Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ ശക്തമാവുന്നു

കേരളത്തിലേയ്ക്ക് കണക്കില്ലാതെ പണം എത്തുന്നുണ്ട്. ഇതില്‍ കൂടുതലും ഹവാല പണമാണം. കേരളത്തിലെ പല കേന്ദ്രങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേയ്ക്ക് 320 കോടിയിലേറെ രൂപ ചില ബാങ്കുകള്‍ വഴി വന്നതും തീവ്രവാദ പ്രവര്‍ത്തനത്തിനാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമാനം.

ബാങ്കുകള്‍ വഴി മാത്രമല്ല ദിവസവും കേരളത്തിലേയ്ക്ക് വന്നുപോകുന്ന സ്വകാര്യ ബസുകള്‍ വഴിയും ലക്ഷക്കണക്കിന് രൂപ കേരളത്തിലെത്തുന്നുണ്ട്. പലതവണയായി പൊലീസ് ഇത്തരം ബസുകളില്‍ നിന്ന് 20 കോടിയിലേറെ രൂപയാണ് പിടിച്ചെടുത്തത്. ഇത്തരം ബസ് സര്‍വീസുകള്‍ നടത്തുന്ന ചില സ്ഥാപനങ്ങളേയും രഹസ്യാന്വേഷണ വിഭാഗത്തിന് സംശയമുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് തീവ്രവാദ സംഘടനകളുമായോ തീവവാദികളുമായോ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിയ്ക്കുകയാണ്. കേരളത്തിലേയ്ക്ക് ഇത്തരം ബസ്സുകള്‍ വഴി സ്പിരിട്ടാണ് മുമ്പ് കടത്തിയിരുന്നത്. എന്നാല്‍ ഇന്ന് സ്പിരിട്ടിനേക്കാള്‍ കൂടുതല്‍ ഇത്തരം ബസ്സുകള്‍ വഴി ഹവാല പണമാണ് കേരളത്തില്‍ എത്തുന്നത്. ഈ പണം എവിടെയാണ് എത്തുന്നതെന്ന് അറിയില്ല. എന്നാല്‍ ഇത് തീവ്രവാദ ബന്ധമുളളവരുടെ കൈയിലെത്തുന്നെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.

കേരളത്തിന് ഗള്‍ഫ് രാജ്യങ്ങളുമായുള്ള അടുത്ത ബന്ധവും ഇത്തരം സംഘടനകള്‍ക്ക് കേരളത്തില്‍ വേരോടിയ്ക്കാന്‍ അനുകൂലമാവുന്നുണ്ട്. ഗള്‍ഫില്‍ നിന്നും കേരളത്തിലേയ്ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പണം എത്തുന്നുണ്ട്. നേരിട്ട് കേരളത്തില്‍ എത്തുന്നതിന് പുറമേ മുംബൈയില്‍ എത്തുന്ന പണമാണ് വിവിധ മാര്‍ഗ്ഗങ്ങളില്‍ കൂടി റോഡ് വഴി കേരളത്തിലെത്തുന്നത്.

നിരോധിയ്ക്കപ്പെട്ട പല സംഘടനകളും മറ്റ് ചില പേരുകളില്‍ ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. മാറാട് നടന്ന കൂട്ടക്കൊലയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് നിരോധിയ്ക്കപ്പെട്ട സിമി എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് പേരാണെന്നാണ് പൊലീസ് കരുതുന്നത്.

ഇത്തരം തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ള പലരും കേരളത്തില്‍ എസ് ടി ഡി ബൂത്തുകളും കൂറിയര്‍ കമ്പനികളും നടത്തുന്നുണ്ട്. ഇത് അവരുടെ പ്രവര്‍ത്തനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിയ്ക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+