മാറാടും മണലും വെള്ളവും ആന്റണിയ്ക്ക് തലവേദന
സി പി എം ഉം മറ്റ് ചില പാര്‍ട്ടികളും പറയുന്നത് ആന്റണി ആര് എസ് എസിന് വഴങ്ങുകയാണെന്നാണ്. എന്തായാലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി ആന്റണി.
കരിമണല്‍ അതിനേക്കാള്‍ ഗുരുതരമാണോ എന്ന് സംശയിയ്ക്കണം. മാറാട്ടില്‍ അഴിമതിയുടെ ചായമില്ല. എന്നാല്‍ കരിമണല്‍ പ്രശ്നത്തില്‍ അപ്പടി അഴിമതിയുടെ കരി പുരണ്ടിരിയ്ക്കുകയാണ്. ഈ കരി അത്ര വേഗം ഒന്നും കടല്‍ വെള്ളത്തിലാണെങ്കിലും കഴുകി കളയാന്‍ കഴിയുമെന്നും കരുതാനാവില്ല. കരിമണലിനെ ചൊല്ലി നല്ല സൗഹൃദത്തിലായിരുന്ന കുഞ്ഞാലിക്കുട്ടിയുമായി ആന്റണിയ്ക്ക് അല്പം അസ്വാരസ്യം ഉണ്ടാവുകയും ചെയ്തു. മണല്‍ ഖനനം തീരുമാനിച്ച ശേഷം ഖനനം കൊണ്ടുണ്ടാവുന്ന ദേഷഫലങ്ങളെ കുറിച്ച് പഠനം നടത്താന്‍ തീരുമാനിയ്ക്കേണ്ടി വന്നത് ആന്റണിയ്ക്കേറ്റ അടിയായാണ് പ്രതിപക്ഷമെങ്കിലും കാണുന്നത്. ഒപ്പം സുധീരനും ഇതേ അഭിപ്രായക്കാരനാണ്. സുധീരനൊപ്പം ഇപ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എ കെ സി വേണുഗോപാലും ചേര്ന്നിരിയ്ക്കുന്നതും ആന്റണിയ്ക്ക് തലവേദന തന്നെ.
മൂന്നാമത്തെ പ്രശ്ന വിഷയമായ ജപ്പാന് കുടിവെള്ള പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി നല്‍കിയതിലും അഴിമതിയുടെ കറയുണ്ടെന്നാണ് ആരോപണം. തുടക്കം മുതലേ ജപ്പാന് കുടിവെള്ള പദ്ധതി പ്രശ്നം ഉണ്ടാക്കുകയാണ്. മുന്‍പ് ഒരിയ്ക്കല്‍ അഴിമതി ആരോപണം വന്നപ്പോള്‍ പദ്ധതി തന്നെ വേണ്ടെന്ന് വയ്ക്കാമെന്ന് വികാരാധീനനായി ആന്റണി പറഞ്ഞിരുന്നു. ഇപ്പോള്‍ കണ്‍സല്‍ട്ടന്‍സി നല്‍കിയത് ആ ജോലിയില്‍ പരിചയമില്ലാത്ത ഒരു കമ്പനിയ്ക്കാണെന്നത് പ്രശ്നമായിരിയ്ക്കുകയാണ്.
ഇത് കോടതിയിലും എത്തി. കണ്‍സല്‍ട്ടന്‍സി വിഷയത്തില്‍ ഇനി ഒരു തീരുമാനവും എടുക്കുകയില്ലെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന് കോടതിയില്‍ സത്യാവാങ്മൂലം നല്‍കുകയും ചെയ്തു. ഇതും ആന്റണി സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. ഒരു കാര്യം ചെയ്തിട്ട് പിന്നീട് തിരുത്തേണ്ടി വരുക നാണക്കേടാണ്. പിടിപ്പ് കേടാണ്. അത് ഒരു തവണയോ മറ്റോ ആണെങ്കില്‍ തരക്കേടില്ല. ഇപ്പോള്‍ അടുത്തടുത്ത് വീണ്ടും വീണ്ടും അത്തരം നടപടി സ്വീകരിയ്ക്കേണ്ടി വരുക ഭരണത്തിലുള്ള കഴിവ് കേടാണ് കാണിയ്ക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications