കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം സൃഷ്ടിച്ച് ഈ കൊമ്പന്‍...

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍ പത്മനാഭന്‍ എന്ന ആന ചരിത്രത്തിലേക്ക് നടന്നുകയറുന്നു. ആദ്യമായാണ് സേവനത്തിന്റെ 50 വര്‍ഷം തികയ്ക്കുന്ന ഒരു ആനയ്ക്ക് മനുഷ്യര്‍ ചേര്‍ന്ന് ഇത്രയും വലിയ അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. ഗുരുവായൂരമ്പലത്തിന്റെ ചരിത്രത്തില്‍ അങ്ങിനെ ബുദ്ധിയ്ക്ക് പേര് കേട്ട ഗുരുവായൂര്‍ കേശവന് ശേഷം ഗുരുവായൂര്‍ പത്മനാഭന്‍ എന്ന ആന വിഗ്രഹമായി മാറുന്നു.

സേവനത്തിന്റെ 50 വര്‍ഷം തികച്ച ഗുരുവായൂര്‍ പത്മനാഭന്‍ എന്ന ആനയ്ക്ക് സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയനാണ് ഗജരത്നം എന്ന ബഹുമതി സമ്മാനിച്ചത്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകള്‍ കേരളത്തിന്റെ നാനാഭാഗത്തുനിന്നും ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.

കഴിഞ്ഞ 50 വര്‍ഷമായി ഗുരുവായൂര്‍ ദേവസ്വത്തിലെ ഏറ്റവും ചന്തംമുറ്റിയ, ഏററവും തലയെടുപ്പുള്ള ഈ ആന കണ്ണനെ തിടമ്പേറ്റി ഉപാസിയ്ക്കുന്നു. 1954 ജനവരി 18നാണ് ഗുരുവായൂര്‍ പത്മനാഭന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആനപ്പന്തിയില്‍ എത്തിയത്. ഒറ്റപ്പാലം ഐരാണ്ടത്ത് പുത്തന്‍വീട്ടില്‍ അച്യുതന്‍നായര്‍, മാധവന്‍ നായര്‍(ഇ.പി. ബ്രദേഴ്സ്) ആണ് പത്മനാഭനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്.

നിലത്തിഴയുന്ന തുമ്പിക്കൈ, പിടിയെത്താത്ത കൊമ്പ്, അഴകാര്‍ന്ന മസ്തകം...ഇതൊക്കെയാണ് പത്മനാഭന്‍ എന്ന ആനയെ പൂരക്കമ്പക്കാരുടെ ഹരമാക്കിയത്. ഇക്കുറി പത്മനാഭന് നെന്മാറ-വല്ലങ്ങി വേലയ്ക്ക് ഒറ്റദിവസത്തെ വാടകയായി ലഭിച്ചത് 2,22,222 രൂപയാണ്. ഒരാനയ്ക്ക് ലഭിയ്ക്കുന്ന ഏറ്റവും വലിയ ഏക്കമാണിത്.

കഴിഞ്ഞ 40 വര്‍ഷമായി കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന ഉത്സവങ്ങളില്‍ നേതൃസ്ഥാനം വഹിയ്ക്കുകയാണ് ഗുരുവായൂര്‍ പത്മനാഭന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X