Get Updates
Get notified of breaking news, exclusive insights, and must-see stories!

അധോലോക രാജാവായി വളര്‍ന്ന മലയാളി

മുംബൈ: ഒരു ബസ് ഡ്രൈവറുടെ മകനായ മലയാളിയായ ജോണ്‍ പൗലോസ് കഴിഞ്ഞ വര്‍ഷം വരെ അധോലോക ചക്രവര്‍ത്തിയായ ഛോട്ടാ രാജന് പ്രിയങ്കരനായിരുന്നു. എന്നാല്‍ പൗലോസ് ഇന്ന് രാജന് അത്ര പ്രിയപ്പെട്ട ആളല്ല. രാജന്റെ സംഘം വിട്ട് പൗലോസ് തന്റെ നിയന്ത്രണത്തിലുള്ള ഒരു അധോലോക സംഘം സ്ഥാപിച്ചുകഴിഞ്ഞു.

10 വര്‍ഷം മുമ്പ് മുംബൈയിലെ ഒരു സാധാരണ മോഷ്ടാവായാണ് ജോണ്‍ പൗലോസ് ഒരു കുറ്റവാളിയുടെ ജീവിതം ആരംഭിക്കുന്നത്. സാധാരണ മോഷ്ടാവ് എന്ന നിലയില്‍ നിന്നും മുംബൈ അധോലോകത്തിന്റെ ഒരു സുപ്രധാന കണ്ണിയായുള്ള പൗലോസിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു.

1998 ജനവരിയില്‍ ഒരു പ്രാദേശിക കോടതിയില്‍ വച്ച് ഉല്ലാസ്നഗര്‍ കോര്‍പ്പറേറ്റര്‍ ഗോപാല്‍ രജ്വാനിയെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതിയാണ് പൗലോസ്. മറ്റ് ചിലരെയും വെടിവച്ചുകൊന്ന കേസില്‍ പൗലോസ് ഉള്‍പ്പെട്ടിട്ടുണ്ട്.

1996ല്‍ സകി നാകയില്‍ കവര്‍ച്ച നടത്തിയതിന് അറസ്റിലായതിനെ തുടര്‍ന്നാണ് പൗലോസ് ഛോട്ടാ രാജന്റെ സംഘത്തിലെത്തിപ്പെടുന്നത്. രാജന്റെ സംഘത്തിലെ പ്രമുഖനായ കിരണ്‍ ദോക്രെ പൗലോസിനെ ഒരു ഷൂട്ടറായി ഉപയോഗിച്ചുതുടങ്ങി. ദോക്രേയുമായുള്ള അടുത്ത ബന്ധം രാജന്റെ സംഘത്തിലെ പ്രമുഖനായി വളരാന്‍ പൗലോസിന് ചവിട്ടുപടിയായി. പൊലീസിന്റെ ഏറ്റുമുട്ടല്‍ സ്ക്വാഡുകള്‍ ലക്ഷ്യമിടുന്ന ലിസ്റിലെ പ്രമുഖരില്‍ ഒരാളായി പൗലോസിന്റെ പേരും ചേര്‍ക്കപ്പെട്ടു. ദോക്രെയുടെ അഭാവത്തില്‍ ആര്‍തര്‍ റോഡ് ജെയിലിന്റെ ഭരണം പൗലോസിന്റെ കൈകളിലായിരുന്നു.

ഈ ജയിലിലെ ജയിലറായിരുന്ന അവ്താദെയെ വധിച്ചത് പൗലോസാണ്.

ഭായി എന്നും ഡോക്ടര്‍ (ഷൂട്ടര്‍) എന്നുമുള്ള സ്ഥാനപ്പേരുകള്‍ പൗലോസിനെ രാജന്റെയും കൂട്ടാളികളുടെയും അടുത്തയാളാക്കി മാറ്റി. പൊലീസിന് നേരെയും പൗലോസ് അതിക്രമങ്ങള്‍ നടത്തി.

എന്നാല്‍ അധോലോക ചക്രവര്‍ത്തിയായ രാജന്റെ അടുത്തയാളായിട്ടും ആ സംഘത്തിലെ ഉന്നതരില്‍ ഒരാളായി എണ്ണപ്പെട്ടിട്ടും പൗലോസിന്റെ കൈകളില്‍ പണം എത്തിയില്ല. അധോലോക നായകന്‍ എന്ന പേരിനേക്കാള്‍ പണമാണ് പ്രധാനമെന്ന് പൗലോസ് തിരിച്ചറിഞ്ഞു. അങ്ങനെയാണ് പൗലോസ് സ്വന്തമായി ഒരു സംഘം ഉണ്ടാക്കുന്നത്. പൗലോസിന്റെ സംഘം നടത്തിയ കവര്‍ച്ചകള്‍ ബാംഗ്ലൂര്‍ വരെ പരന്നുകിടക്കുന്നു.

രാജന്റെ സംഘം വിട്ടതോടെ ഏറ്റുമുട്ടല്‍ സ്ക്വാഡുകളുടെ ലിസ്റിലെ പൗലോസിന്റെ പേരിനും പ്രാധാന്യമില്ലാതായി. എന്നാല്‍ അധോലോകത്തിലെ ഒരു ചെറുകിട രാജാവായി പൗലോസ് വളര്‍ന്നിരിക്കുന്നു. ഇപ്പോള്‍ പൗലോസിന് സ്വന്തമായി പണമുണ്ട്. അനുയായികളുടെ നീണ്ട വൃന്ദമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+