ഉല്ലാസകാലത്തിന്റെ വൃദ്ധസദനങ്ങള്‍
ചെന്നൈയിക്ക് അടുത്ത് ഷോലിംഗല്ലൂരിലുള്ള ക്ലാസിക് കുടുംബകത്തില്‍ 10 ലക്ഷം രൂപയാണ് ഡിപ്പോസിറ്റ്. ചെന്നൈക്കടുത്തുള്ള മറ്റൊരു വൃദ്ധസദനമായ വെല്‍നെസ്് കമ്യൂണില്‍ ഒറ്റ കിടപ്പുമുറിയുള്ള വീടിന് 6.75 ലക്ഷവും ഇരട്ട കിടപ്പുമുറിയുള്ള വീടിന് 8.75 ലക്ഷവുമാണ് നല്‍കേണ്ടത്.
വന്‍ നഗരങ്ങളിലെന്നപോലെ കേരളത്തിലും ഇത്തരം കേന്ദ്രങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. തിരുവനന്തപുരത്തിന് സമീപം വെള്ളനാട്ടില്‍ നടന്‍ മോഹന്‍ ലാലും പങ്കജകസ്തൂരി ഉല്പന്നങ്ങളുടെ ഉടമസ്ഥരും ചേര്‍ന്ന് ഇത്തരത്തില്‍ ഒരു ആധിനിക വയോജന കേന്ദ്രം പണിയുന്നുണ്ട്. ബന്ധുക്കള്‍ക്ക് വന്നാല്‍ ഒന്നോ രണ്ടോ ദിവസം താമസിയ്ക്കാനുള്ള സൗകര്യം പോലും ഇവിടെയുണ്ട്. ഒപ്പം ക്ലബും മറ്റ് സൗകര്യങ്ങളും. കൊച്ചിയിലും കോഴിക്കോട്ടും ഇതിന് സമാനമായ വയോജന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പലരും ശ്രമിയ്ക്കുന്നുണ്ട്. വിദേശ ഇന്ത്യാക്കാരാണ് പ്രധാനമായും ഇത്തരം പദ്ധതികള്‍ക്ക് പിന്നില്‍.
സംരംഭകരുടെ ലക്ഷ്യം വെറും സേവനം മാത്രമല്ല. ലാഭം നേടുക കൂടി തന്നെയാണ്. സാമൂഹ്യ ബാദ്ധ്യത നിറവേറ്റിക്കൊണ്ട് ലാഭം നേടുകയാണ് ലക്ഷ്യം.
സമാന മനസ്കരായ ആളുകളാണ് വൃദ്ധസദനത്തിലെത്തുന്നതെന്ന് ഉറപ്പുവരുത്താന്‍ സ്ക്രീനിംഗ് നടത്തും. അന്തേവാസികളുടെ ബന്ധുക്കള്‍ക്ക് ഒരു മാസം വരെ ഇവിടെ താമസിക്കാം. അന്തേവാസികള്‍ക്ക് ഇത് ഉറ്റവര്‍ക്ക് കൈമാറാം. പക്ഷേ 50 വയസ് കഴിഞ്ഞാലേ അവര്‍ക്ക് ഇവിടെ താമസം തുടങ്ങാനാവൂ.












Click it and Unblock the Notifications