ടൂറിസം: കേരളത്തിന് സൂപ്പര്‍ഹിറ്റ്
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം വ്യവസായരംഗത്തുള്ളവര്‍ ആഹ്ലാദത്തിമിര്‍പ്പിലാണ്. കാരണം കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും മികച്ച സീസണാണായിരുന്നു ഈ വര്‍ഷത്തേത്.
കോവളത്ത് ഒമ്പത് വര്‍ഷമായി റിസോര്‍ട്ട് സ്ഥാപിച്ചശേഷം ഏറ്റവും നല്ല രീതിയില്‍ വിനോദസഞ്ചാരികള്‍ എത്തിയത് ഈ വര്‍ഷമാണെന്ന് സീഫേസ് ഹോട്ടലുടമ സുധീഷ് കുമാര്‍ പറയുന്നു. കേരളത്തില്‍ ടൂറിസം സീസണ് നവമ്പര്‍ പകുതിയില്‍ ആരംഭിച്ച് ഡിസംബറോടെ അതിന്റെ പാരമ്യത്തിലെത്തി ഫിബ്രവരി പകുതിയോടെ അവസാനിയ്ക്കുകയാണ് പതിവ്.
ഇക്കുറി ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന് എന്നിവിടങ്ങളില്‍ നിന്നുള്ള ടൂറിസ്റുകളുടെ അമിതമായ വരവ് മൂലം തിരക്ക് കൂടുതലായിരുന്നു. കുറച്ചുകാലമായി കോവളം തണുത്തുകിടക്കുകയായിരുന്നു. പ്രധാനമായും വര്‍ക്കലയുടെ വളര്‍ച്ചയും വര്‍ക്കലയില്‍ കുറഞ്ഞ തുകയ്ക്ക് ടൂറിസ്റ്കള്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതും കോവളത്തെ ബാധിച്ചിരുന്നു. പക്ഷെ ഈ സീസണില്‍ കോവളത്തും അങ്ങേയറ്റം തിരക്കായിരുന്നുവെന്ന് സുധീഷ് കുമാര്‍ പറയുന്നു.
ഇപ്പോള്‍ മധ്യകേരളത്തിലെ പച്ചപ്പുള്ള നാട്ടിന്‍പുറവും കായലും വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായിട്ടുണ്ട്. പ്രത്യേകിച്ചും ആലപ്പുഴ. ആലപ്പുഴയിലെ കായല്‍യാത്ര വിദേശികള്‍ക്കിടയില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഒരു സങ്കല്പമാണ്. ആലപ്പുഴയില്‍ ഒട്ടേറെ ഹൗസ് ബോട്ടുകള്‍ രംഗത്തുണ്ടെങ്കിലും ഈ വര്‍ഷം എല്ലാവര്ക്കും നല്ല ബിസിനസ് കിട്ടി. രണ്ട് കിടപ്പുമുറിയുള്ള, മുകളില്‍ ഡെക്കുള്ള കെട്ടുവെള്ളത്തിനാണ് ഏറെ ഡിമാന്റെന്ന് ഒരു കെട്ടുവള്ളത്തിന്റെ ഉടമയായ ലാജു പറയുന്നു. മാര്‍ച്ച് അവസാനം വരെ ലാജുവിന്റെ കെട്ടുവള്ളത്തിന് നല്കാന് ഡേറ്റില്ല.
18 മണിക്കൂര്‍ നേരത്തിന് 5,500 രൂപയാണ് കെട്ടുവള്ളത്തിന്റെ വാടക. ആലപ്പുഴയില്‍ നിന്ന് കെട്ടുവള്ളത്തില്‍ കുമരകം വരെയോ ചങ്ങനാശേരി വരെയോ യാത്ര ചെയ്യാം. മൂന്ന് നേരം ഭക്ഷണവ ും സൗജന്യമായി കൊടുക്കും. സാധാരണ ഉച്ചയ്ക്ക് ശേഷമാണ് കെട്ടുവള്ളം യാത്ര തുടങ്ങുക. കായല്‍ നടുവില്‍ നങ്കൂരമിട്ട് പക്ഷികളെ കാണുന്നതും അവയുടെ ശബ്ദം ആസ്വദിയ്ക്കുന്നതും വിദേശടൂറിസ്റുകള്ക്ക് മറക്കാനാവാത്ത അനുഭവമാണ്. ഇത് ഒരിയ്ക്കല്‍ അനുഭവിയ്ക്കുന്ന വിനോദസഞ്ചാരിയെ വീണ്ടും കുമരകം മാടിവിളിയ്ക്കും. വൈകുന്നേരമായാല്‍ കെട്ടുവള്ളം യാത്ര അവസാനിപ്പിയ്ക്കും. കാരണം നാട്ടുകാര്‍ കായലില്‍ വലയെറിയുന്ന സമയമാണിത്. രാത്രി കായലില്‍ നങ്കൂരമിട്ട് കിടക്കുന്ന കെട്ടുവള്ളം പിറ്റേന്ന് രാവിലെയാണ് യാത്ര തുടരുക.
പത്ത് ദിവസം മുമ്പാണ് ചുമതലയേറ്റതെങ്കിലും ഇനിയും ടൂറിസം രംഗത്ത് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന അഭിപ്രായക്കാരനാണ് ആരോഗ്യമന്ത്രി പി. ശങ്കരന്. ടൂറിസം സീസണ് ഇടമുറിയാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള ചിന്തയിലാണ് മന്ത്രി. ഗള്‍ഫ് രാജ്യങ്ങളില്‍ കേരളത്തിലെ മണ്‍സൂണ്‍കാലത്തെ മികച്ച ടൂറിസം സീസണായി അവതരിപ്പിയ്ക്കാന്‍ മന്ത്രിയ്ക്ക് പദ്ധതിയുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാനങ്ങളില്‍ മണ്‍സൂണ്‍ ടൂറിസത്തിന് പരമാവധി പ്രചാരം നല്‍കും. മണ്‍സൂണ്‍കാല ആയുര്വേദചികിത്സാമുറകളെക്കുറിച്ച് പ്രചാരണത്തിനായി മന്ത്രി അടുത്തുതന്നെ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിയ്ക്കും. മഴക്കാലത്തുള്ള ആയുര്‍വേദ ചികിത്സ കൂടുതല്‍ ഫലിയ്ക്കുമെന്ന ആശയം ടൂറിസ്റുകള്ക്കിടയില് പ്രചരിപ്പിയ്ക്കാനാണ് ശ്രമം.
2001ല്‍ 2.08 ലക്ഷം വിദേശ ടൂറിസ്റുകളാണ് കേരളത്തിലെത്തിയത്. 2003ല്‍ ഇത് മൂന്ന് ലക്ഷമായപ്പോള്‍ ഇക്കൊല്ലം ഇത് 3.5 ലക്ഷമായി ഉയര്‍ന്നു. ആഭ്യന്തരടൂറിസ്റുകളുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടം കാണാം. 2001ല്‍ ഇത് വെറും 52 ലക്ഷമായിരുന്നെങ്കില്‍ ഇക്കൊല്ലം അത് ഒരു കോടിയെങ്കിലും ആയിട്ടുണ്ടെന്നാണ് ഊഹിയ്ക്കുന്നത്.
വിദേശടൂറിസ്റുകളില് നിന്നുള്ള വരുമാനം 536 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 950 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഇത് ഇക്കൊല്ലം 120 കോടിയാകുമെന്ന് കരുതുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications