Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴവിവാദത്തിന്റ ഭൂതം വീണ്ടും...2

ഒരു ക്രിക്കറ്റ് താരത്തിന് ഉയരങ്ങളിലേക്കെത്താന്‍ പിച്ചില്‍ തന്റെ പാടവം തെളിയിച്ചാല്‍ മാത്രം പോര. കളിക്ക് പുറത്തെ ക്രിക്കറ്റ് ലോകത്തെ ചതിക്കുഴികള്‍ എന്തൊക്കെയെന്ന് കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള കൂര്‍മത കൂടി വേണം. ഒരു പക്ഷേ ക്രിക്കറ്റിന് മാത്രമാണ് കായികരംഗത്ത് ഇങ്ങനെയൊരു അനിശ്ചിത പരിവേഷമുള്ളത്. ഒരു ക്രിക്കറ്റ് താരത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ഒട്ടേറെ ഘടകങ്ങളുണ്ട്.

ആരോപിക്കപ്പെട്ടതു പോലെ തന്നെ കാലെ സെലക്ടര്‍മാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തെന്ന് സങ്കല്പിക്കുക. രഞ്ജിയില്‍ മാത്രം ഒതുങ്ങിപോയ ഈ കളിക്കാരനെ ഇത്തരമൊരു അറ്റകൈക്ക് പ്രേരിപ്പച്ച ഘടകമെന്താവാം?

കഴിഞ്ഞ വര്‍ഷം കാലെ അഞ്ച് സെഞ്ച്വറികളാണ് നേടിയത്. കാലെയുടെ ഒട്ടാകെയുള്ള പ്രകടനവും വളരെ മികച്ചതായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റ്സ്മാനെന്ന് പേരെടുത്ത കളിക്കാരനാണ് കാലെ. 10 വര്‍ഷത്തിനുള്ളില്‍ കാലെ നേടിയത് 24 സെഞ്ച്വറികള്‍. ശരാശരി 55 റണ്‍സ്. ഇത്രയും നല്ല റിക്കോഡുണ്ടായിട്ടും ഫോം നിലനിര്‍ത്താന്‍ ശേഷിയുള്ള ഈ കളിക്കാരന് ദേശീയ ടീമില്‍ അവസരം ലഭിച്ചത് ഒരിക്കല്‍ മാത്രമാണ്.

സെലക്ടര്‍മാരുടെ കളിയില്‍ ദേശീയടീമിലിടം കിട്ടാതെ പോവുയും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതിരിക്കുകയും ചെയ്ത കളിക്കാരിലൊരാളാണ് കാലെ. പ്രതിഭയുണ്ടായിട്ടും അംഗീകരിക്കപ്പെടാത്ത ക്രിക്കറ്റ് ലോകത്തെ പുറമ്പോക്കില്‍ മാത്രം നില്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലാണ് കാലെയും.

നമ്മുടെ ടീം സെലക്ഷനെ നിര്‍ണയിക്കുന്നത് ഒട്ടേറെ ഘടകങ്ങളാണ്. കഴിവിനേക്കാള്‍ ഭാഗ്യമാണ് അവിടെ ഒരു കളിക്കാരന്റെ ഭാവിയെ നിര്‍ണയിക്കുക. സെലക്ടര്‍മാരുടെ ഭാവനാ ശൂന്യമായ വിധിയെഴുത്തുകളില്‍ കൊഴിഞ്ഞുപോവുന്നത് ക്രിക്കറ്റ് പ്രതിഭകളാണ്.

ഈ ഭൂതം ആരെയൊക്കെ വിഴുങ്ങും?

അസ്ഹറുദ്ദീനെയും മനോജ് പ്രഭാകറെയും നയന്‍ മോംഗിയയെയും ക്രിക്കറ്റ് ലോകത്തുനിന്ന് ആട്ടിയോടിച്ചതിന് ശേഷമാണ് ആദ്യം പുറത്തുവിന്ന കോഴവിവാദം അവസാനിച്ചത്. സംശയത്തിന്റെ നിഴലുകള്‍ പലരുടെ മേലും വീണു. അവരില്‍ ചിലര്‍ വലിയ പോറലില്ലാതെ രക്ഷപ്പെട്ടപ്പോള്‍ ചിലരുടെ ക്രിക്കറ്റ് ജീവിതത്തിന് അന്ത്യകൂദാശ അര്‍പ്പിക്കപ്പെട്ടു.

വീണ്ടും പുറത്തുവന്നിരിക്കുന്ന ഈ ഭൂതം ആരെയൊക്കെ വിഴുങ്ങും? താന്‍ എയ്തുവിട്ട അമ്പ് തിരികെ തന്നിലേക്ക് തന്നെ തുളച്ചുകയറിയ മനോജ് പ്രഭാകറുടെ വിധി ഇനിയും ക്രിക്കറ്റ് ലോകത്ത് ആവര്‍ത്തിക്കപ്പെടുമോ? ആവേശഭരിതമായ ഒരു ക്രിക്കറ്റ് കളിയുടെ അന്ത്യം കാണുന്നതിനേക്കാള്‍ ത്രില്ലോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നത്.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+