സ്ഥാനത്യാഗം: സോണിയയ്ക്ക് പ്രശംസ
പ്രധാനമന്ത്രിപദം നിരസിച്ച സോണിയയുടെ നീക്കത്തിന് ലോകമെമ്പാടു നിന്നും പ്രശംസ. സോണിയയുടെ നീക്കം ഇന്ത്യയ്ക്ക് തന്നെ നന്നെന്ന് യുഎസിലെ രാഷ്ട്രീയ വിദഗ്ധര്‍.
രണ്ട് കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. സോണിയയുടെ വിദേശപൗരത്വത്തെച്ചൊല്ലി ഒച്ചപ്പാടുണ്ടാക്കാനുള്ള ബിജെപിയുടെ സാധ്യത അടഞ്ഞു. രണ്ട് മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് വികസനത്തിലും മറ്റും കൂടുതല്‍ ശ്രദ്ധയൂന്നാന്‍ കഴിയും.
പക്ഷെ ഇടതുപക്ഷത്തിന് പ്രാധാന്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെക്കുറിച്ച് യുഎസില്‍ ആശങ്കയുണ്ട്. ഒരു ഇന്ത്യന്‍ സര്‍ക്കാരുമായി എങ്ങിനെ ഇടപഴകണമെന്ന കാര്യം ബുഷ് ഭരണകൂടം പഠിയ്ക്കേണ്ടതുണ്ടെന്നാണ് ചിലര്‍ യുഎസ് ഭരണകൂടത്തെ ഉപദേശിയ്ക്കുന്നത്. ഇടതുപാര്‍ട്ടികളുടെ പ്രേരണയില്‍ യുഎസുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്താന്‍ പോലും കോണ്‍ഗ്രസ് ആലോചിച്ചേയ്ക്കുമെന്ന ആശങ്കയാണ് വിദഗ്ധര്‍ പ്രകടിപ്പിയ്ക്കുന്നത്.
വലതുസര്‍ക്കാരുമായി ഇടപഴകി പരിചയമുള്ള ബുഷ് ഭരണകൂടം ഇടതിന് പ്രാധാന്യമുള്ള സര്‍ക്കാരുമായി ഇടപഴകാന്‍ പരിചയിക്കേണ്ടതുണ്ടെന്ന് ദക്ഷിണഏഷ്യയിലെ യുഎസ് ഡപ്യൂട്ടി അസിസ്റന്റ് സെക്രട്ടറി തെരേസിത സ്കാഫര്‍ പറയുന്നു. പക്ഷെ സോണിയെ അവര്‍ പുകഴ്ത്തുന്നു. സോണിയയുടെ നീക്കം ബുദ്ധിപരമായ ഒന്നായിരുന്നുവെന്നാണ് അവരുടെ അഭിപ്രായം. സാമ്പത്തികപരിഷ്കരണ പരിപാടിയുടെ വക്താവായ മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിനെ യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്യുമെന്നും തെരേസിത സ്കാഫര്‍ ചൂണ്ടിക്കാട്ടുന്നു.
മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്ന് കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ജഗ്ദീഷ് ഭഗവതി പറയുന്നു. സാമ്പത്തിക പരിഷ്കാരത്തെ സംബന്ധിച്ചിടത്തോളം ഇനി സംശയിക്കേണ്ട കാര്യമില്ല. സ്വകാര്യവല്ക്കരണപ്രക്രിയ തീര്‍ച്ചയായും മുന്നോട്ടുപോകും.- ജഗദീഷ് ഭഗവതി പറഞ്ഞു.
ഗുജറാത്തിലെ കൂട്ടക്കൊല ബിജെപിയ്ക്ക് നല്ല തിരിച്ചടിയായി. മുസ്ലിങ്ങള്‍ ബിജെപിയ്ക്ക് വോട്ടുചെയ്തില്ലെന്ന് മാത്രമല്ല, ഹിന്ദു വോട്ടുകളും ബിജെപിയ്ക്ക് എതിരായി. എന്തായാലും ഇക്കാര്യങ്ങളില്‍ ബിജെപി പുനര്‍വിചിന്തനം നടത്തിയേക്കും.- ജഗദീഷ് ഭഗവതി പറയുന്നു.
സോണിയാഗാന്ധിയുടെ തീരുമാനം നന്നായെന്ന് യുഎസിലെ ഇന്ത്യന്‍ രാഷ്ട്രീയവിദഗ്ധയായ ഐന്‍സ്ലെ എംബ്രി പറയുന്നു. സോണിയ പ്രധാനമന്ത്രിയായിരുന്നെങ്കിലും ബിജെപിയ്ക്കും ആര്‍എസ്എസിനും കൂടുതല്‍ ഹിന്ദു തീവ്രവാദികളാകാന്‍ അവസരം ഒരുങ്ങിയേനെ. - ഐന്‍സ്ലെ എംബ്രി പറയുന്നു.
കോണ്‍ഗ്രസിന്റെ വിജയം ബിജെപിയെ പാക്വിരുദ്ധതയില്‍ നിന്നും മുസ്ലിം വിരുദ്ധതയില്‍ നിന്നും തീവ്രഹൈന്ദവതയില്‍ നിന്നും മടക്കിക്കൊണ്ടുവരുമെന്നും അദ്ദേഹം പ്രവചിയ്ക്കുന്നു. മന്‍മോഹന്‍ സിംഗ് ആധുനിക വക്താവാണ്. അദ്ദേഹം നല്ല പ്രധാനമന്ത്രിയായിരിക്കും. - അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ബുഷ് ഭരണകൂടവുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വലിയ മാറ്റം വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ ഏഷ്യയില്‍ ഒരു സന്തുലനാവസ്ഥ കൊണ്ടുവരാനാണ് യുഎസ് ശ്രമിയ്ക്കുന്നത്. പക്ഷെ ഇറാഖില്‍ കാര്യങ്ങള്‍ വഷളായാല്‍ അത് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, കശ്മീര്‍ എന്നിവിടങ്ങളില്‍ കാര്യമായി ബാധിയ്ക്കുമെന്നും അദ്ദേഹം പ്രവചിയ്ക്കുന്നു.












Click it and Unblock the Notifications