Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റീവ് വോ വിരമിയ്ക്കുന്നു

സിഡ്നി: ഇന്ത്യയുമായുള്ള ടെസ്റ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ആസ്ത്രേല്യയുടെ ടെസ്റ് ടീം ക്യാപ്റ്റന്‍ സ്റീവ് വോ വിരമിയ്ക്കും. നവമ്പര്‍ 26 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് സ്റീവ് വോ തന്റെ വിരമിയ്ക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയുമായി ആസ്ത്രേല്യയുടെ നാല് ടെസ്റുകളുള്ള പരമ്പര തുടങ്ങാനിരിയ്ക്കെയാണ് സ്റീവ് വോ അപ്രതീക്ഷിതമായി വിരമിയ്ക്കല്‍ പ്രഖ്യാപനം നടത്തിയത്. അതേ സമയം ഇന്ത്യയ്ക്കെതിരെ ഡിസംബര്‍ നാലിന് തുടങ്ങുന്ന ടെസ്റ് പരമ്പരയില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ആസ്ത്രേല്യയ്ക്ക് വേണ്ടി കളിയ്ക്കുമെന്നും സ്റീവ് വോ വ്യക്തമാക്കിയിട്ടുണ്ട്. 1985-86ല്‍ ഇന്ത്യയ്ക്കെതിരായ ടെസ്റ് മത്സരങ്ങള്‍ കളിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്തേക്ക് കടന്നുവന്ന സ്റീവ് വോ ഇന്ത്യയ്ക്കെതിരായ ടെസ്റ് മത്സരങ്ങളിലൂടെ വിടപറയാനും മോഹിയ്ക്കുന്നു. .

എന്റെ ഇപ്പോഴത്തെ ഫോമും ശാരീരികക്ഷമതയും നോക്കിയാല്‍ എനിയ്ക്ക് ഇനിയും കളിയ്ക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനം ഉണ്ട്. സിഡ്നിയാണ് വിരമിയ്ക്കല്‍ പ്രഖ്യാപനത്തിന് പറ്റിയ സ്ഥലമെന്ന് ഞാന്‍ കരുതുന്നു. ജീവിതത്തില്‍ ഉയരത്തില്‍ നില്ക്കുമ്പോള്‍ തന്നെ ഞാന്‍ ക്രിക്കറ്റിനോട് വിടപറയുകയാണ്.- ബുധനാഴ്ച സിഡ്നി ക്രിക്കറ്റ് മൈതാനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്റീവ് വോ പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ ആസ്ത്രേല്യ നാല് ടെസ്റ് മത്സരങ്ങളാണ് കളിയ്ക്കുക. ഇതില്‍ നാലാമത്തേയും അവസാനത്തേയും ടെസ്റ് മത്സരം സിഡ്നി മൈതാനത്തിലാണ്. സിഡ്നിയില്‍ വച്ച് ക്രിക്കറ്റിനോട് വിടപറയാനാണ് സ്റീവ് വോ മോഹിയ്ക്കുന്നത്.

ക്രിക്കറ്റില്‍ നിന്ന് വിടപറയുന്നത് ദു:ഖകരമാണ്. പക്ഷെ ജീവിതത്തില്‍ ഇനിയും ഏറെ ചെയ്യാനുണ്ട്. അതിനായി ഞാന്‍ താല്പര്യത്തോടെ ഉറ്റുനോക്കുന്നു. ടെസ്റ് ടീമിനെ നയിക്കാന്‍ ഏറ്റവും നല്ല പിന്‍ഗാമി ഇപ്പോഴത്തെ ഏകദിനടീം ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് തന്നെയാണെന്നും സ്റീവ് വോ പറഞ്ഞു.

സ്റീവ് വോ ഇതിനകം 164 ടെസ്റ് മത്സരങ്ങള്‍ കളിച്ചു. 10,660 റണ്‍സ് നേടി. 32 സെഞ്ച്വറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവുമധികം ടെസ്റ് സെഞ്ച്വറികള്‍ നേടുന്ന ലോകത്തെ രണ്ടാമത്തെ കളിക്കാരനാണ് സ്റീവ് വോ. ടെസ്റ് സെഞ്ച്വറികളുടെ കാര്യത്തില്‍ ഇപ്പോഴും റെക്കോഡ് 34 സെഞ്ച്വറികള്‍ നേടിയ സുനില്‍ ഗവാസ്കറുടെ പേരിലാണ്.

ആസ്ത്രേല്യയെ 53 ടെസ്റ് മത്സരങ്ങളില്‍ വോ നയിച്ചിട്ടുണ്ട്. അതില്‍ 40 എണ്ണത്തില്‍ വിജയം കണ്ടു. എട്ട് ടെസ്റ് മത്സരങ്ങളില്‍ തോറ്റു. അഞ്ചെണ്ണം സമനിലയിലായി. വെസ്റിന്‍ഡീസിനെതിരെ 1995 ഏപ്രിലില്‍ സബിന പാര്‍ക്കില്‍ നേടിയ 200 റണ്‍സാണ് സ്റീവ് വോയുടെ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

തന്റെ ഭാര്യ ലിനറ്റിനോടും മൂന്ന് കുട്ടികളോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നതായും സ്റീവ് വോ പറഞ്ഞു. ലിനറ്റും മക്കളായ റോസി, ഓസ്റിന്‍, ലിലി എന്നിവരും എന്റെ ക്രിക്കറ്റ് മോഹങ്ങളെ എന്നും പിന്തുണച്ചു. ഞാന്‍ കൂടുതല്‍ സമയം അവരോടൊപ്പം ചെലവഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു.

ഇന്ത്യയ്ക്കെതിരെ ടെസ്റ് പരമ്പര നേടുക എന്നതാണ് സ്റീവ് വോയുടെ അവസാനമോഹം. 2004ല്‍ ഇന്ത്യയില്‍ നടത്തുന്ന ടെസ്റ് മത്സരങ്ങള്‍ക്ക് ശേഷം വിരമിയ്ക്കുമെന്നായിരുന്നു സ്റീവ് വോ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിനിടയിലാണ് യാദൃച്ഛികമായുള്ളഅദ്ദേഹത്തിന്റെ വിരമിയ്ക്കല്‍ പ്രഖ്യാപനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+