കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയേറ്ററുകള്‍ മരിക്കുന്നു

  • By Staff
Google Oneindia Malayalam News

അതേ സമയം എ ക്ലാസ്, ബി ക്ലാസ് തിയേറ്ററുകളില്‍ പഴയ ലാഭമില്ലെന്ന പരാതിയുമുണ്ട്. വ്യാജ സിഡികള്‍ വ്യാപകമാവുന്നത് സിനിമാ വ്യവസായത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നാണ് സിനിമാനിര്‍മാണരംഗത്തുള്ളവര്‍ പറയുന്നത്. സിനിമ നിര്‍മിക്കുന്നവരും നായകനടന്മാരുമൊക്കെ വ്യാജ സിഡി റാക്കറ്റുകളെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയത് കാര്യം കുറച്ചു ഗൗരവമുള്ളതാണെന്നതു കൊണ്ടുതന്നെ. കേരളത്തിലെ പോലെ വ്യാജ സിഡി റാക്കറ്റുകള്‍ക്കെതിരായ പൊലീസ് വേട്ട മറ്റ് സംസ്ഥാനങ്ങളിലും വേണമെന്നാണ് സൗത്ത് ഇന്ത്യന്‍ ഫിലിംസ് ചേംബര്‍ ഒഫ് കോമേഴ്സ് പ്രസിഡന്റ് മോഹന്‍ ശര്‍മ ആവശ്യപ്പെടുന്നത്.

കന്നഡ സിനിമ ഓടുന്ന തിയേറ്ററുകളില്‍ ആളുകള്‍ കയറുന്നില്ലെന്ന സ്ഥിതി വന്നപ്പോള്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ചെയ്തത് വിനോദ നികുതി എടുത്തുകളയലാണ്. ഇത് കേരളത്തിലും നടപ്പിലാക്കണമെന്ന ആവശ്യമുയരുന്നുണ്ട്. എന്നാല്‍ സി ക്ലാസ് തിയേറ്ററുകളുടെ മരണത്തിന് ഈ മരുന്നും ഫലപ്രദമാവില്ല.

മലയാളത്തില്‍ കണ്ടിരിക്കാവുന്ന സിനിമകള്‍ വീണ്ടും ഇറങ്ങിത്തുടങ്ങിയതോടെ എ ക്ലാസ്, ബി ക്ലാസ് തിയേറ്ററുകളില്‍ സിനിമകള്‍ കുഴപ്പമില്ലാതെ ഓടുന്നുണ്ട്. എന്നാല്‍ സി ക്ലാസ് തിയേറ്ററുകള്‍ പ്രതിസന്ധിയില്‍ തന്നെ. വിനോദ നികുതി കുറച്ചാല്‍ പരിഹരിക്കാവുന്നതല്ല ഈ പ്രതിസന്ധി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X