ആന്റണി മന്ത്രിസഭ വീഴുമോ?
ആന്റണിയും മുരളിയും തമ്മിലുള്ള സൗഹൃദം പാടെ ഇല്ലാതാവാന്‍ പോകുന്നു എന്നതും ഈ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. കാരണം താന്‍ പ്രഖ്യാപിച്ച പി.സി. ചാക്കോയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആന്റണി സഹായിച്ചില്ലെന്നതാണ് മുരളീധരന്റെ പരാതി. എല്ലാ ഗ്രൂപ്പുകള്‍ക്കും സ്വീകാര്യനായ കെപിസിസി പ്രസിഡന്റ് എന്ന പ്രതിച്ഛായ ഇനി മുരളീധരന് കാത്തുസൂക്ഷിക്കാന്‍ കഴിയില്ല. മിക്കവാറും കെപിസിസി പ്രസിഡന്റ് പദത്തില്‍ നിന്നും മുരളീധരന്റെ രാജി ആവശ്യപ്പെട്ട് മറ്റ് ഗ്രൂപ്പുകാര്‍ രംഗത്തിറങ്ങിയേക്കാം.
നേരത്തെ ചാക്കോയെ പിന്തുണച്ചിരുന്ന മുരളീധരന്‍ പിന്നീട് കോടോത്തിന് വേണ്ടി സംസാരിച്ചത് മുരളീധരന്‍ ഐ ഗ്രൂപ്പില്‍ മടങ്ങിയെത്തി എന്നതിന്റെ സൂചനയാണ്.
ഐ ഗ്രൂപ്പിന് രാജ്യസഭയിലേക്ക് സീറ്റ് നല്കില്ല എന്ന് ഹൈക്കമാന്റ് പറഞ്ഞിരുന്നില്ല. പക്ഷെ കരുണാകരന്‍ കോടോത്തിനെയും മുരളീധരന്‍ ചാക്കോയെയും സ്ഥാനാര്‍ത്ഥിയാക്കിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഈ അവസരത്തിലാണ് ഒരു ഗ്രൂപ്പിനോടും പ്രത്യേക ആഭിമുഖ്യമില്ലാത്ത തെന്നലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്.
പക്ഷെ പ്രശ്നം രൂക്ഷമായിട്ടും തന്നോട് സോണിയാ ഗാന്ധി സംസാരിച്ചില്ല എന്നതാണ് കരുണാകരന്റെ പരാതി. സോണിയയെ സംബന്ധിച്ചിടത്തോളം ഈ നിലപാട് വലിയ തിരിച്ചടിയായെന്ന്വേണം കരുതാന്‍. ഇപ്പോള്‍ ഹൈക്കമാന്റ് ഇതില്‍ ദു:ഖിക്കുന്നുണ്ടാവണം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രം പിടിക്കാന്‍ കരുക്കള്‍ നീക്കുന്ന സോണിയയ്ക്ക് കേരളത്തിലെ കോണ്‍ഗ്രസ് പിളര്‍ന്നാല്‍ നഷ്ടം ഏറെയാണ്. പ്രത്യേകിച്ചും ശരത്പവാര്‍ കേരളത്തിലേക്ക് ഒരു കണ്ണുവച്ചിരിക്കുമ്പോള്‍.












Click it and Unblock the Notifications