ഹൃദ്രോഗം: വെളിച്ചെണ്ണ വില്ലനല്ലേ?
വെളിച്ചെണ്ണയ്ക്കെതിരായ പ്രചാരണം നിക്ഷിപ്ത താത്പര്യങ്ങളുള്ള ചില കേന്ദ്രങ്ങള്‍ നടത്തിയതാണെന്നും പുസ്തകം വിശദീകരിക്കുന്നു.
ആരോഗ്യത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്നാണ് തമ്പാന്റെ മറ്റൊരു കണ്ടെത്തല്‍. വെളിച്ചെണ്ണ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ആളുകളുടെ ആയുസ്സ് കൂടുന്നതിന് ഉദാഹരണങ്ങളുണ്ട്.
ആയുര്‍വേദം ആരോഗ്യ വര്‍ധനയ്ക്ക് വെളിച്ചെണ്ണയ്ക്ക് നല്കിയിരിക്കുന്നത് പ്രധാനസ്ഥാനമാണ്. ശരീരഭാരം കുറയുന്നവര്‍ സിദ്ധൗഷധമായി ദിവസവും ഒരു സ്പൂണ്‍ വീതം വെളിച്ചെണ്ണ കുടിയ്ക്കാന്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നു. ഭാരം കുറഞ്ഞ കുട്ടികള്‍ക്കും വെളിച്ചെണ്ണ നല്കാന്‍ ആയുര്‍വേദം പറയുന്നു.
മെയ് ഏഴ് മുതല്‍ 11 വരെ കൊച്ചിയില്‍ നടക്കുന്ന നാളികേര ഉച്ചകോടിയുടെ ഭാഗമായാണ് പുസ്തകം പുറത്തിറക്കിയത്.












Click it and Unblock the Notifications