കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്റെ വിജയത്തിനപ്പുറം...2

  • By Staff
Google Oneindia Malayalam News

ക്രിസ്ത്യാനികള്‍ ഒരു കമ്മ്യൂണിസ്റ്കാരനെ സഹിയ്ക്കുകില്ലെന്നതുപോലെ തന്നെ ഒരു ബി ജെ പി ക്കാരനും ഒരു കമ്മ്യൂണിസ്റ് കാരനെ സഹിയ്ക്കില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. അങ്ങനെ നോക്കിയാല്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്റെ പ്രസ്താവന ശരിയാണെന്ന് കരുതേണ്ടിവരും. വിശ്വനാഥ മേനോന്‍ തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പ്രസ്താവനകള്‍ ബി. ജെ. പി. അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി എന്നായിരുന്നു മുകുന്ദന്റെ ഭാഷ്യം. (താനിപ്പോഴും ഒരു കമ്മ്യൂണിസ്റ് കാരനാണെന്നായിരുന്നു വിശ്വനാഥമേനോന്‍ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ പറഞ്ഞത്.) നഷ്ടം മുന്നില്‍ കണ്ട് മുകുന്ദന്‍ ഒരു മുഴം നീട്ടി ഏറ് നടത്തിയെന്നത് വേറെ കാര്യം.

വി.ബി. ചെറിയാന് അനുകൂലമായ തരംഗമൊന്നും എറണാകുളം തിരഞ്ഞെടുപ്പില്‍ കണ്ടില്ല. വിശ്വനാഥമേനോന് അനുകൂലമായ യാതൊരു തരംഗവും ഉണ്ടായില്ല. ഇതില്‍ സിപിഎമ്മിന് ആഹ്ലാദിയ്ക്കാം. മദനിയുടെ പേരില്‍ മത്സരിച്ച പിഡിപിയുടെ പൂന്തുറ സിറാജിന് മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ ഒരേ ഒരു വികാരമായിരുന്നു പ്രതിഫലിച്ചത്- അത് ഭരണത്തിനും ആന്റണിയ്ക്കും എതിരായ വികാരമാണ്.

കോണ്‍ഗ്രസില്‍ പ്രത്യേകിച്ച് എ വിഭാഗത്തിന് ക്രിസ്തീയ മതശക്തികള്‍ക്കിടയില്‍ ഉള്ള സ്വാധീനം മുതലെടുക്കാന്‍ ശക്തമായ ശ്രമം ഉണ്ടായിരുന്നു. പള്ളികളിലൂടെ എം.ഒ. ജോണിന് വേണ്ടി ഇടയലേഖനം ഒഴുകുകയുണ്ടായി. എന്നാല്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരാണ് എറണാകുളത്തെ നിര്‍ണ്ണായകസ്വാധീനം എന്ന ചിന്തയും പൊളിച്ചെഴുതണം എന്ന് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ആന്റണിയ്ക്കനുകൂലമായ ഒരു തരംഗമൊന്നും ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല എന്നും തിരഞ്ഞെടുപ്പ് ഫലം സൂചന നല്കുന്നു. ആത്യന്തികമായി സബാസ്റ്യന്‍ പോളും ഒരു ക്രിസ്ത്യാനി ആണെന്നതും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തുണച്ചിട്ടുണ്ടാവണം.

എസ്എന്‍ഡിപിയ്ക്കും ഈ തിരഞ്ഞെടുപ്പില്‍ അല്പം തിരിച്ചടിയേറ്റിരിയ്ക്കുകയാണ്. അവസാനനിമിഷം എം.ഒ. ജോണിന് വേണ്ടി പ്രവര്‍ത്തിയ്ക്കാന്‍ എസ്എന്‍ഡിപി തീരുമാനിച്ചിരുന്നു. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ജോണിന്റെ വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയും ഉണ്ടായി. പക്ഷെ എസ്എന്‍ഡിപിയ്ക്ക് ഭൂരിപക്ഷമുള്ള തൃപ്പൂണിത്തുറ നിയമസഭാ നിയോജക മണ്ഡലത്തില്‍ പോലും ജോണിന് അനുകൂലമായ തരംഗം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അവിടെ സബാസ്റ്യന്‍ പോളിന് കിട്ടിയ ഭൂരിപക്ഷം 5,433 വോട്ടാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രമന്ത്രിയായ ഐഎഫ്ഡിപി നേതാവ് പി.സി. തോമസ് ഒരു പ്രഖ്യാപനം നടത്തിയിരുന്നു: എറണാകുളം തിരഞ്ഞെടുപ്പോടെ കേരളത്തിലെ മുന്നണി രാഷ്ട്രീയം തകരുമെന്ന്. പക്ഷെ കേരളത്തില്‍ മുന്നണി രാഷ്ടീയം ശക്തമാണെന്ന് ഒരിയ്ക്കല്‍ കൂടി തെളിയിക്കുകയായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഒരുമൂന്നാം മുന്നണി പടുത്തുയര്‍ത്താന്‍ ബിജെപി-വെള്ളാപ്പള്ളി-പി.സി.തോമസ്-എന്‍എസ്എസ് കൂട്ടുകെട്ടിന് ഇനിയും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നും ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഇത്തരത്തില്‍ ഒരു മുന്നണി മുന്നില്‍ കാണുന്നുണ്ടെങ്കില്‍ അത് പരിശോധിയ്ക്കാനുള്ള ഒരു വേദി ആക്കി എറണാകുളത്തെ മാറ്റണമായിരുന്നു. അതിലും ഈ പാര്‍ട്ടികള്‍ തന്ത്രപരമായി പരാജയപ്പെടുകയാണ് ചെയ്തത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ആന്റണി രാജിവയ്ക്കണം എന്ന ആവശ്യത്തിന് ശക്തികൂടിയിരിക്കുന്നു. ഇനി വരുംനാളുകളില്‍ ആന്റണിയ്ക്കെതിരായി എല്‍ഡിഎഫും ബിജെപിയും കരുണാകരനും ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരില്‍ വാദിച്ചേയ്ക്കാം. എന്തായാലും മാറാട് പുനരധിവാസം കൈകാര്യം ചെയ്യുന്നതിലെ മിടുക്കായിരിക്കും ഇനി ആന്റണിയുടെ വിധിയെഴുതുക.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X