Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഫ്റ്റ്വേര്‍: കര്‍ണ്ണാടകം കുതിയ്ക്കുന്നു

ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ നിന്നുള്ള സോഫ്റ്റ്വേര്‍-ബിപിഒ കയറ്റുമതിയില്‍ 2003-04 വര്‍ഷത്തില്‍ 46 ശതമാനം വര്‍ധനവുണ്ടായി.

18,100 കോടി രൂപയുടെ കയറ്റുമതിയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ കര്‍ണാടകത്തില്‍ നിന്നുമുണ്ടായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ റെക്കോഡ് നേട്ടമാണിത്. 2002-03 വര്‍ഷത്തില്‍ 12,350 കോടിയുടെ കയറ്റുമതിയാണുണ്ടായത്.

1700 കോടിയുടെ ഹാര്‍ഡ്വേര്‍ കയറ്റുമതിയാണ് 2003-04 വര്‍ഷത്തില്‍ ഉണ്ടായതെന്ന് സോഫ്റ്റ്വേര്‍ ടെക്നോളജി പാര്‍ക്ക്സ് ഒഫ് ഇന്ത്യ അഡീഷണല്‍ ഡയറക്ടര്‍ ജെ. പാര്‍ഥസാരഥി പറഞ്ഞു.

ബാംഗ്ലൂരില്‍ 168 പുതിയ കമ്പനികളാണ് കഴിഞ്ഞ വര്‍ഷം പുതുതായി കടന്നുവന്നത്. ഇവ മൊത്തം 2,400 കോടി രൂപയുടെ നിക്ഷേപം നടത്തി. 1,970 കോടിയുടെ നിക്ഷേപവുമായി കടന്നുവന്ന 110 വിദേശസ്ഥാപനങ്ങളും ഇതില്‍പ്പെടും. 44 പുതിയ ബിപിഒ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങി.

ഇന്ത്യയുടെ സോഫ്റ്റ്വേര്‍ കയറ്റുമതിയുടെ 36 ശതമാനവും കര്‍ണാടകത്തില്‍ നിന്നാണ്. നടപ്പുസാമ്പത്തികവര്‍ഷം കയറ്റുമതിയില്‍ 30 ശതമാനം വര്‍ധനവുണ്ടാണ്ടാവുമെന്ന് സോഫ്റ്റ്വേര്‍ ടെക്നോളജി പാര്‍ക്ക്സ് ഒഫ് ഇന്ത്യ ഡയറക്ടര്‍ ബി. വി. നായിഡു പറഞ്ഞു.

ഇന്‍ഫോസിസ്, വിപ്രോ, ഐബിഎം, ടിസിഎസ്, ഡിജിറ്റല്‍ ഗ്ലോബല്‍സോഫ്റ്റ്, ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ്, ഐഫ്ലെക്സ് സൊലൂഷന്‍സ്, ആക്സൈഞ്ച്വര്‍, ഡെല്‍, ഓറക്കിള്‍ എന്നിവയാണ് സോഫ്റ്റ്വേര്‍ കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യത്തെ 10 കമ്പനികള്‍.

17,474 കോടിയുടെ സോഫ്റ്റ്വേര്‍ കയറ്റുമതിയാണ് ബാംഗ്ലൂരില്‍ നിന്നുണ്ടായത്. മംഗലാപുരത്തു നിന്ന് 456 കോടിയുടെയും മൈസൂരില്‍ നിന്ന് 180 കോടിയുടെയും കയറ്റുമതിയുണ്ടായി. 2,237 കോടിയുടെ ബിപിഒ കയറ്റുമതിയാണ് നടന്നത്. മുന്‍ സാമ്പത്തികവര്‍ഷത്തേക്കാള്‍ 126 ശതമാനം വര്‍ധനവാണ് ബിപിഒ കയറ്റുമതി രംഗത്തുണ്ടായത്.

ആപ്ലിക്കേഷന്‍ സോഫ്റ്റ്വേറാണ് കയറ്റുമതി ചെയ്തതില്‍ 49 ശതമാനവും. സാങ്കേതികവിദ്യാ സ്ഥാപനങ്ങളില്‍ നിന്നുള്ള കയറ്റുമതി 25 ശതമാനവും ബിപിഒ സ്ഥാപനങ്ങളില്‍ നിന്നുള്ള കയറ്റുമതി 26 ശതമാനവും ആയിരുന്നു. അമേരിക്കയിലെയും യുകെയിലെയും ബിപിഒ കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ എല്ലാം ബാംഗ്ലൂരില്‍ ഒരു ഓഫീസ് തുറക്കുന്നതിന് നിര്‍ബന്ധം പിടിയ്ക്കുന്ന സ്ഥിതിവിശേഷം ഇപ്പോഴുണ്ടെന്നും നായിഡു പറഞ്ഞു.

ബാംഗ്ലൂരില്‍ 1.1 ലക്ഷം സോഫ്റ്റ്വേര്‍ പ്രൊഫഷണലുകളും ബിപിഒ രംഗത്ത് 60,000 പേരുമാണ് ജോലി ചെയ്യുന്നത്. 1322 കമ്പനികള്‍ സോഫ്റ്റ്വേര്‍ ടെക്നോളജി പാര്‍ക്ക്സ് ഒഫ് ഇന്ത്യയില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്.

ഹാര്‍ഡ്വെയര്‍ രംഗത്തും ബാംഗ്ലൂര്‍ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ ബാംഗ്ലൂരില്‍ ഒരു അസംബ്ലിംഗ് യൂണിറ്റ് തുടങ്ങാനിരിക്കുകയാണ്. ഇതിനായി 60,000 ചതുരശ്രയടി സ്ഥലമാണ് അവര്‍ എടുത്തിരിക്കുന്നതെന്നും നായിഡു പറഞ്ഞു.

മൗറീഷ്യസില്‍ സൈബര്‍ നഗരം പണിയുന്നതില്‍ എസ്ടിപിഐ പങ്കാളിയാണെന്നും നായിഡു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+