായി വിലസുന്ന എം എ കുട്ടപ്പന് രാജ്യസഭാ സീറ്റ് കൊടുത്തില്ലെന്ന പേരിലായിരുന്നു ആ രാജി.

അന്ന് ഉമ്മന്‍ ചാണ്ടി രാജി വച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഉമ്മന്‍ ചാണ്ടിയ്ക്ക് മന്ത്രിസ്ഥാനം പോയത് മാത്രം മിച്ചമായി. പക്ഷേ ഉമ്മന്‍ ചാണ്ടി വിട്ടില്ല. ഇല്ലാത്ത ചാരക്കേസുണ്ടാക്കി അരയും തലയും മുറുക്കി ഇറങ്ങി കരുണാകരനെ പുറത്താക്കി. തന്റെ ഗ്രൂപ്പിന്റെ വിഗ്രഹമായി കൊണ്ടുനടക്കുന്ന ആന്റണിയെ മുഖ്യമന്ത്രിയായി വാഴിയ്ക്കുകയും ചെയ്തു. അന്ന് പ്രധാനമന്ത്രിയും എ ഐ സി സി പ്രസിഡണ്ടും ആയിരുന്ന നരസിംഹറാവു ആന്റണിയ്ക്കൊപ്പമുണ്ടായിരുന്നു. അതായിരുന്നു അന്നത്തെ വിജയത്തിന് പിന്നിലെ പ്രധാന കാരണം.

ഇപ്പോള്‍ കരുണാകന്‍ അതിന് സമാനമായ ഒരു തന്ത്രം ആന്റണിയ്ക്ക് എതിരേ പയറ്റുകയാണ്. പക്ഷേ ഇപ്പോഴും ഹൈകമാണ്ട് ആന്റണിയ്ക്കൊപ്പമാണെന്നത് ഈ രാഷ്ട്രീയ ചാണക്യന്‍ മറന്നുപോയോ എന്തോ. അതോ പുതിയ വല്ല ചാണക്യ തന്ത്രവും കണ്ടിട്ടുണ്ടോ? ഹൈകമാണ്ട് ഇപ്പോള്‍ എ കമാണ്ടായതുകൊണ്ട് കരുണാകരന്റെ ഈ കരിങ്കളി എവിടെ എത്തുമെന്ന് കണ്ടറിയണം. മാത്രമല്ല കാരണവര്‍ക്ക് പ്രായം ഏറെ ആയില്ലേ.

അതുകൊണ്ട് കൂടെ ഐക്യമുന്നണിയിലെ ഘടക കക്ഷികളെ കിട്ടുന്നുമില്ല. ഇനിയും ഒരു അങ്കത്തിന് കൂടി കരുണാകരന് കാലമില്ലെന്നാണ് അവര്‍ കരുതുന്നത് ! ! !

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X