Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ച്വല്‍ മാനേജ്മെന്റ് ക്ലാസുകള്‍ക്ക് പ്രിയം

യുഎസിലെ മസാച്സെറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍(എംഐടി) പഠിയ്ക്കണമെങ്കില്‍ എന്തു ചെയ്യണം? അതിന് യുഎസില്‍ പോകണം എന്ന് പറയുന്ന കാലമൊക്കെ കഴിഞ്ഞു.

ലോകത്തുള്ള പലരാജ്യങ്ങളിലും മസാച്സെറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയ്ക്ക് ക്ലാസ് മുറികളുണ്ട്. ഇവിടെ അധ്യാപകനുണ്ടാകില്ല. പകരം അമേരിക്കയിലെ സ്റുഡിയോയില്‍ ഇരുന്ന് ക്ലാസ്സെക്കുന്ന അധ്യാപകന്‍ നിങ്ങളുടെ ക്ലാസ് മുറിയിലെ വലിയ സ്ക്രീനില്‍ തെളിയും. ആ അധ്യാപകന്‍ പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സംശയമുണ്ടെങ്കിലോ താങ്കള്‍ക്ക് ക്ലാസ്മുറിയിലെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ശബ്ദം, വീഡിയോ എന്നീ സങ്കേതമുപയോഗിച്ച് അപ്പപ്പോള്‍ ചോദ്യങ്ങള്‍ ചോദിയ്ക്കാം. അതായത് ഒരു യഥാര്‍ത്ഥ ക്ലാസ് മുറിയില്‍ ഇരുന്ന് വിദ്യാഭ്യാസം നടത്തുന്ന അനുഭവം തന്നെ താങ്കള്‍ക്കുണ്ടാകും. ഇതിനെയാണ് വര്‍ച്വല്‍ വിദ്യാഭ്യാസം എന്ന് വിളിയ്ക്കുന്നത്.

കേരളത്തിലും ഈ വര്‍ച്വല്‍ വിദ്യാഭ്യാസ രീതിയ്ക്ക് പ്രിയമേറുന്നു. കറസ്പോണ്ടന്‍സായി കോഴ്സ് പഠിയ്ക്കുന്ന കാലത്തില്‍ നിന്ന് ഒരു ചുവടുകൂടി മുന്നേറുകയാണ് കേരളം. ജോലിയുള്ളവര്‍ തങ്ങളുടെ മാനേജ്മെന്റ് കഴിവ് വികസിപ്പിയ്ക്കുന്നതിനാണ് വര്‍ച്വല്‍ ക്ലാസ്സുകളെ സമീപിയ്ക്കുന്നത്.

യുഎസ് കേന്ദ്രമായ ഹ്യൂഗ്സ് നെറ്റ്വര്‍ക്ക് സിസ്റംസിന്റെ ഇന്ത്യന്‍ ശാഖയാണ് ഡയറക്വേ ഗ്ലോബല്‍ എജ്യുക്കേന്‍. ഇവരാണ് കേരളത്തില്‍ വര്‍ച്വല്‍ സങ്കേതമുപയോഗിച്ച് മാനേജ്മെന്റ് ക്ലാസുകള്‍ നല്കുന്നത്. മാനേജ്മെന്റ് വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഇവര്‍ നല്കുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡയറക്വേയ്ക്ക് ക്ലാസ്മുറികള്‍ ഉണ്ട്. ഐഐഎം-കെ, എക്സ്എല്‍ആര്‍ഐ-ജാംഷഡ്പൂര്‍, മണിപ്പാല്‍ അക്കാദമി, നാരശ്രീ മൊന്‍ജി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റഡീസ് (എന്‍എംഐഎംഎസ്), ഐഎംഐ-ദില്ലി തുടങ്ങിയ ഇന്ത്യയിലെ പ്രശസ്ത മാനേജ്മെന്റ് സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഡയറക്വേ നല്കുന്നത്. ഇന്ത്യയില്‍ ആകെ 32 ക്ലാസ് മുറികളാണ് ഡയറക് വേയ്ക്കുള്ളത്.

ഒരു സ്റുഡിയോയിലിരുന്ന് മാനേജ്മെന്റ് അധ്യാപകന്‍ ക്ലാസെടുക്കും. ഇത് ഇന്ത്യയിലെ 32 ക്ലാസ് മുറികളിലേയ്ക്കും സംപ്രേഷണം ചെയ്യും. ഈ ക്ലാസ് മുറികളില്‍ ഇരിയ്ക്കുന്നവര്‍ക്ക് വീഡിയോ, ഓഡിയോ സഹായത്തോടെ തത്സമയം അധ്യാപകനോട് സംശയങ്ങള്‍ ചോദിയ്ക്കാം. ഇന്ത്യയില്‍ ഡയറക്വേയുടെ ഏത് ക്ലാസ് മുറിയിലും കോഴ്സിന് ചേര്‍ന്ന വിദ്യാര്‍ത്ഥിയ്ക്ക് ഇരിയ്ക്കാം. ഒരു ദിവസം കോഴിക്കോട്ടെ ക്ലാസ് മുറിയില്‍ പോയ വിദ്യാര്‍ത്ഥിയ്ക്ക് അടുത്ത ദിവസം വേണമെങ്കില്‍ കൊച്ചിയിലെ ക്ലാസ് മുറിയില്‍ ഇരിയ്ക്കാം.

ഇടത്തരം-ഉയര്‍ന്ന മാനേജര്‍മാരാണ് കേരളത്തില്‍ ഡയറക്വേയുടെ കോഴ്സുകളില്‍ അധികമായെത്തുന്നത്. ഐഐഎം-കേരളയുടെ 10 മാസത്തെ കോഴ്സിന് 1.5 ലക്ഷം രൂപയും എക്സ്എല്‍ആര്‍ഐയുടെ 14 മാസത്തെ കോഴ്സിന് 1.7 ലക്ഷം രൂപയുമാണ് ഈടാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+