കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനത്താരകള്‍ മറയുമ്പോള്‍

  • By Staff
Google Oneindia Malayalam News

ബ്രിട്ടീഷ് ഭരണകാലത്ത് തേയിലത്തോട്ടങ്ങള്‍ സ്ഥാപിക്കാന്‍ ഏക്കര്‍കണക്കിന് വനഭൂമി നശിപ്പിച്ചു. ഇന്ത്യയില്‍ ഒരു വേള ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ മലബാറിലെ ഏക്കര്‍ക്കണക്കിന് വനഭൂമികള്‍ വെട്ടിയാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്.

ഏഷ്യയിലെ ആനകളുടെ എണ്ണം കാര്യമായി കുറഞ്ഞുവരികയാണ്. ആനക്കൊമ്പുകള്‍ക്കായുള്ള വേട്ടയാണ് ഇതിന് പ്രധാന കാരണം. ഏഷ്യയിലെ രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആനകളെ സംരക്ഷിയ്ക്കാനുള്ള മൈക്ക് (മോണിറ്ററിംഗ് ഓഫ് ഇല്ലീഗല്‍ കില്ലിംഗ് ഓഫ് എലഫെന്റ്സ്- ആനകളെ അനധികൃതമായി കൊന്നൊടുക്കുന്നത് നിരീക്ഷിയ്ക്കല്‍ പദ്ധതി) ഇന്ത്യയില്‍ കാര്യമായി നടപ്പിലാവുന്നില്ല. ഏഷ്യയിലാകെ ആനകളുടെ എണ്ണം 40,000 മേ ഉള്ളൂവെന്ന് വയനാട് വന്യജീവി വാര്‍ഡന്‍ ഫണീന്ദ്രകുമാര്‍ റാവു പറയുന്നു.

ആനക്കൂട്ടങ്ങളുടെ നീക്കം നിരീക്ഷിയ്ക്കുക, ആനകളുടെ മരണം കൃത്യമായി രേഖപ്പെടുത്തുക, ആനപ്പിടുത്തം അവസാനിപ്പിക്കാന്‍ പുതിയ വഴികള്‍ തേടുക, ഓരോ പ്രത്യേക പ്രദേശങ്ങളിലുമുള്ള ആനകളുടെ എണ്ണം തിട്ടപ്പെടുത്തുക, ആനകളെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള പഠനം, മനുഷ്യനും ആനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പരമാവധി കുറയ്ക്കുക, ആനകളുടെ ആവാസസ്ഥലം സംരക്ഷിയ്ക്കല്‍ എന്നിവയാണ് മൈക്ക് എന്ന പദ്ധതിയുടെ കീഴിലെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ കേരളത്തിലോ ഇന്ത്യയിലാകെയോ ഇതൊന്നും ഫലപ്രദമായി നടക്കുന്നില്ല.

വനംകൊള്ളക്കാരുടെ സഹായത്തോടെ ആനവേട്ടക്കാര്‍ സജീവമായി കാട്ടില്‍ വേട്ട നടത്തുന്നു. അവരുടെ ലോബി മറ്റെല്ലാവരെയും നിശ്ശബ്ദരാക്കുന്നു. ഇതെല്ലാം ആനവേട്ടയുടെ പ്രധാന കാരണമാണ്. ആനത്താരകളില്‍ വൈദ്യുതികമ്പിയിട്ട് ആനകളെ ഷോക്കേല്പിച്ച് കൊല്ലുന്നതും വനംമാഫിയയുടെ പതിവാണ്. മരിച്ചുവീഴുന്ന ആനകളുടെ കൊമ്പെടുക്കാനാണിത്. എല്ലാ ഡിഎഫ്ഒമാര്‍ക്കും റേഞ്ചര്‍മാര്‍ക്കും ഫീല്‍ഡ് സ്റാഫിനും മൈക്ക് നടപ്പിലാക്കാനുള്ള പരിശീലനം ഈയിടെ ബാംഗ്ലൂരില്‍ നല്കിയിരുന്നുവെങ്കിലും വനംമാഫിയ ഇവരെ നിഷ്ക്രിയരാക്കുകയാണ് പതിവ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X