Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ വീണ്ടും ഒരു സോമയാഗം, 19 വര്‍ഷത്തിന് ശേഷം...2

എല്ലാം തൃജിയ്ക്കുക എന്ന സന്ദേശമാണ് യാഗം നല്‍കുന്നത്. അത് ലൗകികമായാലും ആത്മീയമായാലും എല്ലാം നമുക്ക് ത്യജിയ്ക്കാനാവണം.

യാഗം ചെയ്യുന്ന വ്യക്തിയെ ജയമാനന്‍ എന്നാണ് പറയുന്നത്. അധ്വരു, ഹോതന്‍, ഉദ്ഗാതാവ്, ബ്രഹ്മന്‍ എന്നിങ്ങനെ നാലു പ്രധാന ഋത്വിക്കുകളും അവരെ സഹായിക്കാന്‍ മുമ്മൂന്ന് ഋത്വിക്കുകള്‍ വേറെയും. ഇനി ഒരു സദസ്യനും. എല്ലാവരും കൂടി ഋത്വിക്കുകള്‍ - ഇവരാണ് സോമയാഗം നടത്തുക.

യാഗത്തില്‍ സോമലതയ്ക്ക് ഉള്ള പ്രാധാന്യം വലുതാണ്. ഈ ലത ഇടിച്ച് പിഴിഞ്ഞ് അതിന്റെ രസം ഹോമിയ്ക്കുന്നു. യാഗത്തിന് ഉപയോഗിയ്ക്കുന്ന സോമലതയുടെ രസം നിറയ്ക്കാനുപയോഗിയ്ക്കുന്ന പാത്രങ്ങളെ ഗ്രഹങ്ങളെന്നാണ് പറയുക. കണ്ണ് മൂടിക്കെട്ടി സോമലതയെ സ്തുതിച്ച ശേഷമാണ് അത് ചതച്ച് നീരെടുക്കുന്നത്.

ഇതിന് പുറമേ മറ്റ് ഹോമ ദ്രവ്യങ്ങളും ഉണ്ടാവും. ഹവിസ്സ്, നെയ്യ്, ധാന്യങ്ങള്‍, പാല്‍ തുടങ്ങയവയാണ് അവ. യാഗത്തിനാവശ്യമായ സോമലത ഒരു കുതിരയെക്കൊണ്ട് വലിച്ചാണ് യാഗശാലയിലെത്തിയ്ക്കുന്നത്.

ആഘോഷമായാണ് തൃശൂര്‍ നടക്കുന്ന യാഗത്തിന് സോമലത കൊണ്ടുവന്നത്. ഏപ്രില്‍ നാല് വെള്ളിയാഴ്ച വൈകീട്ട് സോമലത ബ്രഹ്മസ്വം മഠത്തിലെത്തി. കൊല്ലങ്കോട് രാജാവിന്റെ പ്രതിനിധിയായ കാച്ചംകുറുശ്ശി മാഹാവിഷ്ണു ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ഡോ. വിശ്വനാഥനാണ് സോമലത യജ്ഞം നടത്തുന്ന സമിതിയ്ക്ക് കൈമാറിയത്.

തൃശ്ശൂര്‍ എം. എല്‍. എ തേറമ്പില്‍ രാമകൃഷ്ണന്‍, ശ്രീ ബ്രഹ്മദത്തന്‍ തുടങ്ങിയവര്‍ ചേര്‍ന്നു സോമലത കൊണ്ടുവന്ന രഥയാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റേയും വേദഘോഷങ്ങളുടേയും അകമ്പടിയോടെ അശ്വരഥത്തില്‍ സോമലത യാഗഭൂമിയായ ബ്രഹ്മസ്വം മഠത്തിലേക്ക് ആനയിച്ച് കൊണ്ടുവന്നു. ഹൈക്കോടതി ജ-ഡ്ജ-ിയായ പി. ആര്‍ രാമനാണ് സോമലത വൈദികന്‍ തൈക്കാട് നീലകണ്ഠന്‍ നമ്പൂതിരിക്കു സമര്‍പ്പിച്ചത്.

അരണി കടഞ്ഞ് തീയുണ്ടാക്കിയാണ് യാഗം തുടങ്ങുക. ആദ്യ ദിവസങ്ങളില്‍ പകല്‍ മാത്രം ഹോമം നടക്കും നാലാം ദിവസം മുതല്‍ പകലും രാത്രിയും ഒരുപോലെ ഹോമം നടക്കും. സോമയാഗത്തിലെ പ്രധാന ചടങ്ങ് സോമാപ്യായനമാണ്. സോമലതയോടൊപ്പം സ്വര്‍ണ്ണം കൂടി ചേര്‍ത്തു വെച്ച് 13 ഋത്വിക്കുകള്‍ വിവിധ വേദമന്ത്രങ്ങള്‍ 3 ദിവസം തുടര്‍ച്ചയായി ഒരുക്കഴിക്കുന്നു. ആപ്യായനം ചെയ്ത് പവിത്രമാകുന്ന ഈ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കുന്ന ലോക്കറ്റ് ധരിക്കുന്നത് വിശിഷ്ടമാണെന്ന് വിശ്വസിക്കുന്നു.

യാഗം അവസാനിയ്ക്കുന്ന ദിവസം യാഗശാല കത്തിയ്ക്കും. അയേ ഇദം ന മമ (എല്ലാം അിയ്ക്കുള്ളതാണ്, എനിയ്ക്കുള്ളതല്ല) എന്ന സന്ദേശമാണ് യാഗശാല കത്തിയ്ക്കുന്നതിലൂടെ വിളംബരം ചെയ്യുന്നത്. ഒടുവില്‍ ത്യജ, ത്യജ (എല്ലാം ത്യജിയ്ക്കുക) എന്ന സന്ദേശത്തോടെ യാഗം അവസാനിയ്ക്കും.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+