Get Updates
Get notified of breaking news, exclusive insights, and must-see stories!

കറുത്ത രത്നക്കല്ലുകള്‍ എവിടെ നിന്നും?

കറുത്ത രത്നക്കലുകള്‍ ഭൂമിയില്‍ എത്തിയത് എവിടെ നിന്നാണ്? ഈ ചോദ്യത്തിന് പിന്നിലെ ദുരൂഹത നീങ്ങുന്നു. അവ ഭൂമിയില്‍ എത്തിയത് ബഹിരാകാശത്ത് നിന്നാണെന്ന് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍.

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിലെ ജി. പാര്‍ത്ഥസാരഥിയാണ് ഈ ആശയം മുന്നോട്ട് വയ്ക്കുന്നത്. കാര്‍ബോനാഡോസ് എന്ന് വിളിയ്ക്കപ്പെടുന്ന അത്യപൂര്‍വങ്ങളായ കറുത്ത രത്നക്കല്ലുകള്‍ ബഹിരാകാശത്ത് നിന്ന് ഭൂമിയില്‍ പതിച്ചവയാണെന്ന് പാര്‍ത്ഥസാരഥി വാദിയ്ക്കുന്നു. രത്നക്കല്ലുകള്‍ ഭൂമിയില്‍ മാത്രമേ ഉണ്ടാകൂ എന്ന ആശയത്തെയാണ് പാര്‍ത്ഥസാരഥി വെല്ലുവിളിയ്ക്കുന്നത്.

ഒട്ടേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ പതിച്ച ബഹിരാകാശവസ്തുക്കളില്‍ നിന്നാണ് ഈ കറുത്ത രത്നക്കല്ലുകള്‍ ഭൂമിയില്‍ ഉണ്ടായതെന്ന് പാര്‍ത്ഥസാരഥി സമര്‍ത്ഥിയ്ക്കുന്നു. ഇന്തോ-യുഎസ് ബഹിരാകാശ സമ്മേളനത്തില്‍ അവതരിപ്പിച്ച ഗവേഷണപ്രബന്ധത്തിലാണ് പാര്‍ത്ഥസാരഥി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം തങ്ങള്‍ സംശയാതീതമായി പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ടെന്നും പാര്‍ത്ഥസാരഥി പറയുന്നു.

ഫ്ലോറിഡ അന്താരാഷ്ട്ര സര്‍വകലാശാലയിലെ എസ്.ഇ. ഹഗ്ഗര്‍ട്ടിയോടൊപ്പമാണ് പാര്‍ത്ഥസാരഥി പഠനങ്ങള്‍ നടത്തിയത്. ലോകത്ത് രണ്ടിടത്ത് മാത്രമേ കറുത്ത രത്നക്കല്ലുകള്‍ ഉള്ളൂ. ബ്രസീലിലും മധ്യആഫ്രിക്കന്‍ റിപ്പബ്ലിക്കിലും. എക്സ് റേ, ഇലക്ട്രോണ്‍ മൈക്രോസ്കോപ്, ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്, ന്യൂക്ലിയര്‍ മാഗ്നറ്റിക് റെസൊണന്‍സ് എന്നിവയുടെ സഹായത്തോടെയാണ് കറുത്ത രത്നക്കല്ലുകളിന്മേല്‍ ഇവര്‍ പഠനം നടത്തിയത്. ഈ രത്നക്കല്ലുകളില്‍ ഒസ്ബോര്‍നൈറ്റ് കണ്ടെത്താന്‍ കഴിഞ്ഞു. ഒസ്ബോര്‍നൈറ്റില്‍ കൂടുതലായുള്ളത് ടൈറ്റാനിയവും നൈട്രജനുമാണ്. ഇത് കോണ്‍ഡ്രൈറ്റ്സ് എന്ന് വിളിയ്ക്കപ്പെടുന്ന ബഹിരാകാശത്തെ ഉല്‍ക്കകളില്‍ മാത്രം കാണുന്നവയാണെന്ന് പാര്‍ത്ഥസാരഥി സമര്‍ത്ഥിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+