എന്‍ഡിഎ നേടുമെന്ന് എക്സിറ്റ് പോള്‍
ദില്ലി: ആദ്യഘട്ടവോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ നടത്തിയ എക്സിറ്റ്പോള്‍ സൂചിപ്പിയ്ക്കുന്നത് ഇക്കുറി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലെത്തുമെന്നാണ്. പ്രണോയ് റോയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിടിവിയും ഇന്ത്യന്‍ എക്സ് പ്രസും ചേര്‍ന്ന് നടത്തിയ എക്സിറ്റ് പോളില്‍ 260 മുതല്‍ 280 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്ന് പ്രവചിയ്ക്കുന്നു. അതേ സമയം കോണ്‍ഗ്രസ് മുന്നണിയ്ക്ക് 160 മുതല്‍ 180 വരെ സീറ്റുകളേ കിട്ടൂ.
മുന്‍പ് രണ്ടു തവണ നടത്തിയ അഭിപ്രായവോട്ടെടുപ്പുകളും കഴിഞ്ഞ ദിവസം 13 സംസ്ഥാനങ്ങളിലായി 140 ലോക്സഭാ സീറ്റുകളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലവും സംയോജിപ്പിച്ച് നടത്തിയ പഠനത്തിലാണ് എന്‍ഡിഎയുടെ വിജയം പ്രവചിയ്ക്കുന്നത്.
ഒന്നാംഘട്ട വോട്ടെടുപ്പുകള്‍ നല്കുന്ന സൂചന മഹാരാഷ്ട്രയും കര്‍ണ്ണാടകവും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് അനുകൂലമാവുമെന്നാണ്. അതേ സമയം ബീഹാറില്‍ ലാലുപ്രസാദ് യാദവും രാംവിലാസ് പസ്വാനും ചേര്‍ന്നുള്ള മുന്നണി ഭൂരിഭാഗം സീറ്റുകളും കയ്യടക്കും. ആന്ധ്രയില്‍ കോണ്‍ഗ്രസ്-തെലുങ്കാന സഖ്യം ചന്ദ്രബാബു നായിഡുവിനെ തോല്പിച്ച് ഭൂരിഭാഗം സീറ്റു നേടുമെന്നും എക്സിറ്റ് പോള്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 24 സീറ്റുകളില്‍ 15 ഉം ബിജെപി-സേന സഖ്യം കയ്യടക്കും. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം വെറും എട്ട് സീറ്റുകള്‍ മാത്രമേ നേടൂ. ആന്ധ്രയില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 21 സീറ്റുകളില്‍ 17ഉം കോണ്‍ഗ്രസ്-തെലുങ്കാന സഖ്യം നേടുമെന്നും എക്സിറ്റ് പോള്‍ ഫലം സൂചിപ്പിയ്ക്കുന്നു.
ബിഹാറില്‍ ആര്‍ജെഡി- രാം വിലാസ് പസ്വാന് സഖ്യം ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 11ല്‍ ഏഴ് സീറ്റുകളും നേടും. കര്‍ണ്ണാടകയില്‍ 15 സീറ്റുകളില്‍ 11 ഉം എന്‍ഡിഎ സഖ്യം നേടും. ഇവിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ലഭിയ്ക്കുമെന്നും പറയുന്നു.
ഛത്തീസ്ഗഡില്‍ ബിജെപി തൂത്തുവാരും. ഒറീസ്സയില്‍ ബിജെപി-ബിജെഡി സഖ്യം അവരുടെ മേധാവിത്വം നിലനിര്‍ത്തും. പക്ഷെ നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് സൂചന.
എസി നീല്‍സന്റെ സഹായത്തോടെയാണ് എന്‍ഡിടിവിയും ഇന്ത്യന്‍ എക്സ്പ്രസും എക്സിറ്റ് പോള്‍ നടത്തിയത്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 140ല്‍ 57 മണ്ഡലങ്ങളിലെ 23,096 പേരില്‍ നിന്നുള്ള അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് എക്സിറ്റ് പോള്‍ നടത്തിയത്.
മറ്റ് ടിവി ചാനലുകള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചുവടെ(ആദ്യഘട്ടവോട്ടെടുപ്പ് നടന്ന 140 മണ്ഡലങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്):
ആജ് തക്:
എന്‍ഡിഎ: 93
കോണ്‍ഗ്രസ്സഖ്യം: 44
മറ്റുള്ളവര്‍: 3
സീ-തലീം:
എന്‍ഡിഎ: 63-78
കോണ്‍ഗ്രസ് സഖ്യം: 37-50
മറ്റുള്ളവര്‍: 16
സ്റാര്‍ ന്യൂസ്:
എന്‍ഡിഎ: 80
കോണ്‍ഗ്രസ് സഖ്യം: 53
മറ്റുള്ളവര്‍: 7
സഹാറ-ഡിആര്‍എസ്:
എന്‍ഡിഎ: 82
കോണ്‍ഗ്രസ് സഖ്യം: 55
മറ്റുള്ളവര്‍: 3
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications