കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ രാജീവിനെ കണ്ടുമുട്ടുമ്പോള്‍....

  • By Staff
Google Oneindia Malayalam News

രാജീവ് ഗാന്ധിയുമായുള്ള പ്രണയം- അതാണ് സോണിയാ മെയ്നോ എന്ന ഇറ്റലിക്കാരി പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്.

1965ല്‍ ഇംഗ്ലീഷ് ഭാഷ പഠിയ്ക്കാന്‍ കേംബ്രിഡ്ഡ് സര്‍വകലാശാലയിലെ ആറാഴ്ച നീളുന്ന കോഴ്സിനെത്തിയതായിരുന്നു 18 കാരിയായ ഈ പെണ്‍കുട്ടി. ഇറ്റലിയിലെ ഒരു സാധാരണ വീട് കോണ്‍ട്രാക്ടറുടെ മകള്‍. അന്ന് പഠനത്തിനും ജീവിക്കാനും പണം കണ്ടെത്തുന്നതിന് കേംബ്രിഡ്ജ് സര്‍വകലാശാല കാമ്പസിലെ റസ്റോറന്റില്‍ വെയിടസായ ജോലി ചെയ്തിട്ടുണ്ട് സോണിയ. കുട്ടികളെ നോക്കുന്ന ജോലിയും (ബേബി സിറ്റിംഗ്) ചെയ്തിരുന്നു.

ഒരു ദിവസം ആ റസ്റോറന്റില്‍ ഭക്ഷണം കഴിയ്ക്കാന്‍ സുമുഖനായ ഒരു ചെറുപ്പക്കാരന്‍ എത്തി. ഇന്ത്യയില്‍ നിന്നെത്തിയ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ആ ചെറുപ്പക്കാരന്‍.

ആദ്യതവണ ഞങ്ങളുടെ കണ്ണുകള്‍ അന്യോനം ഇടഞ്ഞപ്പോള്‍ തന്നെ എന്റെ ഹൃദയം മിടിയ്ക്കാന്‍ തുടങ്ങി. എന്നെ സംബന്ധിച്ചിടത്തോളം അത് ആദ്യനോട്ടത്തില്‍ തന്നെ മുളച്ച പ്രേമമായിരുന്നു.- രാജീവിനെ കണ്ടുമുട്ടിയ ആ നിമിഷങ്ങളെക്കുറിച്ച് പിന്നീട് സോണിയ എഴുതിയതാണിത്.

Sonia Gandhiഇന്ത്യയെപ്പറ്റി അന്ന് എനിയ്ക്ക് അവ്യക്തമായ ധാരണയേ ഉണ്ടായിരുന്നുള്ളൂ. പാമ്പുകളും ആനകളും കാടുകളും നിറഞ്ഞ ഒരു രാജ്യം എന്നല്ലാതെ ആ രാജ്യം എവിടെയാണെന്നോ എന്താണെന്നോ എനിയ്ക്കറിയില്ലായിരുന്നു. - സോണിയ പറയുന്നു.

പിന്നീട് സോണിയ ഇറ്റലിയിലുള്ള തന്റെ കുടുംബക്കാരോട് പറഞ്ഞു: ഒരു ഇന്ത്യക്കാരനുമായി ഞാന്‍ പ്രണയത്തിലാണ്. അയാള്‍ നല്ലൊരു കായികതാരമാണ്. ഞാന്‍ എപ്പോഴും സ്വപ്നം കണ്ട രാജകുമാരനാണയാള്‍.

മൂന്ന് വര്‍ഷത്തിന് ശേഷം, 1968ല്‍, ഇറ്റലിയിലെ ടുറിനടുത്തുള്ള ഒര്‍ബസ്സാനോയിലെ ഒരു സാധാരണ റോമന്‍ കത്തോലിക്കാ കുടുംബത്തില്‍പ്പെട്ട സോണിയാ ഗാന്ധി രാജീവ് ഗാന്ധിയെ വിവാഹം ചെയ്തു. രണ്ട് ദശകത്തിന് ശേഷം, 1984ല്‍ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചപ്പോള്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയുമായി.

പിന്നീട് രാജീവ് ബോംബ് സ്ഫോടനത്തില്‍ മരിച്ചപ്പോള്‍ അതുവരെ സ്വകാര്യജീവിതം നയിച്ചിരുന്ന സോണിയ രാഷ്ട്രീയത്തിലേക്ക് വരാന്‍ നിര്‍ബന്ധിതയായി.

രാഷ്ട്രീയത്തില്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് ശേഷം ഇപ്പോള്‍ പ്രധാനമന്ത്രി പദത്തിന്റെ അരികിലേക്ക് സോണിയ നടന്നെത്തിയിരിക്കുന്നു. അതെ ഒരു സാധാരണ ഇറ്റലിക്കാരിയെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ നേട്ടം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X