Get Updates
Get notified of breaking news, exclusive insights, and must-see stories!

കാള്‍ സെന്ററുകള്‍ വീട്ടമ്മമാരെ തേടുന്നു

ഹൈദരാബാദ്: ചെറുപ്പക്കാരായ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് വ്യാപകമായതിനാല്‍ കാള്‍ സെന്ററുകള്‍ പുതിയ പരിഹാരം തേടുന്നു. ജീവനക്കാരായി വീട്ടമ്മമാരെയും സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപികമാരെയും നിയമിക്കാനാണ് കാള്‍ സെന്ററുകളുടെ നീക്കം.

ഇതിന് ഹൈദരാബാദില്‍ ചില കാള്‍ സെന്റുകള്‍ തുടക്കമിട്ടുകഴിഞ്ഞു. ഇപ്പോള്‍ കാള്‍ സെന്ററുകളില്‍ ജോലിയ്ക്കെത്തുന്നത് ഡിഗ്രി കഴിഞ്ഞ ചെറുപ്പക്കാരാണ്. കൂടുതല്‍ ശമ്പളമുള്ള പുതിയ അവസരം കിട്ടിയാല്‍ പഴയ ജോലി ഉപേക്ഷിച്ചു പോകുന്ന പ്രവണത ഇവര്‍ക്കിടയില്‍ കൂടുതലാണ്. ചിലരാകട്ടെ രാത്രിയുള്ളജോലിയായതിനാല്‍ അല്പദിവസങ്ങള്‍ക്ക് ശേഷം മനസ്സ് മടുത്ത് ജോലി വിട്ടുപോകുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഏകദേശം 35 മുതല്‍ 40 ശതമാനം വരെയാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്. ഇതുമൂലം ഇവരുടെ പരിശീലനത്തിനായി ചെലവഴിയ്ക്കുന്ന തുക കാള്‍ സെന്ററുകള്‍ക്ക് നഷ്ടമാകുകയാണ്.

ഈ സാഹചര്യത്തിലാണ് കാള്‍ സെന്ററുകള്‍ വീട്ടമ്മമാരെയും സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപികമാരെയും ജോലിയ്ക്കായി തേടുന്നത്. ഇവരാകുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുമെന്ന് കാള്‍ സെന്ററുകള്‍ കരുതുന്നു. ഇവര്‍ക്കിടയില്‍ കൊഴിഞ്ഞുപോക്ക് കുറവായിരിക്കും. കാള്‍ സെന്റര്‍ ജോലിയ്ക്ക് പ്രായമോ മുഖസൗന്ദര്യമോ ഒന്നും പ്രശ്നവുമല്ല.

ഉത്തരേന്ത്യയിലെ ചില കാള്‍ സെന്റര്‍ കമ്പനികള്‍ ഈ പ്രവണതയ്ക്ക് നേരത്തെ തുടക്കമിട്ടിരുന്നു. നോയ്ഡയിലെ ഇഎക്സ്എല്‍ സര്‍വീസ്എന്ന കമ്പനിയില്‍ എട്ട് മുതല്‍ 10 ശതമാനം വരെ ജീവനക്കാര്‍ 40ന് മുകളില്‍ പ്രായമുള്ളവരാണ്. കൂടുതല്‍ സ്ഥിരതയുള്ളവരായതിനാല്‍ 40ന് മുകളില്‍ പ്രായമുള്ളവരെ കൂടുതല്‍ വിശ്വസിയ്ക്കാമെന്നാണ് ഇഎക്സ്എല്‍ സര്‍വീസിന്റെ എച്ച്ആര്‍ വൈസ് പ്രസിഡന്റ് ദീപക് ധവാന്റെ അഭിപ്രായം. പ്രായമേറിയവരാകുമ്പോള്‍ നല്ല അവസരം തേടി മറ്റു നഗരങ്ങളിലേക്ക് പോകില്ല.

കാരണം ഇവരുടെ കുടുംബം വിട്ടുപോകാന്‍ അവര്‍ തയ്യാറാകില്ല. - പേര് വെളിപ്പെടുത്താത്ത മറ്റൊരു കാള്‍ സെന്റര്‍ കമ്പനിയുടെ വക്താവ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+