സിഇഒ; പ്രായം 17
കരാറുകളില്‍ ഒപ്പിടാന്‍ ഇന്ത്യന്‍ നിയമം അനുവദിയ്ക്കാത്ത ഇളംപ്രായത്തില്‍ സ്വന്തമായി ഓണ്‍ലൈന്‍ ഐടി കമ്പനി സ്ഥാപിച്ച് സുഹാസ് ഗോപിനാഥ് ഉയരങ്ങളിലേക്ക് കുതിയ്ക്കുന്നു.
14ാം വയസ്സില്‍ സ്വന്തം ഐടി കമ്പനി സ്ഥാപിച്ച സുഹാസ് ഇപ്പോള്‍ 17ാം വയസ്സില്‍ ഗ്ലോബല്സ് ഇന്‍കോ. എന്ന ഐടി കമ്പനിയുടെ സിഇഒ ആണ്. ബാംഗ്ലൂര്‍ സ്വദേശിയായ സുഹാസ് ഗോപിനാഥിന് ഒരു ലക്ഷ്യമേയുള്ളൂ- ബില്‍ ഗേറ്റ്സിന്റെ മൈക്രോസോഫ്റ്റ് പോലെ ഒരു ഐടി സാമ്രാജ്യം കെട്ടിപ്പൊക്കുക. ചെറിയ സ്വപ്നങ്ങളില്‍ നിന്നേ വലിയ സാമ്രാജ്യങ്ങളിലെത്താന് കഴിയൂ എന്നും സുഹാസിനറിയാം.
ഇപ്പോള്‍ സുഹാസിന്റെ കീഴില്‍ 60 ജീവനക്കാര്‍ ജോലിചെയ്യുന്നു. ജര്‍മ്മനി, ഇന്ത്യ, യുഎസ് എന്നിവിടങ്ങളില്‍ 17നും 22 നും ഇടയ്ക്ക് പ്രായമുള്ളചെറുപ്പക്കാരാണ് ഗ്ലോബല്സ് ഇന്‍കോ.യ്ക്ക് വേണ്ടി ജോലി ചെയ്യുന്നത്. വെബ് ഡിസൈന്‍, വെബ് ബേസ്ഡ് അപ്ലിക്കേഷന്‍, ചാറ്റ് എഞ്ചിനുകള്‍ എന്നീ മേഖലകളിലാണ് ഗ്ലോബല്സ് ഇന്‍കോ പ്രവര്‍ത്തിയ്ക്കുന്നത്. നിങ്ങള്‍ക്ക് സുഹാസിന്റെ കമ്പനിയില്‍ ജോലി വേണോ? ഈ വെബ്സൈറ്റ് (http://www.globalsinc.com/) സന്ദര്‍ശിച്ചാല്‍ മതി.
ആദ്യമൊക്കെ ആരും തങ്ങളെ ഗൗരവമായി കണ്ടിരുന്നില്ലെന്നും ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുകയാണെന്നും സുഹാസ് ഗോപിനാഥ് പറഞ്ഞു. പലരും സൈബര്‍ കഫേകളിലിരുന്നും വീട്ടിലിരുന്നും തങ്ങള്ളുടെ ക്ലയന്റുകള്‍ക്ക് വേണ്ടി വെബ്സൈറ്റുകളുണ്ടാക്കുന്നു, സോഴ്സ് കോഡുകള്‍ ഉണ്ടാക്കുന്നു.- സുഹാസ് ഗോപിനാഥ് പറഞ്ഞു.
ഇപ്പോള്‍ 30,000നും 50,000 രൂപയ്ക്ക് ഇടയ്ക്കാണ് കമ്പനിയുടെ വാര്‍ഷികവരുമാനം. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വരുമാനം 480 ലക്ഷമാക്കി ഉയര്‍ത്തുമെന്നും സുഹാസ് പറയുന്നു. വാപ്, എം-കൊമേഴ്സ്, എസ്എംഎസ് അപ്ലിക്കേഷന്‍സ് തുടങ്ങിയ മേഖലകളിലേക്ക് കൂടി കമ്പനിയുടെ സേവനം വികസിപ്പിയ്ക്കാനും സുഹാസ് ആലോചിയ്ക്കുന്നു. വിദേശമൂലധനത്തിലൂടെ കമ്പനിയുടെ പ്രവര്‍ത്തനം വിപുലമാക്കാനും സുഹാസ് ശ്രമിയ്ക്കുന്നു.
ബില്‍ ഗേറ്റ്സാണ് തന്റെ പ്രചോദനവും മാതൃകാപുരുഷനുമെന്നും സുഹാസ് പറയുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് വേണ്ടി കൂള്‍ ഹിന്ദുസ്ഥാന്‍.കോം എന്ന ഒരു വെബ്സൈറ്റ് 2000ല്‍ സുഹാസും കൂട്ടരും തുറന്നിരുന്നു. ഇന്ത്യയിലെ സംഭവവികാസങ്ങള്‍ വിദേശഇന്ത്യക്കാര്‍ക്ക് അപ്പപ്പോള്‍ അറിയാന്‍ സഹായിക്കുന്നതായിരുന്നു ഈ വെബ്സൈറ്റ്. പക്ഷെ ഡോട്ട് കോം കുമിളകള്‍ പൊട്ടിയപ്പോള്‍ ഈ വെബ്സൈറ്റും ഇല്ലാതായി.
അന്ന് ഈ വെബ്സൈറ്റില്‍ ആകൃഷ്ടരായ പ്രശസ്ത ഇന്റര്‍നെറ്റ് സേവന കമ്പനിയായ യുഎസിലെ നെറ്റ്വര്‍ക്ക് സൊലൂഷന്‍സ് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വെബ് ഡവലപ്പറായി സുഹാസിനെ തിരഞ്ഞെടുത്തിരുന്നു.
ഇപ്പോള്‍ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര് എന്ന പുതിയ ഒരു സംരംഭവുമായി രംഗത്തെത്തിയിരിക്കുകയാണ് സുഹാസ്. സ്കൂളുകള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന വെബ്സൈറ്റിലൂടെ വിദ്യാര്‍ത്ഥികളുടെ അറ്റന്‍ഡന്‍സും മാര്‍ക്കും പ്രവേശനനിലവാരവും എല്ലാം അറിയാവുന്ന സംവിധാനമാണ് ഈ സോഫ്റ്റ്വെയറിലൂടെ സുഹാസ് ഒരുക്കുന്നത്. സ്കൂളുകള്‍ക്ക് വളരെ അത്യാവശ്യമാണ് ഈ സോഫ്റ്റ്വെയറെന്നും സുഹാസ് പറയുന്നു.
സിഇഒയുടെ പ്രായക്കുറവ് ഇപ്പോഴും സുഹാസിന്റെ കമ്പനിയെ വേട്ടയാടുന്നുണ്ട്. കമ്പനി ഇന്ത്യയില്‍ രജിസ്റര്‍ ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചു. തുടര്‍ന്ന് യുഎസിലെ സാന്‍ജോസിലാണ് കമ്പനി രജിസ്റര്‍ ചെയ്തത്. സിംഗപ്പൂര്‍ ആസ്ഥാനമായ സ്മിത്ത് ആന്റ് ഗെയില്‍ എന്ന കമ്പനിയുമായി ഗ്ലോബല്സ് ഇന്‍കോ. ഒരു കരാറില്‍ ഒപ്പിടാന്‍ ശ്രമിച്ചതാണ്. എന്നാല്‍ 18 വയസ്സില്‍ താഴെ മാത്രമേ പ്രായമായുള്ളൂ എന്ന കാരണം പറഞ്ഞ് സ്മിത്ത് ആന്റ് ഗെയില്‍ കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതുകൊണ്ടെല്ലാം ധാരണാപത്രമോ നിയമപത്രമോ ആവശ്യമില്ലാത്ത ചെറിയ ചെറിയ കരാറുകള്‍ മാത്രമാണ് കമ്പനി ഏറ്റെടുക്കുന്നത്.
സുഹാസ് തന്റെ 18ാം ജന്മദിനം കാത്തിരിയ്ക്കുകയാണ്. 18ല്‍ എത്തുന്നതോടെ കരാറില്‍ ഒപ്പിടാന്‍ ഇന്ത്യന്‍ നിയമം സുഹാസിനെ അനുവദിയ്ക്കും. അതോടെ തന്റെ കമ്പനിയുമായി സംരംഭങ്ങള്‍ തുടങ്ങാന്‍ കാത്തിരിയ്ക്കുന്ന യുഎസ് കമ്പനികളുമായി കരാര്‍ ഒപ്പിടാന്‍ സുഹാസ് ഗോപിനാഥ് എന്ന സിഇഒയ്ക്ക് കഴിയും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications