ആയോധനകലയില്‍ നിന്നും നൃത്തത്തിലേക്ക്
ആസ്ട്രേലിയയിലെ ഐജിനിയസിന്റെ ബ്രിസ്ബാന പവര്‍ഹൗസിലേക്ക് വിനിലിനെ ക്ഷണിച്ചു. അവിടെ വെച്ച് മരണത്തിന്റെ തുഴച്ചിലുകാര്‍ എന്ന പുതിയൊരു പരിപാടി സൃഷ്ടിച്ചു. ജനങ്ങളുടെ അനുഭവങ്ങളിലൂടെയും മരണത്തിന്റെ അര്‍ഥങ്ങളിലൂടെയും കടന്നുപോവുന്ന ഒരു യാത്രയായിരുന്നു അത്.
ചാരുനാരായണനാണ് വിനിലിന്റെ പരിപാടികളില്‍ കൂടെ പ്രവര്‍ത്തിക്കുന്നത്. മൗറീഷ്യസിലെ ഇന്ദിരാഗാന്ധി സാംസ്കാരിക കേന്ദ്രത്തിന്റെ സഹായത്തോടെ രൂപപ്പെടുത്തിയ സമകാലീന നൃത്ത-നാടക പരിപാടി വേദിയിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ചാരുനാരായണന്‍.
ചലനങ്ങള്‍ക്കും മുദ്രകള്‍ക്കും ഭാവനയുടെ പുതിയ മാനങ്ങള്‍ നല്‍കി നവരസങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കാനാണ് വിനില്‍ദാസ് ശ്രമിക്കുന്നത്. വിനിലും ചേര്‍ന്ന് ക്ലാസിക്കല്‍-സമകാലീന നൃത്ത ഗവേഷണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ശിവശക്തി കളരിയില്‍ വടക്കന്‍, തെക്കന്‍ പാരമ്പര്യങ്ങളിലുള്ള കളരിപ്പയറ്റില്‍ പരിശീലനവും നല്‍കുന്നുണ്ട്. രാജയോഗ, മര്‍മചികിത്സ എന്നിവയിലും ക്ലാസുകളുണ്ട്.












Click it and Unblock the Notifications