കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലിഫോണ്‍ ബൂത്തുകള്‍ മരിയ്ക്കുമ്പോള്‍...2

  • By Super
Google Oneindia Malayalam News

ഈയിടെ എസ്ടിഡിയ്ക്ക് പകരം 200 കിലോമീറ്റര്‍ പരിധിയിലുള്ള കാളുകള്‍ക്കെല്ലാം ബിഎസ്എന്‍എല്‍ ഇന്റര്‍-ഡയലിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതും ബൂത്തുടമകള്‍ക്ക് അടിയായി. ഇത് ഏറെ ബാധിച്ചത് കൊച്ചിയിലെ ടെലിഫോണ്‍ ബൂത്തുകാരെയാണ്. കാരണം കൊച്ചി കേരളത്തിന്റെ നടുവില്‍ കിടക്കുന്ന ജില്ലയായതിനാല്‍ ഇവിടെ നിന്നും തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേയ്ക്കും ഇന്റര്‍ ഡയലിംഗ് സൗകര്യമുപയോഗിച്ച് വിളിയ്ക്കാം. ഇതോടെ ഇവിടുത്തെ ബൂത്തുടമകള്‍ക്ക് എസ്ടിഡി ഇനത്തില്‍ ലഭിച്ചുവന്നിരുന്ന ലാഭം മുഴുവന്‍ ഇല്ലാതായി.

ടെലിഫോണ്‍ ബൂത്ത് ഉടമകള്‍ പ്രതിസന്ധിയിലാണെന്ന വസ്തുത കണക്കിലെടുത്ത് ബൂത്തുടകമകളെ രക്ഷിയ്ക്കാന്‍ കേന്ദ്ര തലത്തില്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. പഴയ ടെലിഫോണ്‍ ബൂത്തുകളെ മുഴവന്‍ ഇന്റര്‍നെറ്റ് കിയോസ്കുകളാക്കി മാറ്റുവാനുള്ള ശ്രമങ്ങളാണ് ഇതിലൊന്ന്. ഇതിന്റെ ഭാഗമായി ദില്ലിയിലും മറ്റും ഏതാനും ടെലിഫോണ്‍ ബൂത്തുകള്‍ ഇന്റര്‍നെറ്റ് കിയോസ്കുകളായി മാറിയിട്ടുണ്ട്. ഇത്തരം ടെലിഫോണ്‍ ബൂത്തുകള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ച് മുന്നേറുന്നുമുണ്ട്. ചില ടെലിഫോണ്‍ ബൂത്തുകള്‍ ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനുകളും സ്ഥാപിക്കുന്നു. സാങ്കേതിക വ ിദ്യയുടെ മാറ്റത്തിനൊത്ത് ചുവടുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

പക്ഷെ കേരളത്തില്‍ ഇത്തരം മാറ്റങ്ങള്‍ക്കുള്ള സാധ്യത കുറവാണ്. ഇന്റര്‍നെറ്റിനെക്കുറിച്ച് തിരിച്ചറിവുള്ളവര്‍ കേരളത്തിലെ നഗരങ്ങളിലുള്ള കുറച്ചുപേര്‍ മാത്രമാണ്. അതിനാല്‍ ദില്ലിയിലെ പോലെ കാലത്തിനൊപ്പിച്ച് കോലം മാറാന്‍ കേരളത്തിലെ ടെലിഫോണ്‍ ബൂത്തുകള്‍ക്കാവില്ല. മാത്രമല്ല, ടെലിഫോണ്‍ ബൂത്തുകള്‍ ഇന്റര്‍നെറ്റ് കിയോസ്കുകളാക്കി മാറ്റാന്‍ കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. കേരളത്തിലെ പല ബൂത്തുടമകള്‍ക്കും ഇങ്ങിനെയൊരു അധികനിക്ഷേപത്തെക്കുറിച്ച് ആലോചിയ്ക്കാനേ കഴിയില്ല.

അതുകൊണ്ട് പലരും ആലോചിയ്ക്കുന്നത് ആദ്യമേ പറഞ്ഞ വഴിയാണ്- ഒന്നുകില്‍ കിട്ടുന്ന വിലയ്ക്ക് ടെലിഫോണ്‍ ബൂത്തുകള്‍ വിറ്റുമാറുക. അതല്ലെങ്കില്‍ ബൂത്ത് അടച്ചുപൂട്ടുക.

ബൂത്തുടമകള്‍ വിഷമത്തിലാണെങ്കിലും ടെലഫോണ്‍ രംഗത്ത് വന്ന മാറ്റങ്ങള്‍ കൊണ്ട് സാധാരണക്കാര്‍ക്ക് ഉണ്ടായ സൗകര്യങ്ങള്‍ അളവറ്റതാണ്. പലപ്പോഴും ഉപഭോക്താക്കളെ പറ്റിച്ച് കൂടുതല്‍ പണം വാങ്ങിയിരുന്ന ടെലഫോണ്‍ ബുത്തുടമകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണ് സാധാരണ ജനങ്ങള്‍.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X