Get Updates
Get notified of breaking news, exclusive insights, and must-see stories!

സാര്‍സ്: ചൈനയുടെ ചെര്‍ണോബില്‍ ...2

സാര്‍സ് രോഗം ചൈനയുടെ സാമ്പത്തിക ഘടനയ്ക്ക് കാര്യമായ പരിക്കേല്പിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. സ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ എന്ന റേറ്റിംഗ് ഏജന്‍സി പറയുന്നത് ചൈനയുടെ ആഗോളവാര്‍ഷികവളര്‍ച്ചയില്‍ 0.5 ശതമാനത്തിന്റെ കുറവ് ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകുമെന്നാണ്. മെറില്‍ ലിഞ്ച് ചൈനയെ തരംതാഴ്ത്തിയിരിക്കുകയാണ്. പല പ്രശസ്ത കമ്പനികളും ചൈനയിലേക്ക് അവരുടെ പ്രതിനിധികളെ അയയ്ക്കുന്നത് ഉപേക്ഷിച്ചിരിക്കുന്നു. നൈക്കി അവരുടെ ഉല്പാദനയൂണിറ്റ് ചൈനയില്‍ നിന്ന് മാറ്റുന്നത് പോലും ആലോചിക്കുന്നു. ഹോണ്ട കമ്പനി അവരുടെ കുടുംബങ്ങളെയെല്ലാം ചൈനയ്ക്ക് പുറത്തേക്ക് മാര്റി. കാതയ് പസിഫിക് എന്ന വിമാനക്കമ്പനി ചൈനയില്‍ നിന്നുള്ള വിമാനങ്ങള്‍ വെട്ടിക്കുറച്ചു.

ഇപ്പോള്‍ ചൈന വൈകിയാണെങ്കിലും ഉണര്‍ന്നിരിക്കുന്നു. മുഖംമൂടി ധരിക്കുക എന്നത് ചൈനക്കാരുടെ ഇടയില്‍ പതിവായിരിക്കുന്നു. സാര്‍സ് ബാധിച്ചവരെ കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കഠിനയത്നത്തിലാണ്. രോഗം കണ്ടെത്തിയാല്‍ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കാനും സംവിധാനമൊരുക്കുന്നു. ചൈനയിലെ സ്കൂളുകള്‍ക്ക് ഒരു മാസത്തെ അവധി നല്കി. തിയറ്ററുകളും ഇന്റര്‍നെറ്റ് കഫേകളും മറ്റ് വിനോദകേന്ദ്രങ്ങളും പൂട്ടി. നേപ്പാള്‍-ചൈന അതിര്‍ത്തി അടച്ചു. വിവാഹാഘോഷങ്ങള്‍ ഒഴിവാക്കാന്‍ വിവാഹ രജിസ്ട്രേഷന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. പല സര്‍വകലാശാലകളും പൂട്ടി. ഇവിടുത്തെ വിദ്യാര്‍ത്ഥികളോട് കാമ്പസ് വിട്ട് പുറത്തുപോകരുതെന്നാണ് കല്പന.

സാര്‍സിനെപ്പറ്റി ചിലത്

സാര്‍സ് രോഗപ്പകര്‍ച്ചയുടെ കാര്യത്തില്‍ ഇന്‍ഫ്ലൂവന്‍സ പോലെ അപകടകാരിയല്ല. പക്ഷെ ആളുകളുടെ ജീവനെടുക്കുന്ന കാര്യത്തില്‍ സാര്‍സിന് യാതൊരു ദയാദാക്ഷിണ്യവുമില്ല. ഇക്കാര്യത്തില്‍ മെനഞ്ചൈറ്റിസിന് തുല്ല്യനിലയിലാണ് സാര്‍സ്. അഞ്ച് ശതമാനമാണ് സാര്‍സിന്റെ മരണനിരക്ക്. ചെറുപ്പക്കാരെയും പ്രായമേറിയവരെയും ഒരുപോലെ പിടികൂടി കൊല്ലാന്‍ സാര്‍സിന് കഴിയും.

മനുഷ്യരില്‍ ജലദോഷമുണ്ടാക്കുന്ന പൊതുവൈറസായ കൊറോണ വൈറസാണ് സാര്‍സ് രോഗത്തിനും കാരണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ക്ലോസ് സ്റോര്‍ പറയുന്നത്. ചുമയിലൂടെയും തുമ്മലിലൂടെയുമാണ് രോഗം പകരുന്നതെന്ന് കരുതുന്നു. പക്ഷെ ഈയിടെ ഹോങ്കോങ്ങില്‍ ചിലരില്‍ രോഗം പകര്‍ന്നത് ചുമയിലൂടെയും തുമ്മലിലൂടെയും അല്ലെന്നതും അധികൃതരെ വിഷമിപ്പിക്കുന്നു. വെള്ളത്തിലൂടെയും വായുവിലൂടെയും സാര്‍സ് രോഗം പകരാമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് മുഖംമൂടി ധരിക്കുന്നത് രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും. അതുപോലെ രോഗംബാധിച്ചയാളുടെ ശ്വാസമോ തുമ്മലോ ഏറ്റിട്ടുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്താല്‍ (ഉദാഹരണം ടെലിഫോണ്‍, എലിവേറ്റര്‍ ബട്ടണ്‍ എന്നിവ) അവരിലേക്കും രോഗം പകരും. രോഗം എങ്ങിനെയൊക്കെയാണ് പടരുന്നതെന്ന് അറിയാതെ പ്രതിവിധി ഫലപ്രദമായി എടുക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഇപ്പോഴും ആരോഗ്യരംഗത്ത് ചിന്താക്കുഴപ്പം നിലനില്ക്കുന്നു.

ലോകാരോഗ്യസംഘടന ഇതിനകം വൈറസിനെ രോഗികളുടെ ശരീരത്തില്‍ നിന്നും വേര്‍തിരിച്ചിട്ടുണ്ട്. പക്ഷെ ഇതിനുള്ള പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ചൈനയെ കുരിശിലേറ്റാന്‍ പ്രതിരോധമരുന്ന് വികസിപ്പിച്ചെടുക്കാന്‍ ലോകാരോഗ്യസംഘടന മനപ്പൂര്‍വം ശ്രമിക്കാത്തതാണെന്ന് ചൈന കുറ്റപ്പെടുത്തുന്നുണ്ട്.

എന്തായാലും പ്രതിരോധമരുന്ന് എത്തുന്നതുവരെ രോഗപ്പകര്‍ച്ച തടയുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെപ്പോലെ ഇപ്പോള്‍ ഇന്ത്യയും ഇക്കാര്യത്തില്‍ ഉണര്‍ന്നുകഴിഞ്ഞുവെന്നത് നല്ല കാര്യം.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+