Get Updates
Get notified of breaking news, exclusive insights, and must-see stories!

സിലിക്കണ്‍ വാലിയില്‍ ബയോമെഡിക്കല്‍ മന്ത്രം

സിലിക്കണ്‍ വാലി: ഐടി മേഖലയിലെ മാന്ദ്യത്തോടെ തളര്‍ന്ന സിലിക്കണ്‍ വാലിയുടെ സമ്പദ്ഘടന വീണ്ടും ഉയിര്‍ത്തെഴുന്നേല്ക്കുന്നു. ഇക്കുറി ബയോമെഡിക്കല്‍ മേഖലയെ ആസ്പദമാക്കിയുള്ള വ്യവസായങ്ങളിലൂടെയാണ് സിലിക്കണ്‍ വാലി തിരിച്ചുവരുന്നത്.

പേഴ്സണ്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങി സാങ്കേതികവിദ്യയില്‍ പുതിയ പരിഷ്കാരങ്ങള്‍ക്ക് നിമിത്തമായ സിലിക്കണ്‍ വാലി വീണ്ടും ബയോടെക്നോളജിയുടെ പാതയില്‍ മാറ്റങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ്.

സാമ്പത്തികമരവിപ്പിന്റെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സിലിക്കണ്‍ വാലി വീണ്ടും പുതിയ ഉണരുകയാണ്. പ്രതീക്ഷിയ്ക്കുന്ന വേഗം വളര്‍ച്ചയ്ക്കില്ലെങ്കിലും സിലിക്കണ്‍ വാലിയുടെ ഭാവി വീണ്ടും രൂപപ്പെടുന്നത് ഞങ്ങള്‍ കാണുന്നുവെന്ന് സിലിക്കണ്‍ വാലി നെറ്റ്വര്‍ക്ക് എന്ന എന്‍ജിഒ സംഘടനയുടെ പ്രസിഡന്റ് റസ്സല്‍ ഹാന്‍കോക് പറയുന്നു. 2002ല്‍ 99,262 പേരാണ് സിലിക്കണ്‍ വാലിയില്‍ സോഫ്റ്റ്വെയര്‍ മേഖലയില്‍ ജോലിചെയ്തിരുന്നത്. 2000, 2001 വര്‍ഷങ്ങളില്‍ സിലിക്കണ്‍ വാലി വന്‍ തകര്‍ച്ചയിലായിരുന്നു. എന്നാല്‍ 2003ല്‍ സിലിക്കണ്‍ വാലിയില്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതി കുറയുകയാണ്.

യുഎസിലെ വന്‍കിട ബയോടെക്നോളജി കമ്പനികള്‍ നടത്തുന്ന ബയോമെഡിക്കല്‍ കമ്പനികള ാണ് ഇപ്പോള്‍ സിലിക്കണ്‍ വാലിയില്‍ കൂടുതലും. ബയോടെക്നോളജി മേഖലയിലുള്ള മുതല്‍ മുടക്ക് സോഫ്റ്റ്വെയര്‍ മേഖലയ്ക്ക് തുല്ല്യമായിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബയോടെക്, ബയോ മെഡിക്കല്‍ മേഖലയില്‍ കമ്പനികള്‍ തുടങ്ങുന്നവര്‍ക്കാണ് 2003ലെ വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപത്തിന്റെ 24 ശതമാനവും ലഭിച്ചിരിക്കുന്നത്.

എന്തായാലും ഡോട്ട്കോം തകര്‍ച്ചയില്‍ നിന്നും സിലിക്കണ്‍ വാലി കരകയറുമോ എന്ന ചോദ്യത്തിന് ഉത്തരമായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+