Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുക്രസംക്രാന്തി 2004 ജൂണ്‍ എട്ടിന്

122 വര്‍ഷത്തിന് ശേഷം നടക്കുന്ന അപൂര്‍വമായ ശുക്രസംക്രാന്തി ദര്‍ശിക്കാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2004 ജൂണ്‍ എട്ടിനാണ് സൂര്യനും ഭൂമിക്കുമിടയിലൂടെ ശുക്രന്‍ കടന്നുപോവുന്ന ദര്‍ശിക്കാനാവുന്ന അപൂര്‍വ അനുഭവത്തിന് ലോകം സാക്ഷ്യം വഹിക്കുന്നത്.

ജൂണ്‍ എട്ടാം തീയതി രാവിലെ 10.343മുതല്‍ വൈകീട്ട് 4.36 വരെ ശുക്രസംക്രാന്തി ദര്‍ശിക്കാനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോള്‍ ശാസ്ത്രലോകം. അത്രയും സമയം കൊണ്ടാണ് ശുക്രന്‍ സൂര്യന് മുന്നിലൂടെ കടന്നുപോവുക.

ടെലിസ്കോപ്പിന്റെ കണ്ടുപിടുത്തത്തിന് ശേഷം ആറ് തവണയാണ് ഇതിന് മുമ്പ് ശുക്രസംക്രാന്തി നടന്നിട്ടുള്ളത് - 1631, 1639, 1761, 1769, 1874, 1882 എന്നീ വര്‍ഷങ്ങളില്‍.

ഗ്രഹണത്തിന് സമാനമായ അനുഭവമാണ് ശുക്രസംക്രാന്തിയും. സൂര്യഗ്രഹണത്തില്‍ സൂര്യനും ഭൂമിക്കുമിടയില്‍ ഒരു നേര്‍രേഖയില്‍ ചന്ദ്രനാണ് വരുന്നതെങ്കില്‍ ശുക്രസംക്രാന്തിയില്‍ അത് ശുക്രനാണ്. ശുക്രസംക്രാന്തി നടക്കുന്ന സമയത്ത് ശുക്രന്‍ ഒരു കറുത്ത പൊട്ട് പോലെയാവും സൂര്യഗോളത്തിന് മുന്നിലൂടെ കടന്നുപോവുക.

സൂര്യഗ്രഹണത്തിലെന്നതു പോലെ ശുക്രസംക്രാന്തിവേളയിലും നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കാന്‍ പാടില്ല. നനേത്രങ്ങള്‍ കൊണ്ട് സംക്രാന്തി ദര്‍ശിക്കാന്‍ ശ്രമിക്കുന്നത് കണ്ണുകളെ ബാധിക്കാം. ഒരു ചെറിയ ദൂരദര്‍ശിനിയിലൂടെ ശുക്രസംക്രാന്തി കാണാനാവും. എക്സ്റെ ഫിലിമിന്റെ കറുത്ത ഭാഗമോ കറുത്ത കണ്ണടയോ ഉപയോഗിച്ചും സൂര്യനെ നോക്കാം.

ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലുമാണ് ശുക്രസംക്രാന്തി ദൃശ്യമാവുന്നത്. ഇന്ത്യയിലെല്ലായിടത്തും ശുക്രസംക്രാന്തി കാണാനാവും. അതേ സമയം കാലവര്‍ഷക്കാലമായതിനാല്‍ ആകാശം മേഘാവൃതമാകാന്‍ സാധ്യതയുണ്ട്.

ജൂണ്‍ എട്ടിന് ശേഷം ശുക്രസംക്രാന്തി നടക്കുന്നത് 2012 ജൂണ്‍ ആറിന് ആയിരിക്കും. അന്ന് പക്ഷേ ഒരു മണിക്കൂര്‍ മാത്രമായിരിക്കും ശുക്രസംക്രാന്തി അനുഭവപ്പെടുന്നത്. ഇത് ഇന്ത്യയില്‍ പൂര്‍ണമായും ദൃശ്യമാകില്ല. പിന്നീട് ശുക്രസംക്രാന്തി ദര്‍ശിക്കാനാവുന്നത് 2117, 2125 വര്‍ഷങ്ങളില്‍ ആയിരിക്കും.

നാല് പ്രധാന ഘട്ടങ്ങളാണ് ശുക്രസംക്രാന്തിയില്‍ നടക്കുന്നത്. ശുക്രന്റെ അദൃശ്യമായ വൃത്തഅഗ്രം സൂര്യഗോളത്തെ തൊടുന്നെന്ന് തോന്നിയ്ക്കുമാറ് എത്തുന്നത്, ശുക്രന്റെ കറുത്ത വൃത്തം പൂര്‍ണമായും സൂര്യബിംബത്തിന് മുന്നില്‍ വരുന്നത്, കറുത്ത വൃത്തം സൂര്യബിംബത്തിന്റെ മറ്റേ അറ്റത്തെ സ്പര്‍ശിക്കുന്നതായി തോന്നുമാറ് എത്തുന്നത്, പിന്നീട് സൂര്യഗോളത്തില്‍ നിന്ന് അകലുന്നത് എന്നിവയാണ് ഈ നാല് ഘട്ടങ്ങള്‍. ശുക്രന് ഇപ്പോള്‍ സൂര്യനുമായുള്ള അകലം കുറഞ്ഞുവരികയാണ്.

19 മാസത്തില്‍ ഒരിക്കല്‍ സൂര്യനും ഭൂമിക്കും ഇടയിലായി ശുക്രന്‍ വരുമെങ്കിലും ഭ്രമണപഥത്തിലെ ചരിവുമൂലമാണ് സംക്രാന്തിക്ക് ഇത്രയും നീണ്ട ഇടവേളയെടുക്കുന്നത്. ശുക്രന്റെ സ്ഥാനം സൂര്യനോട് അടുത്തുവരുന്നതുകൊണ്ട് സംക്രാന്തിയ്ക്ക് മുമ്പ് ശുക്രന്റെ ശോഭ ഏറെ വര്‍ധിയ്ക്കും.

പല സ്ഥാപനങ്ങളും ശുക്രനെ കുറിച്ച് കൂടുതലായി പഠിക്കാനും ശുക്രനെ കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാര്‍ഥികളിലെത്തിക്കാനും ഈ വേള പ്രയോജനപ്പെടുത്തുന്നുണ്ട്.

, എന്നീ വെബ് സൈറ്റുകളില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തത്സമയ ശുക്രസംക്രാന്തി ദൃശ്യങ്ങള്‍ കാണാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+