Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റുകാലമ്മ പിണങ്ങിപ്പോയോ?

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ സര്‍വമംഗള വരദായിനിയായ ആറ്റുകാലമ്മ ക്ഷേത്രത്തില്‍ നിന്നും പിണങ്ങിപ്പോയോ? ഇങ്ങിനെയൊരു കഥ പ്രചരിച്ചതോടെ ആറ്റുകാല്‍ ക്ഷേത്രത്തിലെ ഭക്തര്‍ക്കിടയില്‍ പരിഭ്രാന്തി പരന്നിരിയ്ക്കുന്നു.

ഇക്കഴിഞ്ഞ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചാണ് ഇങ്ങിനെ ഒരു കഥ പ്രചരിച്ചത്. പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിന് മുഷിഞ്ഞ വേഷത്തില്‍ ആറ്റുകാല്‍ ദേവി എത്തി. പക്ഷെ ദേവിയെ ആരോ പിടിച്ചുതള്ളിയെന്നും ഇതില്‍ മനംനൊന്ത് ദേവി ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്നും നെയ്യാറ്റിന്‍കരയിലുള്ള ഒരു ക്ഷേത്രത്തിലേക്ക് പോയി എന്നുമാണ് കഥ. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് മടങ്ങിവരണമെന്ന് അമ്മയ്ക്ക് മോഹമുണ്ടെങ്കിലും ഒരു നദി കടക്കേണ്ടതുള്ളതിനാല്‍ അമ്മ തിരിച്ചുവരാന്‍ കൂട്ടാക്കുന്നില്ലെന്ന ഒരു അനുബന്ധകഥ കൂടി പ്രചരിച്ചിട്ടുണ്ട്.

ആര് പ്രചരിപ്പിച്ച കഥയായാലും ഈ കഥയ്ക്ക് നല്ല പ്രചാരം കിട്ടി. ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് ദിവസവും നൂറുകണക്കിന് ഫോണ്‍ കാളുകളാണ് വരുന്നത്. എല്ലാവര്‍ക്കും അറിയേണ്ടത് ഒരു ചോദ്യത്തിനുത്തരമാണ്: ആറ്റുകാലമ്മ ക്ഷേത്രത്തില്‍ നിന്നും പിണങ്ങിപ്പോയോ?

ആറ്റുകാലമ്മ പിണങ്ങിപ്പോയിട്ടില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ നല്കുന്ന വിശദീകരണം. വൃദ്ധയുടെ വേഷത്തിലെത്തിയ അമ്മയെ ക്ഷേത്രത്തിനടുത്തുള്ള ദേവീ ഓഡിറ്റോറിയത്തില്‍ നിന്നും പിടിച്ചുതള്ളിയെന്ന കഥ ശരിയല്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. കാരണം ദേവീക്ഷേത്രത്തില്‍ എത്തിയ എല്ലാവര്‍ക്കും ഭക്ഷണം നല്കിയിട്ടുണ്ട്. അന്നദാനത്തിന് ഓരോ ദിവസവും 19 ചാക്ക് അരിവീതമാണ് ഉപയോഗിച്ചത്. പൊങ്കാല ദിവസം 29 ചാക്ക് അരി ഉപയോഗിച്ചിരുന്നു.

ക്ഷേത്രത്തിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവര്‍ പ്രചരിപ്പിയ്ക്കുന്ന കഥയാണിതെന്ന് ഭാരവാഹികള്‍ പറയുന്നു. ക്ഷേത്രത്തിന്റെ ദൈനംദിന നടത്തിപ്പിലും പൂജകളിലും ഏതെങ്കിലും അപശകുനങ്ങളോ ലക്ഷക്കേടോ ഉണ്ടായിട്ടില്ലാത്തതിനാല്‍ ദേവപ്രശ്നം നടത്തുന്ന പ്രശ്നമില്ലെന്നും ക്ഷേത്രം ട്രസ്റ് സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ വായനക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ മറ്റൊരു പ്രചാരണം ഓര്‍മ്മിയ്ക്കുന്നത് നന്നായിരിയ്ക്കും. ഗണപതി വിഗ്രഹം പാല് കുടിയ്ക്കുന്നു !!!!!!! എന്നതായിരുന്നു ആ പ്രചരണം. വിശ്വാസവും ശക്തിയും ഒന്നും അല്ല ഇവിടത്തെ പ്രശ്നം, സത്യമോ അസത്യമോ ആയ കാര്യങ്ങള്‍ എത്ര പെട്ടെന്ന് ഒരു സമൂഹത്തില്‍ എത്തിയ്ക്കാം എന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+