Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണത്തിന്റെ പടികടന്ന് വെങ്കടമണി...

കോബാര്‍(സൗദി): വെങ്കടമണി ഭാസ്കര്‍ എന്ന ദുബായില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ക്ക് സൗദിയിലെ കോബാറിലേക്കുള്ള യാത്ര വെറും ബിസിനസ്സ് യാത്ര മാത്രമായിരുന്നു. പക്ഷെ മരണഭീതിയുടെ നടുക്കം നിറച്ച ആ യാത്രയുടെ ഓര്‍മ്മ ഇപ്പോഴും വെങ്കടരമണിയെ ഞെട്ടിയ്ക്കുന്നു.

കോബാറിലെ ഒയാസിസ് എന്ന റസിഡന്‍ഷ്യല്‍ റിസോര്‍ട്ടിലായിരുന്നു വെങ്കടമണി ഭാസ്കര്‍ താമസിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന റൂം സര്‍വീസ് ഉള്ള പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സജ്ജീകരണങ്ങളുള്ള താമസകേന്ദ്രമാണിത്. പെട്ടെന്നാണ് ഇവിടെയ്ക്ക് തോക്കുകളുമായി നാല് തീവ്രവാദികള്‍ കടന്നുവന്നത്. പാശ്ചാത്യരേയും മുസ്ലിങ്ങളല്ലാത്തവരുമായ താമസക്കാരെ ത്തേടി ഓരോ മുറിയും അവര്‍ അരിച്ചുപെറുക്കി.

പുറത്തുനടക്കുന്നതൊന്നുമറിയാതെ തന്റെ ഹോട്ടല്‍ മുറിയില്‍ കഴിയുകയായിരുന്നു വെങ്കടമണി. റിപ്പയറിംഗ് ജോലിയ്ക്ക് ഒരാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് റിസപ്ഷനിസ്റിനെ ബന്ധപ്പെട്ടതാണ് വെങ്കടരമണിയുടെ ജീവിതത്തിലെ വഴിത്തിരിവായത്. റൂമില്‍ നിന്ന് പുറത്തിറങ്ങരുത്. വാതിലിലെ ഡബിള്‍ ലോക്ക് ഉടനെ ഉപയോഗിക്കണം. താക്കോല്‍ കീഹോളില്‍ വയ്ക്കുക. ആരു വന്നുവിളിച്ചാലും മുറിതുറക്കരുത്. - ഭയപ്പാടു നിറഞ്ഞ ശബ്ദത്തില്‍ റിസപ്ഷനിസ്റ് ഒറ്റ ശ്വാസത്തില്‍ വെങ്കടരമണിയ്ക്ക് ഏതാനും നിര്‍ദേശങ്ങള്‍ നല്കുകയായിരുന്നു.

ഹോട്ടലാകെ സുരക്ഷാഭീതിയിലാണെന്നും ഹോട്ടല്‍ സ്റാഫുകള്‍ വെങ്കടരമണിയെ അറിയിച്ചു. അധികം വൈകാതെ പുറത്ത് വെടിയൊച്ച കേട്ടു. ഉച്ചത്തിലുള്ള നിലവിളികളും വന്‍സ്ഫോടനങ്ങളും കേട്ടു. വെങ്കടരമണി അമ്പരപ്പോടെ മുറിയില്‍ കഴിഞ്ഞു.

തന്റെ വാതിലിലും ആരോ മുട്ടുന്ന ശബ്ദം വെങ്കടമണി കേട്ടു. താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോള്‍ തോക്കിന്‍മുനയില്‍ നില്ക്കുന്ന ഒരു ഹോട്ടല്‍ ജീവനക്കാരനെ കണ്ടു. വെങ്കടരമണി വാതില്‍ തുറന്നില്ല. കിടക്കയുടെ അടിയില്‍ മിണ്ടാതെ കിടന്നു. ഗ്രനേഡുകള്‍ ഹോട്ടലിന്റെ ടൈല്‍ തറയിലൂടെ ഉരുളുന്ന ശബ്ദം വെങ്കടരമണിയ്ക്ക് കേള്‍ക്കാമായിരുന്നു.

വെങ്കടമണി തന്റെ മൊബൈല്‍ ഫോണ്‍ വഴി സുഹൃത്തിനെ ബന്ധപ്പെട്ടു. മുറിയില്‍ തന്നെ കഴിയാനായിരുന്നു സുഹൃത്തിന്റെ ഉപദേശം. തുടര്‍ന്ന് അദ്ദേഹം ഹോട്ടല്‍ മുറിയുടെ ബാത്ത് റൂം ഉള്ളില്‍നിന്ന് പൂട്ടി അതിനകത്തിരുന്നു. ബാത്ത്റൂമിലെ കണ്ണാടിയ്ക്ക് മുകളില്‍ ടവല്‍ വിരിച്ചു. ഒരു പൊട്ടിത്തെറിയുണ്ടായാല്‍ കൂടുതല്‍ അപകടം പറ്റാതിരിയ്ക്കാനുള്ള മുന്‍കരുതല്‍.

ഞായറാഴ്ച രാവിലെ സൗദി സുരക്ഷാ ഉദ്യോഗസ്ഥന്‍ മുറിയുടെ വാതില്‍ തകര്‍ത്തശേഷം ബാത്ത് റൂമിന്റെ വാതിലും തകര്‍ത്തു. അവര്‍ സ്വയം സൗദി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ വെങ്കടമണിയ്ക്ക് ശ്വാസം നേരെ വീണു. സൗദി പൊലീസിനൊപ്പം ഹോട്ടലിന്റെ അഞ്ചാംനിലയിലേക്ക് നടക്കുമ്പോള്‍ കണ്ട കാഴ്ച വെങ്കടമണിയെ വിറകൊള്ളിച്ചു: തകര്‍ന്ന വാതിലുകള്‍, ചിതറിയ ചില്ലുകള്‍, രക്തക്കറയില്‍ മുങ്ങിയ തറയും ചുമരുകളും ....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+