Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ക്കിടകം: സുഖചികിത്സയുടെ മാസം ...2

സാധാരണ 21 ദിവസം എന്നതാണ് സുഖചികിത്സയുടെ കണക്ക്. ഏഴ്, 14 ദിവസങ്ങള്‍ നീളുന്ന സുഖചികിത്സയുമാവാം. ഇപ്പോള്‍ സൗകര്യമനുസരിച്ച് ചിലര്‍ രണ്ടും മൂന്നും ദിവസത്തെ സുഖചികിത്സയും തേടുന്നുണ്ട്. പക്ഷെ ഇത്തരം ഗുളികരൂപത്തിലുള്ള സുഖചികിത്സകള്‍ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമേ വരുത്തൂ.

വമനം, വിരേചനം, നസ്യം, സ്നേഹവസ്തി, കഷായ വസ്തി എന്നീ അഞ്ചുകാര്യങ്ങള്‍ ചേരുന്നതാണ് സുഖ ചികിത്സ അഥവാ പഞ്ചകര്‍മ്മ ചികിത്സ. സുഖചികിത്സയില്‍ ഓരോ ആഴ്ചയും യഥാക്രമം അഭ്യംഗം, ഉഴിച്ചില്‍, ഞവരക്കിഴി എന്നിവയാണ് നല്കുന്നത്. സുഖചികിത്സ കൂടാതെ നെയ്സേവ, മരുന്നുകഞ്ഞി എന്നിവയും കര്‍ക്കിടമാസത്തിലേക്കായി ആയുര്‍വേദം വിധിയ്ക്കുന്ന ചികിത്സാവിധികളാണ്. ആദ്യ ആഴ്ച -അഭ്യംഗം ഏഴ് ദിവസം നീണ്ടുനില്ക്കുന്ന അഭ്യംഗ്യ ചികിത്സയാണ് സുഖചികിത്സയുടെ ആദ്യഘട്ടം. അഭ്യംഗം എന്നാല്‍ തേച്ചുകുളിയെന്നാണര്‍ത്ഥം. ശരീരപുഷ്ടിക്ക് വേണ്ടിയാണിത്. നെറുകയിലും ചെവിയിലും കാലിനടിയിലും എണ്ണതേയ്ക്കണം. എണ്ണതേയ്ക്കല്‍ ക്ഷീണത്തെ അകറ്റും. ഇത് ശരീരത്തിന്റെ ബലം വര്‍ധിപ്പിയ്ക്കും.

എണ്ണതേയ്ക്കലെല്ലാം കഴിഞ്ഞാല്‍ ശരീരം വിയര്‍പ്പിക്കണം. സാധാരണയായി മരുന്നിട്ട വെള്ളത്തിന്റെ ആവികൊണ്ടാണ് ശരീരം വിയര്‍പ്പിക്കുക. രോഗങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിന് പരിഹാരമുണ്ടാക്കുന്ന മരുന്നുകള്‍ ചേര്‍ത്ത വെള്ളത്തിന്റെ ആവിയാണ് കൊള്ളേണ്ടത്. അതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ ഒരു കുളി. അഭ്യംഗം പാലിച്ചാല്‍ യുവത്വം നിലനിര്‍ത്താമെന്ന് അഷ്ടാംഗഹൃദയത്തില്‍ പറയുന്നു.

രണ്ടാം ആഴ്ച- ഉഴിച്ചില്‍ അഥവാ പിഴിച്ചില്‍

Pizhichilസുഖചികിത്സയുടെ രണ്ടാം ഘട്ടം ഉഴിച്ചിലിന്റേതാണ്. ഈ ദിവസങ്ങളില്‍ നാല് പേര്‍ ചേര്‍ന്ന് ദേഹം മുഴുവന്‍ തൈലം പുരട്ടി ഉഴിയും. രണ്ട് പേര്‍ അരയ്ക്ക് താഴെയും രണ്ട് പേര്‍ അരയ്ക്ക് മുകളിലും ഉഴിയും. ആളെ പാത്തിയില്‍ അഥവാ മരത്തോണിയില്‍ കിടത്തിയ ശേഷമാണ് ഉഴിച്ചില്‍ എന്നും പിഴിച്ചില്‍ എന്നും വിളിയ്ക്കപ്പെടുന്ന ഈ പ്രക്രിയ നടത്തുക.

തൈലം ചെറുചൂടോടെ തുണിക്കിഴിയില്‍ എടുത്ത് ഒരു കൈകൊണ്ട് ഉഴിച്ചിലുകാര്‍ ശരീരത്തില്‍ ഒഴിച്ചുകൊണ്ടിരിയ്ക്കും. അതേ സമയം മറ്റേകൈകൊണ്ട് അവര്‍ ഉഴിച്ചിലും നടത്തും. ഹൃദയത്തിലേക്കും ഞരമ്പുകളിലേക്കുമുള്ള രക്തപ്രവാഹം വേഗത്തിലാകും. ദേഹത്ത് അടിഞ്ഞുകൂടിയ അഴുക്കുകള്‍ പോകും. ഇതെല്ലാമാണ് ഉഴിച്ചില്‍ അഥവാ പിഴിച്ചിലിന്റെ ഗുണം. ദിവസവും ഒരു മണിക്കൂര്‍ നേരമാണ് ഉഴിയുക. അഭ്യംഗം കഴിഞ്ഞ് ഏഴ് ദിവസമോ 14 ദിവസമോ ഉഴിച്ചിലാകാം.

മൂന്നാം ആഴ്ച- ഞവരക്കിഴി

ഉഴിച്ചിലിന്റെ തുടര്‍ച്ചയാണ് ഞവരക്കിഴി പ്രയോഗം. കുറുന്തോട്ടി കഷായവും പാലും ചേര്‍ത്ത ഞവര അരി കിഴികെട്ടി വേവിച്ചാണ് ഉഴിച്ചില്‍ നടത്തുക. ഞവര അരിയുടെ ഔഷധഗുണങ്ങളാണ് ശരീരത്തിന് ഇതിലൂടെ ലഭിയ്ക്കുക.

ഞവരയില്‍ വിറ്റമില്‍ എ ധാരാളമുണ്ട്. ഇത് രോമകൂപങ്ങളിലൂടെ ശരീരത്തിലെത്തുമെന്നും പറയുന്നു. പക്ഷെ ഇപ്പോള്‍ പലരും ഞവരക്കിഴി പ്രയോഗം ഇല്ലാതെ സുഖചികിത്സ അവസാനിപ്പിക്കുന്ന പ്രവണത കൂടിവരികയാണ്. ശരീരത്തിന്റെ സൗമ്യഭാവം നിലനിര്‍ത്താന്‍ ഞവര നല്ലതാണെന്ന് പറയുന്നു.

പാലിക്കേണ്ട ചിട്ടകള്‍

സുഖചികിത്സയെടുക്കുമ്പോള്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. എല്ലാറ്റിലും ഒരു മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. ആഹാരം മുതല്‍ ചിന്തകള്‍ വരെ ഈ മിതത്വം വേണം. ബ്രഹ്മചര്യം നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ഒരു പ്രധാന പഥ്യമാണ്. ശരീരം അധികം ഇളകരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. പകലുറക്കവും രാത്രി ഉറക്കമിളക്കലും വര്‍ജ്ജിക്കണം. മദ്യപാനവും ഒഴിവാക്കണം.

കിഴി, ധാര, ശിരോവസ്തി തുടങ്ങി പല ചികിത്സകളും ആയുര്‍വേദത്തിലുണ്ട്. ഇതൊന്നും സുഖചികിത്സയില്‍ പെടുന്നില്ലെങ്കിലും ഇപ്പോള്‍ ചിലര്‍ ഇത് കൂടി ഉള്‍പ്പെടുത്തി ഒരു പാക്കേജായി സുഖചികിത്സ നടത്തുന്നതായി കാണുന്നു. ചില ആയുര്‍വേദ ഭിഷഗര്വന്മാര്‍ ഇതിനെ എതിര്‍ക്കുമ്പോള്‍ മറ്റ് ചിലര്‍ ഇതിനെ അനുകൂലിക്കുകയും ചെയ്യുന്നു.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+