കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി അന്ന് എന്ത് പറഞ്ഞു?

  • By Staff
Google Oneindia Malayalam News

അതിനെ പിന്നീട് പല പാര്‍ട്ടികളും പല തരത്തിലും മാറ്റി മറിയ്ക്കുകയും ചെയ്തു. എന്താണ് ആന്റണി ശരിയ്ക്കും പറഞ്ഞത്? വായിയ്ക്കൂ...

2003 ജൂലായ് ഒമ്പത് ബുധനാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ ലേഖകരുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസ്കതഭാഗങ്ങള്‍.

തൊഗാഡിയായുടെ പ്രസ്താവന ശ്രദ്ധിച്ചിരുന്നോ? പുനരധിവാസം സമ്മതിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്?

സ്റേറ്റ്മെന്റിന്റെ വിശദാംശങ്ങളൊന്നും എനിക്കറിയില്ല. ഞാന്‍ ചില ചുരുക്കം കണ്ടു.

ഗോദ്ര മാതിരി പ്രതികരിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്റേറ്റില്‍ നിന്ന് മുഖ്യമന്ത്രിയെ വിളിച്ചുപറഞ്ഞില്ലേ, ഇവിടെ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന്?

ഒറ്റവാചകത്തില്‍ പറയാവുന്ന കാര്യമല്ല. ഞാനെന്റെ അഭിപ്രായം പറയാം. ഈ മാറാട് സംഭവം ഉണ്ടായശേഷം സംസ്ഥാന ഗവണ്‍മെണ്ട് ഈ സംഭവത്തില്‍ നേരിട്ടും അല്ലാതെയും പങ്കുവഹിച്ച എല്ലാ കുറ്റവാളികളേയും പിടികൂടാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു കുറ്റവാളിപോലും രക്ഷപ്പെടാന്‍ ഗവണ്‍മെണ്ട് അനുവദിക്കുന്നില്ല. പൊലീസിന് പൂര്‍ണമായ സ്വാതന്ത്യ്രം കൊടുത്തിരിക്കുകയാണ്. മാറാട് അന്വേഷണത്തില്‍

വളരെ, ഒരു... കേരളത്തിലിതുവരെയുണ്ടാകാത്ത, സമാനതകളില്ലാത്ത ഒരു ദുരന്തമാണ് അവിടെ ഉണ്ടായത്. അതിന്റെ ഞെട്ടലും വേദനയും അതുണ്ടാക്കിയ വിദ്വേഷവും ദുഃഖവും എല്ലാം അവിടെ നില്‍പ്പുണ്ട്. ആ യാഥാര്‍ത്ഥ്യം ഞാന്‍ മനസ്സിലാക്കുന്നു. എങ്കില്‍ത്തന്നെ, ഈ കഴിഞ്ഞ ആഴ്ചകളിലെ അനുഭവം...

എനിക്ക് തോന്നുന്നത് കേന്ദ്രഗവണ്‍മെണ്ടും സംസ്ഥാന ഗവണ്‍മെണ്ടും തമ്മില്‍ വളരെ നല്ല ബന്ധമുണ്ടെങ്കിലും പാര്‍ട്ടി എന്ന നിലയില്‍ ബി. ജെ. പി.ക്ക് മാറാട് പ്രശ്നം പൂര്‍ണമായി തീര്‍ക്കാന്‍ താല്‍പര്യമില്ല. അവര്‍ക്ക് മറ്റെന്തോ അജണ്ടയുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലെങ്കില്‍ സ്റേറ്റ് ഗവണ്‍മെണ്ട് ഇത്രയും ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടും സംസ്ഥാന ഗവണ്‍മെണ്ടുമായി ചേര്‍ന്നുനിന്നുകൊണ്ട് ന്യായമായി പ്രശ്നം പരിഹരിക്കാന്‍ സഹകരിക്കുകയാണ് വേണ്ടത്. പക്ഷേ, അവര്‍ ഇപ്പോഴും ചര്‍ച്ചയ്ക്കുപോലും തയ്യാറാകുന്നില്ല.

കേന്ദ്രഭരണകക്ഷി സംസ്ഥാനങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ ഇങ്ങനെ നിസ്സഹകരണം സ്വീകരിക്കുന്നത് ശരിയായ നിലപാടല്ല. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് അവര്‍ക്കെന്തോ, ഈ പ്രശ്നം തീരാന്‍ താല്‍പര്യമില്ല. അവര്‍ക്ക് മറ്റെന്തോ അജണ്ടയുള്ളതുപോലെയാണ് എനിക്ക് തോന്നുന്നത്. അതാണ് ഈ സംഭവത്തെപ്പറ്റിയുള്ള എന്റെ വിലയിരുത്തല്‍.

ഗവണ്‍മെണ്ട് പുനരധിവാസത്തിനായി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇപ്പോള്‍ സബ്കമ്മിറ്റിയുടെ മീറ്റിങ്ങും ഒരു കോണ്‍ഫിഡന്‍സ് ബില്‍ഡിങ്ങ് എക്സര്‍സൈസും അവിടെ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് സബോട്ടാഷ് ചെയ്യാനുള്ള അജണ്ട എന്നുപറഞ്ഞാല്‍ എന്താണ് ശരിക്കും മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്?

സബോട്ടാഷ് എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടേയില്ലല്ലോ. ഞാന്‍ പറയാത്തത് പറയാതെ. മാറാട് പ്രശ്നം പരിഹരിക്കുന്നതിന് ഗവണ്‍മെണ്ടുമായി ബി. ജെ. പി. സഹകരിക്കുന്നില്ല എന്നാണ് ഞാന്‍ പറഞ്ഞത്. സ്റേറ്റ് ഗവണ്‍മെണ്ടും സെന്‍ട്രല്‍ ഗവണ്‍മെണ്ടുമായി സൗഹാര്‍ദ്ദമുണ്ടെങ്കിലും കേന്ദ്രത്തിലെ ഭരണകക്ഷി കേരളത്തിലുണ്ടായ ഒരു ദുരന്തത്തിന് രമ്യമായ പരിഹാരമുണ്ടാക്കാന്‍ സംസ്ഥാന ഗവണ്‍മെണ്ടുമായി സഹകരിക്കുന്നില്ല. സംസ്ഥാന ഗവണ്‍മെണ്ട് പരിപൂര്‍ണമായ പ്രൊഫഷണല്‍ സ്വാതന്ത്യ്രം പൊലീസിന് കൊടുത്തിട്ടും ഗവണ്‍മെണ്ടുമായി സഹകരിക്കാത്തത് അവര്‍ക്ക് മറ്റെന്തോ അജണ്ട ഉള്ളതുകൊണ്ടാണ് എന്നാണ് എന്റെ അഭിപ്രായം.

വി. എച്ച്. പി., സംഘപരിവാര്‍ ശക്തികളോ?

ബി. ജെ. പി. എന്നുപറഞ്ഞപ്പോള്‍... തീര്‍ച്ചയായും... മറ്റുള്ളവരുടേത് ഞാന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ടല്ലോ? എന്റെ ഈ രണ്ടുമാസത്തെ വിലയിരുത്തല്‍... അവരുടേതായ കാരണത്താല്‍, സംസഥാന ഗവണ്‍മെണ്ട് ഇത്രയും ശക്തമായ നടപടിയെടുക്കുന്നുണ്ടെന്ന് അവര്‍ക്കുതന്നെ ബോദ്ധ്യമുണ്ടെങ്കിലും അവര്‍ക്ക് മറ്റെന്തോ അജണ്ടയുള്ളതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാന്‍... എന്താ എന്നെനിക്കറിയില്ല.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X