കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമന്‍ ജനിച്ചത് ബിസി 5114 ജനവരി 10ന്!!

  • By Staff
Google Oneindia Malayalam News

ആദായനികുതി വകുപ്പിലെ കമ്മിഷണറായ സരോജ് ബാലയ്ക്ക് യാതൊരു സംശയവുമില്ല. ശ്രീരാമന്‍ ജനിച്ചത് ക്രിസ്തുവിന് മുമ്പ് 5114-ാം ആണ്ടിലാണ്. തീയതിയും സരോജ് ബാല കൃത്യമായി പറയും- ജനവരി 10ന്.

സിന്ധുനദീതട സംസ്കാരത്തില്‍ നിന്ന് ഇന്ത്യന്‍ ചരിത്രം തുടങ്ങുന്ന ചരിത്രപുസ്തകങ്ങളെ നാം നിരാകരിക്കണമെന്നാണ് സരോജ് ബാല പറയുന്നത്. കാരണം ക്രിസ്തുവിന് മുമ്പ് 5114-ാം വര്‍ഷത്തില്‍ ജനിച്ച ശ്രീരാമന്‍ രക്തവും മാംസവുമുള്ള ഒരു മനുഷ്യനായിരുന്നു, രാജാവായിരുന്നു. ആ രാജാവിന്റെ ജീവചരിത്രമാണ് രാമായണത്തില്‍ എഴുതപ്പെട്ടിരിക്കുന്നത്. ചരിത്രത്തിന്റെ തുടക്കത്തെ കുറിച്ചുള്ള സങ്കല്പങ്ങള്‍ മാറ്റിയെഴുതേണ്ടിയിരിക്കുന്നു. നമുക്ക് രാമനില്‍ നിന്ന് തുടങ്ങാം. - സരോജ് ബാല നിര്‍ദേശിക്കുന്നു.

തന്റെ വാദങ്ങള്‍ക്ക് ഉപോദ്ബലകമായി കൗതുകകരമായ ചില വിശദീകരണങ്ങളാണ് സരോജ് ബാല മുന്നോട്ടുവയ്ക്കുന്നത്. ജ്യോതിശാസ്ത്രവും ഇന്റര്‍നെറ്റും സോഫ്റ്റ്വേറുമെല്ലാം ഉള്‍പ്പെടുത്തിയുള്ള ഒരു ഗവേഷണത്തിന്റെ ഫലമാണ് തന്റെ നിഗമനമെന്ന് സരോജ് ബാല പറയുന്നു.

ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടിയാണ് സരോജ് ബാല തന്റെ വാദം തുടരുന്നത്. തന്റെ സഹപ്രവര്‍ത്തകനായ പുഷ്കര്‍ ഭട്നഗര്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേറിന്റെ വിശേഷങ്ങളില്‍ നിന്ന് സരോജ് ബാല തുടങ്ങുന്നു.

യഥാര്‍ഥത്തില്‍ ശ്രീരാമന്റെ ജനനത്തെ കുറിച്ചുള്ള സരോജ് ബാലയുടെ ഈ സിദ്ധാന്തം ഉണ്ടാക്കിയത് ഭട്നഗറാണത്രെ. അവരുടെ സഹപ്രവര്‍ത്തകനായ ഭട്നഗറുടെ കൈയിലുള്ള പ്ലാനിറ്റോറിയം എന്ന സോഫ്റ്റ്വേറാണ് രാമജനന രഹസ്യം ആദ്യമായി വെളിപ്പെടുത്തുന്നത്.

ഗ്രഹങ്ങളുടെ നിലയെയും നീക്കങ്ങളെയും കുറിച്ച് പ്രവചിക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വേറാണിത്. വാത്മീകി രാമായണത്തില്‍ പറയുന്ന ഗ്രഹനില വച്ച് കൃത്യമായി കണ്ടെത്താനാവും ശ്രീരാമന്‍ ജനിച്ചത് ക്രിസ്തുവിന് മുമ്പ് 5114-ാം വര്‍ഷം ജനവരി 10ന് ആണെന്ന്. ശ്രീരാമന്റെ ജനനം മാത്രമല്ല രാമായണത്തിലെ വിവിധ സംഭവങ്ങള്‍ എപ്പോള്‍ നടന്നെന്ന് വിശ്വസനീയമാം വിധം ഈ സോഫ്റ്റ്വേറിലൂടെ കണ്ടെത്താം.

വാത്മീകി രാമായണത്തില്‍ വനവാസത്തിന് പോവുന്നത് രാമന് 25 വയസുള്ളപ്പോഴാണെന്നാണ് പറയുന്നത്. ആ സമയത്തെ ഗ്രഹനില സംബന്ധിച്ച് സോഫ്റ്റ്വേറില്‍ നിരീക്ഷിക്കുമ്പോള്‍ രാമന്റെ ജനനത്തീയതിയും അപ്പോഴത്തെ വയസും തമ്മില്‍ കൃത്യമായി ഒത്തുവരുന്നു.

രാമന്റെ വനവാസക്കാലത്ത് ഒരു ദിവസം ഗ്രഹണം നടന്നതായി വാത്മീകി രാമായണത്തില്‍ പറയുന്നുണ്ട്. ആ ദിവസം നിശ്ചയമായും ഗ്രഹണം നടന്നിട്ടുണ്ടെന്ന് സോഫ്റ്റ്വേര്‍ വ്യക്തമാക്കുന്നു. പഞ്ചവടിയില്‍ നിന്നും ആ ഗ്രഹണം കാണാമെന്നും വ്യക്തം.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X