Get Updates
Get notified of breaking news, exclusive insights, and must-see stories!

മനേക്കില്‍ പ്രതീക്ഷയോടെ നാസ

കട്ടിയുള്ള ആഹാരം കഴിയ്ക്കാതെ എങ്ങിനെ വര്‍ഷങ്ങളോളം ജീവിക്കാമെന്നതിന്റെ രഹസ്യം ഹിര രത്തന്‍ മനേക്കിനറിയാം. ഇത് മനസ്സിലാക്കിയാല്‍ ബഹിരാകാശത്തേക്ക് പോകുന്ന യാത്രികര്‍ക്ക് കുറെക്കാലം ആഹാരമില്ലെങ്കിലും കഴിഞ്ഞുകൂടാമല്ലോ എന്നതാണ് നാസയ്ക്ക് ഹിര രത്തന്‍ മനേക്കിന്റെ വിദ്യയിലുള്ള താല്പര്യം.

കട്ടിയുള്ള ആഹാരമൊന്നും കഴിയ്ക്കാതെ മനേക്ക് തള്ളിനീക്കിയത് എത്ര വര്‍ഷമാണെന്നോ? എട്ട് വര്‍ഷത്തോളമെന്ന് മനേക്കിന്റെ ഭാര്യ വിമല ബെന്നിന്റെ സാക്ഷ്യപത്രം. പകരം മനേക്ക് ശരീരം നിലനിര്‍ത്താന്‍ ആശ്രയിക്കുന്നത് വെള്ളത്തെയും സൂര്യനെയും. ഇപ്പോള്‍ യുഎസിലെ ഓര്‍ലാന്റോയില്‍ സ്ഥിരതാമസക്കാരനായ മനേക്ക് ഇതിനകം സൂര്യപ്രകാശത്തിന്റെ മന്ത്രശക്തിയെക്കുറിച്ച് ധാരാളം പ്രഭാഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. ഈയിടെ കേരളത്തില്‍ വിവിധ സ്വീകരണച്ചടങ്ങിലും മനേക്ക് പങ്കെടുത്തിരുന്നു.

1995 മുതല്‍ തന്റെ ഭര്‍ത്താവ് ആഹാരമൊന്നും കഴിയ്ക്കാറില്ലെന്ന് വിമല ബെന്‍ പറയുന്നു. ദിവസവും രണ്ട് ലിറ്റര്‍ വെള്ളം കുടിയ്ക്കും. സൂര്യോദയത്തിനും അസ്തമയത്തിനും ഇടയില്‍ ഒരു മണിക്കൂര്‍ നേരം മനേക്ക് സൂര്യനെ നോക്കും. ഇതാണ് അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ആരോഗ്യം പ്രസരിപ്പിക്കുന്ന ഏക മാര്‍ഗ്ഗം. ജീവിതത്തില്‍ ഒരിയ്ക്കല്‍ നടത്തിയ ഹിമാലയത്തിലേക്കുള്ള യാത്രയാണ് മനേക്കിന്റെ ജീവിതം മാറ്റിമറിച്ചത്. ഹിമാലയത്തില്‍ കുറെ നാള്‍ ജീവിച്ചശേഷം മടങ്ങിയ മനേക്ക് പിന്നീട് കട്ടിയാഹാരം കഴിയ്ക്കുന്നത് നിര്‍ത്തി.

തന്റെ വിദ്യയില്‍ കഴിവ് നേടണമെങ്കില്‍ ഏഴ് മാസത്തെ പരിശീലനം ആവശ്യമാണെന്ന് മനേക്ക് പറയുന്നു. കണ്ണിലൂടെ സൂര്യനില്‍ നിന്നും ഊര്‍ജ്ജം വലിച്ചെടുക്കുകയാണ് മനേക്കിന്റെ മാര്‍ഗ്ഗം. ഇതോടെ ശരീരത്തിന്റെ കോശങ്ങള്‍ സൂര്യപ്രകാശം ശേഖരിക്കുകയായി. ക്രമേണ വിശപ്പിന്റെ വിളി കെട്ടടങ്ങുകയും ചെയ്യും. - വിമല ബെന്‍ ഭര്‍ത്താവിന്റെ വിദ്യ വിവരിയ്ക്കുന്നു.

കോഴിക്കോട് 1995ല്‍ 211 ദിവസത്തോളം തുടര്‍ച്ചയായി ഉപവാസം അനുഷ്ഠിച്ച് മനേക്ക് ജനശ്രദ്ധ നേടിയിരുന്നു. അഹമ്മദാബാദില്‍ 2001 ജനവരി മുതല്‍ 2002 ഫിബ്രവരി 12 വരെ 411 ദിവസക്കാലം ഉപവാസമനുഷ്ഠിച്ചും അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി. കഴിഞ്ഞ വര്‍ഷം യുഎസില്‍ 130 ദിവസമാണ് വെള്ളത്തെ മാത്രം ആശ്രയിച്ച് അദ്ദേഹം കഴിഞ്ഞത്.

യുഎസില്‍ തന്റെ സോളാര്‍ ലിവിംഗ് സെന്ററുമായി മനേക് തിരക്കിലാണ്. ന്യൂ എറ സ്പിരിച്വല്‍ സെന്റര്‍ എന്ന ഒരു സ്ഥാപനവും അദ്ദേഹം നടത്തുന്നുണ്ട്. ആര്‍ത്തി, ആഗ്രഹം, കോപം എന്നിവ ശമിപ്പിക്കാനും ഇതുവഴി കഴിയും. തന്റെ വിദ്യയിലൂടെ മാനസിക, ശാരീരിക രോഗങ്ങള്‍ ഇല്ലാതാക്കാമെന്നും മനേക്ക് പറയുന്നു.

ഇതുവരെ ഡോക്ടര്‍മാര്‍ക്കാര്‍ക്കും മനേക്കിന്റെ ഈ വിദ്യയുടെ രഹസ്യം പിടികിട്ടിയിട്ടില്ല. മനേക്കിന്റെ ഈ കഴിവിന് ശാസ്ത്രീയമായ നിര്‍വചനം നല്കാനും കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+