Get Updates
Get notified of breaking news, exclusive insights, and must-see stories!

14,000 നഴ്സുമാര്‍ വിദേശത്തേക്ക്

വിദേശത്ത് പോകാന്‍ ആഗ്രഹിയ്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഏറ്റവും പറ്റിയത് നഴ്സിംഗ് പ്രൊഫഷനാണെന്നാണ് ഇപ്പോള്‍ വിപണി നല്കുന്ന സൂചന. വിദേശത്തേക്ക് പോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ 14,000 നഴ്സുമാരില്‍ 30 ശതമാനം പേര്‍ കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യസേവനരംഗത്ത് ജോലിചെയ്യുന്നവരാണെന്നതാണ് പ്രത്യേകത. വിദേശത്തേക്ക് പോകണമെങ്കില്‍ സംസ്ഥാനമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാറുടെ സാക്ഷ്യപത്രം ആവശ്യമാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ 14,000 പേര്‍ക്കാണ് സാക്ഷ്യപത്രം നല്കിയിട്ടുള്ളത്.

ദിവസം പിന്നിടുന്തോറും സാക്ഷ്യപത്രം തേടി കൂടുതല്‍ നഴ്സുമാര്‍ സമീപിക്കുന്നതായി സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ പി.ജി. കാര്‍ത്തികേയന്‍ പറഞ്ഞു. ഇതുപോലെ ഒരു സ്ഥിതിവിശേഷം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെ കുടിയേറ്റം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.

ഈ വര്‍ഷം യുഎസില്‍ 1.5 ലക്ഷം നഴ്സുമാരുടെ ഒഴിവുള്ളതായാണ് അറിയുന്നത്. യുകെ, ആസ്ത്രേല്യ, ജര്‍മ്മനി, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലും ഏതാണ്ട് ഇതിന് തത്തുല്യമായ ഒഴിവുകള്‍ ഉണ്ട്. 2010ഓടെ യുഎസില്‍ അഞ്ച് ലക്ഷം നഴ്സുമാരുടെ ഒഴിവുണ്ടാകും. കാരണം അവിടെ 45 വയസ്സാണ് നഴ്സുമാര്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി.

വിദേശരാജ്യങ്ങളില്‍ നഴ്സായി പേര്‍ രജിസ്റര്‍ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതിനാലാണ് വിദേശരാജ്യങ്ങളില്‍ നിന്നും ഇംഗ്ലീഷറിയാവുന്ന നഴ്സുമാരെ തേടുന്നത്. മറ്റൊന്ന് വിദേശങ്ങളില്‍ ആരോഗ്യരംഗത്തെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്നതാണ്. അവിടെ ഒരു രോഗിയ്ക്ക് അഞ്ച് നഴ്സുമാര്‍ വേണമെന്നതാണ് കണക്ക്. ഇത് കൃത്യമായി പാലിക്കാന്‍ വേണ്ടിക്കൂടിയാണ് കൂടുതല്‍ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതെന്നും പറയുന്നു.

വിദേശരാജ്യങ്ങളിലെ ആശുപത്രി അധികൃതര്‍ ഇന്ത്യയിലെ റിക്രൂട്ടിംഗ് കേന്ദ്രങ്ങളെ സമീപിച്ചിരിക്കുകയാണ്. ഒരു നഴ്സിനെ നല്കിയാല്‍ റിക്രൂട്ടിംഗ് കമ്പനികള്‍ക്ക് ഒമ്പത് ലക്ഷം രൂപ ലഭിയ്ക്കും. നഴ്സ്മാര്‍ക്ക് പരിശീലനം നല്കാന്‍ ഈ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വിവിധ പരിശീലന ഏജന്‍സികളുമായി കരാറുണ്ടാക്കിയിരിക്കുകയാണ്. വിദേശത്തേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ വിവിധ പരീക്ഷകള്‍ നഴ്സുമാര്‍ പാസായിരിക്കണം. കമ്മിഷന്‍ ഓണ്‍ ഗ്രാജ്വേററ്സ് ഓഫ് ഫോറിന്‍ നഴ്സിംഗ് സ്കൂള്‍ (സിജിഎഫ്എന്‍എസ്) പരീക്ഷ ഉള്‍പ്പെടെ മൂന്ന് പരീക്ഷകള്‍ നഴ്സുമാര്‍ പാസാകേണ്ടതുണ്ട്. ഇംഗ്ലീഷ് ഭാഷാപരിജ്ഞാനപരീക്ഷ, രജിസ്ട്രേഷന്‍ ടെസ്റ് എന്നിവയാണ് മറ്റ് രണ്ട് ടെസ്റുകള്‍.

നിയമിക്കപ്പെടുന്ന നഴ്സുമാര്‍ വിദേശത്തെ ആശുപത്രിയുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിടണം. 23 ലക്ഷം രൂപയാണ് നഴ്സുമാരുടെ ഒരു വര്‍ഷത്തെ ശരാശരി ശമ്പളം. അതായത് ഒരു മാസം ശരാശരി രണ്ട് ലക്ഷം രൂപയോളം ശമ്പളം ലഭിയ്ക്കും.

കേരളത്തില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തിലുള്ള വര്‍ധന കണക്കിലെടുത്ത് സിജിഎഫ്എന്‍എസ് ഈയിടെ കൊച്ചിയില്‍ ഒരു പരീക്ഷാകേന്ദ്രം തുറന്നിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ ഒരു വര്‍ഷത്തില്‍ നാല് തവണ പരീക്ഷകള്‍ നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+