അക്കൗണ്ടിംഗ് ജോലികളും ഇന്ത്യയിലേക്ക്

യുഎസില്‍ നിന്നും അക്കൗണ്ടിംഗ്, മെഡിക്കല്‍ ബില്ലിംഗ് രംഗത്തെ ജോലികള്‍ കൂടി ഇന്ത്യയിലെത്തുന്നു.

വിവിധ യു എസ് - ബ്രിട്ടീഷ് സംഘടനകള്‍ ഇന്ത്യയിലേയ്ക്ക് ജോലി മാറ്റപ്പെടുന്നതിന് എതിരേ സംഘടിയ്ക്കുകയും യു എസ് സ്റേറ്റുകളും ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ ആലോചിയ്ക്കുകയും ചെയ്യുമ്പോഴും കാര്യങ്ങള്‍ പഴയപടി തന്നെയാണ്. വിവിധ മേഘലകളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പുതിയ തരം ജോലികള്‍ എത്തുകയാണ്. ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് എന്നത് മോശപ്പെട്ട കാര്യമല്ല, പകരം ഗ്ലോബല്‍ കംപറ്റിറ്റീവ്നസ് ആണ് ഇതിന് കാരണം എന്ന് ഇതിനകം വിദേശ കമ്പനികള്‍ക്ക് മനസ്സിലായി കഴിഞ്ഞു എന്ന് വേണം കരുതാന്‍. ചെലവ് കുറച്ച് ലാഭമുണ്ടാക്കാതെ കമ്പനികള്‍ക്ക് നിലനില്‍പ്പില്ല. അത് തന്നെ യാണ് ഇന്ത്യയിലേയ്ക്ക് ജോലികള്‍ എത്തുന്നതിന് കാരണവും.

നേരത്തെ സോഫ്റ്റ്വെയര്‍, കാള്‍ സെന്റര്‍, മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍, ഉല്പാദനം എന്നീ രംഗത്തെ തൊഴിലുകള്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ തൊഴിലാളികളുടെ വൈദഗ്ധ്യം ബോധ്യപ്പെട്ടതോടെ അവിചാരിതമായ മേഖലകളില്‍ നിന്നുകൂടി തൊഴിലവസരങ്ങള്‍ ഇന്ത്യയിലെത്തുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണാണ് അക്കൗണ്ടിംഗ്, മെഡിക്കല്‍ ബില്ലിംഗ് രംഗത്തെ തൊഴിലവസരങ്ങള്‍.

ഇതിന് പുറമേ നിയമ രംഗത്തെ കണ്‍സല്‍ട്ടിംഗ് ജോലികളും ഇന്ത്യയിലെത്തി തുടങ്ങിയിട്ടുണ്ട്. അമേരിയ്ക്കന്‍, യൂറോപ്യന്‍ നിയമങ്ങളില്‍ പ്രാവീണ്യം നേടിയ ഇന്ത്യയിലെ യുവാക്കള്‍ വിദേശ കമ്പനികള്‍ക്ക് നിയമ ഉപദേശങ്ങള്‍ നല്‍കുകയും കരാര്‍ രേഖകള്‍ പോലുള്ള രേഖകള്‍ ഉണ്ടാക്കി നല്‍കുകയുമാണ് ചെയ്യുന്നത്.

ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള യുവതലമുറയും കുറഞ്ഞ വേതനവും ആണ് യുഎസിലെ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിയ്ക്കുന്നത്. 2003ല്‍ ഏകദേശം 25,000 ഓളം ടാക്സ് റിട്ടേണുകള്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെ അക്കൗണ്ടന്റുമാരെ തേടിയെത്തിയിരുന്നു. ഈ വര്‍ഷം ഏകദേശം ഒരു ലക്ഷം ടാക്സ് റിട്ടേണുകളെങ്കിലും ഇന്ത്യയിലെ അക്കൗണ്ടന്റുമാരുടെ പക്കലെത്തുമെന്നാണ് കണക്കാക്കുന്നത്.

ഇത്തരം ജോലികളും ഇന്ത്യയിലെത്തുന്നതിനുള്ള പ്രധാന കാരണം കുറഞ്ഞ വേതനം തന്നെ. യുഎസില്‍ ഒരു അക്കൗണ്ടന്റ് ശരാശരി ഒരു മാസം 1.88 ലക്ഷം രൂപ പ്രതിഫലം പറ്റുമ്പോള്‍ ഇന്ത്യയിലെ അക്കൗണ്ടന്റിന്റെ ശരാശരി മാസവരുമാനം 18,800 രൂപ മാത്രമാണ്. ഇതാണ് യുഎസിനെ ഇന്ത്യയിലേക്കാകര്‍ഷിയ്ക്കുന്നതെന്ന് ഷുവര്‍പ്രെപ് എന്ന തെക്കന്‍ കാലിഫോര്‍ണിയയിലെ കമ്പനിയുടെ സിഇഒ ഡേവിഡ് വൈല്‍ പറയുന്നു.

ഷുവര്‍പ്രെപ് മുംബൈയിലും അഹമ്മദാബാദിലുമായി 200 അക്കൗണ്ടന്റുമാരെ നിയമിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ഓരോ 100 നികുതി റിട്ടേണുകളില്‍ നിന്നും ശരാശരി 18.8 ലക്ഷം രൂപ വരെ ലാഭിയ്ക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടലെന്നും ഡേവിഡ് വൈല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 7,000 നികുതി റിട്ടേണുകളാണ് ഇന്ത്യയില്‍ കൊണ്ടുവന്നതെങ്കില്‍ ഇക്കുറി തങ്ങള്‍ 35,000 നികുതി റിട്ടേണുകളെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും ഡേവിഡ് വൈല്‍ പറയുന്നു.

മറ്റൊരു നികുതിയനുബന്ധ കമ്പനിയായ മസാച്ചുസെറ്റിലെ സിപ്ടാക്സും ഇന്ത്യയിലേക്ക് അക്കൗണ്ടിംഗ് രംഗത്ത് തൊഴിലവസരങ്ങള്‍ കൊണ്ടുവരുന്നുണ്ട്. പണത്തിന് പുറമെ ഇന്ത്യയിലേക്ക് തൊഴിലുകള്‍ കൊണ്ടുവരുന്നതിന് ഒരു പിടി കാരണങ്ങളുണ്ടെന്ന് സിപ്ടാക്സിന്റെ സിഇഒ ആയ മാര്‍ക്ക് ആല്‍ബ്രെറ്റ് പറയുന്നു.

പബ്ലിക് അക്കൗണ്ടിംഗ് ജോലികളില്‍ പാതിയിലേറയുെം വര്‍ഷത്തിലെ രണ്ടുമാസത്തിനുള്ളിലാണ് ചെയ്യേണ്ടിവരിക. അന്നേരം വിദഗ്ധരായ തൊഴിലാളികളെ കിട്ടാനും ബുദ്ധിമുട്ടാണ്. ഇത് കമ്പനിയിലെ സ്ഥിരം ജീവനക്കാര്‍ക്കിടയില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാക്കാറുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് നല്ല ജീവനക്കാരെ കിട്ടിയതോടെ ആശ്വാസമായി.- മാര്‍ക്ക്ആല്‍ബ്രൈറ്റ് പറയുന്നു. ഇന്ത്യയില്‍ നിയമിയ്ക്കുന്ന സ്ഥിരം അക്കൗണ്ടന്റുമാരുടെ അടുത്തേയ്ക്ക് നികുതി വിവരങ്ങള്‍ അയയ്ക്കുകയാണ് പതിവ്. എല്ലാ ജോലികളും തീര്‍ന്ന ശേഷം അമേരിക്കയിലുള്ള അക്കൗണ്ടന്റുമാര്‍ ഇത് പരിശോധിച്ചായിരിയ്ക്കും സര്‍ക്കാരിന് സമര്‍പ്പിയ്ക്കുക.

യുഎസ് കമ്പനികള്‍ അവരുടെ മെഡിക്കല്‍ ബില്ലിംഗ്ജോലികള്‍ ഇന്ത്യയില്‍ ചെയ്യുന്ന പ്രവണത കൂടുതലാവുകയാണ്. ചിക്കാഗോ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ആല്‍ഫ തോട്ട് ഇന്റര്‍നാഷണല്‍ രണ്ടുവര്‍ഷം മുമ്പ് ദില്ലിയില്‍ മെഡിക്കല്‍ ബില്ലിംഗ് ജോലികള്‍ ചെയ്യാന്‍ ഒരു ഓഫീസ് തുറന്നിരുന്നു. ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ക്ലെയിമുകള്‍ എന്നിവ പ്രോസസ് ചെയ്യുന്നതിന് ആവശ്യമായ ഡാറ്റാ എന്‍ട്രി ജോലികളാണ് ഇവിടെ ചെയ്തുപോന്നിരുന്നത്.

ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളല്‍ നിന്ന് വേണ്ടത്ര ആളുകളെ കിട്ടാത്തതിനാലാണ് ഇന്ത്യയില്‍ ഓഫീസ് തുറന്നതെന്ന് ആല്‍ഫാ തോട്ട് സിഒഒ ഡേവ് ജാകീലോ പറയുന്നു. യുഎസിലെ ജീവനക്കാര്‍ ജോലി ഉപേക്ഷിക്കുമ്പോള്‍, ഇന്ത്യയിലെ ജീവനക്കാരെ പകരം നിയമിക്കുകയായിരുന്നു ആല്‍ഫാ തോട്ട്. യുഎസില്‍ ഡാറ്റാ എന്‍ട്രി ജോലിയ്ക്ക് വേണ്ട മിനിമം യോഗ്യത ഡിഗ്രിയാണ്. പക്ഷെ ഇന്ത്യയില്‍ പത്താംക്ലാസ് പാസായവരാണ് ഈ ജോലികള്‍ ചെയ്യുന്നത്.- ഡേവ് ജാകീലോ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+