കൊച്ചിയില്‍ ചാഠ് സ്റാളുകള്ക്ക് പ്രിയം
കൊച്ചി നഗരത്തിലെ ചാഠ് സ്റാളുകള്‍ നഗരത്തിലെ മലയാളികളുടെ രുചിശീലങ്ങള്‍ ഏറെ മാറിക്കഴിഞ്ഞുവെന്നതിന് തെളിവാണ്.
ബേല്‍ പൂരി, പാനി പൂരി, വട പാവ്, സെവ് പൂരി തുടങ്ങിയ ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന സ്റാളുകള്‍ കൊച്ചി നഗരത്തില്‍ വര്‍ധിച്ചുവരികയാണ്. ഇവിടങ്ങളില്‍ കാണുന്ന തിരക്ക് മലയാളികളില്‍ മറുനാട്ടില്‍ കഴിയുന്നവര്‍ മാത്രമല്ല അന്യനാടുകളിലെ വിഭവങ്ങള്‍ പരീക്ഷിക്കാന്‍ താത്പര്യപ്പെടുന്നതെന്ന് വ്യക്തമാക്കുന്നു.
പനമ്പിള്ളി നഗറിലെ യാദവ് ബേല്‍ പുരി ചാഠ് സ്റാള്‍ ഏറെ പ്രശസ്തമാണ്. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്നും വന്ന യാദവാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാഠ് സ്റാള്‍ തുടങ്ങിയത്. ആദ്യം ഉത്തരേന്ത്യക്കാര്‍ മാത്രമായിരുന്നു സ്റാളിലെ ഉപഭോക്താക്കളെങ്കിലും ഇപ്പോള്‍ ധാരാളമായി മലയാളികളും ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ രുചിക്കാന്‍ ഇവിടെയെത്തുന്നു.
ഇവിടുത്തെ ബേല്‍ പൂരി, പാനി പൂരി, വട പാവ്, സെവ് പൂരി തുടങ്ങിയ വിഭവങ്ങള്‍ ഉപഭോക്കാക്കള്‍ക്ക് ഏറെ പ്രിയങ്കരമാണ്. സമൂസ ചാഠിനാണ് ഇവിടെ ഏറ്റവും കൂടുതല്‍ ചെലവ്.
ഇപ്പോള്‍ യാദവ് ബേല്‍ പുരി ചാഠ് സ്റാള്‍ കലൂരിലും ടിഡി റോഡിലും പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടികള്‍ക്കും ജന്മദിനാഘോഷങ്ങള്ക്കും വിവാഹാഘോഷത്തിനും യാദവിന്റെ ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ തേടി ആളുകളെത്താറുണ്ട്.
അബാദ് പ്ലാസയിലെ കോഫി ഷോപ്പായ കനോപ്പിയിലും ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ക്ക് പ്രിയമേറെയാണ്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ കനോപ്പി ചാഠ് മേള നടത്താറുണ്ട്.
എംജി റോഡിലെ ഗോകുല്‍ ചാഠ് ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന മറ്റൊരു സ്റാളാണ്. മൂന്ന് വര്‍ഷം മുമ്പാണ് ഗോകുല്‍ ചാഠ് എംജി റോഡില്‍ തുടങ്ങിയത്. ഉത്തരേന്ത്യക്കാരാണ് കൂടുതലായും ഇവിടെയെത്തുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications