വിദേശികളായ കുട്ടികള്‍ നാടുകടത്തല്‍ ഭീഷണിയില്‍
കോഴിക്കോട്: സുബൈദയും കുഞ്ഞാമിനയും തങ്ങളുടെ കുട്ടികള്‍ നാടുകടത്തപ്പെടുമോ ആശങ്കയിലാണ്. കുട്ടികളെ വേര്‍പിരിയേണ്ടിവരുമോ എന്ന ഭീതിയാണ് അവരെ ചൂഴ്ന്നുനില്ക്കുന്നത്.
മലപ്പുറം ജില്ലക്കാരയ സുബൈദയും കുഞ്ഞാമിനയും ഇന്ത്യന്‍ പൗരന്മാരാണെങ്കിലും അവരുടെ കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വമല്ലയുള്ളത്. ഇന്ത്യന്‍ പൗരത്വമില്ലാത്തതിനാല്‍ പ്രായപൂര്‍ത്തിയായാല്‍ ഈ കുട്ടികള്‍ നാടുകടത്തപ്പെടും.
പള്ളിക്കണ്ടി സ്വദേശിയായ സുബൈദയ്ക്ക് ഇറാന് കാരനായ ഭര്‍ത്താവില്‍ ജനിച്ച രണ്ട് കുട്ടികള്‍ക്കും ഇറാന്പൗരത്വമാണുള്ളത്. ജോലി തേടി ദുബായില്‍ ചെന്ന കാലത്താണ് സുബൈദ ഒരു ഇറാന്‍കാരനെ വിവാഹം ചെയ്യുന്നത്. അപ്പോള്‍ അവര്‍ക്ക് 19 വയസായിരുന്നു. 1996ല്‍ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കെയാണ് സുബൈദ മലപ്പുറത്തേക്ക് തിരിച്ചുവരുന്നത്.
സുബൈദയുടെ ആദ്യത്തെ രണ്ട് പെണ്മക്കളുടെയും പാസ്പോര്ട്ടില് ഇറാനി പൗരന്മാരാണെന്നാണ് രേഖപ്പെടുത്തിരിക്കുന്നത്. മൂന്നാമത്തെ കുട്ടി ഇന്ത്യയില്‍ വച്ചാണ് ജനിച്ചതെന്നതിനാല്‍ അമ്മയെ പോലെ തന്നെ ഇന്ത്യന്‍ പൗരയാണ്.
സുബൈദയുടെ 15ഉം 13ഉം വയസുള്ള മൂത്ത മക്കള്‍ പ്രായപൂര്‍ത്തിയായാല്‍ നാടുകടത്തപ്പെടുമെന്ന ആശങ്കയിലാണ്. സുബൈദയുടെ ഇറാന്‍കാരനായ ഭര്‍ത്താവിനെ കുറിച്ച് രണ്ട് വര്‍ഷമായി ഒരു വിവരവുമില്ല.
രണ്ട് കുട്ടികള്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള ശ്രമം നടന്നുവരികയാണ്. സ്ത്രീസംഘടനയായ നിസയുടെ പ്രവര്‍ത്തക വി. പി. സുഹ്റ ഈ കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കുഞ്ഞാമിനയുടെ കഥ വ്യത്യസ്ഥമാണ്. 1984ല്‍ കോഴിക്കോട്ടെത്തിയ ഒരു യമന്കാരനെയാണ് കുഞ്ഞാമിന വിവാഹം ചെയ്തത്. ഭര്‍ത്താവ് ഇപ്പോള്‍ ഷാര്‍ജയിലാണ്. മക്കള്‍ യമന്‍ പൗരന്മാരും. സിറ്റി പൊലീസ് ഓഫീസില്‍ രണ്ട് കുട്ടികളും വിദേശ പൗരന്മാരാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇവര്‍ വിസ പുതുക്കിയോ എന്ന് പരിശോധിക്കാന്‍ ഇടയ്ക്കിടെ പൊലീസ് എത്തുന്നത് പതിവാണ്. കുഞ്ഞാമിനയുടെ മക്കളും ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്.
കുഞ്ഞാമിനയെയും സുബൈദയെയും പോലെ വിദേശികളായ തങ്ങളുടെ മക്കളില്‍ നിന്ന് വേര്‍പിരിയേണ്ടിവരുമോ എന്ന ആശങ്കയില്‍ കഴിയുന്ന പല അമ്മമാരും മലപ്പുറത്തുണ്ട്. അഞ്ച് വര്‍ഷത്തിലേറെ ഇന്ത്യയില്‍ കഴിയുന്ന ഈ കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടെങ്കിലും അത് ലഭിക്കുന്നതിന് ചില തടസങ്ങളുണ്ട്. നിയമം അനുസരിച്ച് ഇന്ത്യന്‍ പൗരത്വം ലഭിയ്ക്കണമെങ്കില്‍ തങ്ങളുടെ വിദേശപൗരത്വം ബന്ധപ്പെട്ട രാജ്യത്തിന്റെ എംബസിയില്‍ റദ്ദാക്കേണ്ടതുണ്ട്. എന്നാല്‍ പല കുട്ടികള്‍ക്കും പാസ്പോര്ട്ടില്ലെന്നിരിക്കെ അത് അസാധ്യമാണ്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications