പുണെ കേരളാ അപ്പത്തിന് പിന്നാലെ...
പുണെ: പുണെയിലെ കേരള ഹോട്ടലുകള്‍ മഹാരാഷ്ട്രക്കാരെ മലയാളികളുടെ രുചിശീലങ്ങള്‍ പരിചയപ്പെടുത്തുന്നു. അപ്പവും ഇസ്റുവും പ്രധാനമായും മഹാരാഷ്ട്രക്കാരെ ഈ ഹോട്ടലുകളിലേക്ക് ആകര്‍ഷിക്കുന്നത്.
പുണെയിലെ പ്രമുഖ കേരള ഹോട്ടലുകളിലൊന്നായ സതേണ്‍ സ്പൈസ് മലയാളികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന അന്തരീക്ഷമാണ് നല്‍കുന്നത്. കായലുകളെയും ഉത്സവങ്ങളെയും ഓര്‍മിപ്പിക്കുന്ന അലങ്കാരവസ്തുക്കള്ക്കൊപ്പം നേര്‍ത്ത മലയാളം സംഗീതം കൂടിയാവുമ്പോള്‍ കേരളത്തിലെവിടെയോ ആണെന്ന് ഇവിടെയെത്തുന്ന മലയാളികള്‍ക്ക് തോന്നും.
ഇവിടത്തെ അപ്പവും കറിയും കഴിക്കാന്‍ ധാരാളം മഹാരാഷ്ട്രക്കാരും എത്തുന്നുണ്ടെന്ന് സതേണ്‍ സ്പൈസ് പ്രൊപ്രൈറ്റര്‍ എം. പി. വര്‍ഗീസ് പറഞ്ഞു. അപ്പത്തെ കുറിച്ച് അറിയില്ലെങ്കിലും മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞാണ് ഈ വിഭവം കഴിക്കാനായി മഹാരാഷ്ട്രക്കാര്‍ ഇവിടെയെത്തുന്നത്. ഒരിയ്ക്കല്‍ എത്തിയാല്‍ അവര്‍ വീണ്ടും ആ രുചിതേടിയെത്തുന്നു. - വര്‍ഗീസ് അഭിപ്രായപ്പെട്ടു.
ഒരു അപ്പത്തിന് 10 രൂപയാണ് ഇവിടെ വില. അപ്പത്തിനൊപ്പം കഴിക്കുന്ന വെജിറ്റബ്ള്‍ സ്റ്യൂവിന് 45 രൂപയും ചിക്കന്‍ സ്റ്യൂവിനും മട്ടണ്‍ സ്റ്യൂവിനും 75 രൂപ വീതവുമാണ് വില.
പുണെയിലെ കോക്കനട്ട് ഗ്രോവ് എന്ന റസ്റോറന്റും അപ്പത്തിന് പ്രസിദ്ധമാണ്. മംഗോളിയന്‍ ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഇവിടെ അപ്പം കഴിക്കാന്‍ വരുന്നത് മലയാളികളേക്കാള്‍ കൂടുതല്‍ മഹാരാഷ്ട്രക്കാരാണെന്ന് റസ്റോറന്റ് മാനേജര്‍ ഉദയ് ഷെട്ടി പറഞ്ഞു.
ഒരു പ്ലെയിറ്റ് അപ്പത്തിന് 20 രൂപയാണ് ഇവിടെ വില. പച്ചക്കറി സ്റ്യൂവിന് 65 രൂപയും ചിക്കന്‍ സ്റ്യൂവിന് 120 രൂപയുമാണ് വില.
കേരളത്തിലേതു പോലെ അപ്പത്തിന് പുളി കൂട്ടാന്‍ പുണെയിലെ റസ്റോറന്റുകാര് കള്ള് ചേര്‍ക്കാറില്ല. ആ കുറവ് യീസ്റ് ഉപയോഗിച്ചാണ് അവര്‍ പരിഹരിയ്ക്കുന്നത്. നല്ല കള്ള് പുണെയില്‍ കിട്ടാത്തതാണ് കാരണം. അപ്പം മൃദുവാക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം. - വര്‍ഗീസ് പുണെ അപ്പത്തിന്റെ രഹസ്യം പങ്കിടുന്നു.
തവയില്‍ നിന്ന് എടുക്കുന്ന അപ്പം ചൂട്ടോടെ കഴിയ്ക്കാന്‍ കൊതിയ്ക്കാത്ത മലയാളി ഉണ്ടാവില്ല. ഈ കൊതിയുള്ളവര്‍ക്ക് ഔന്ത് റോഡിലെ ലാന്റ്മാര്ക്കിലേക്ക് പോകാം. മലയാളികള്‍ക്ക് പ്രിയപ്പെട്ട അപ്പം ലഭിക്കും. ലാന്റ്മാര്‍ക്ക് കെട്ടിടത്തിലെ താഴെ നിലയില്‍ സന്ധ്യയായാല്‍ മലയാളികളുടെ തിരക്കാണ്. വിലക്കുറവും ഇവിടുത്തെ ഒരാകര്‍ഷണമാണ്. ഒരു പ്ലെയിറ്റ് അപ്പവും സ്റ്യൂവും കഴിക്കുന്നതിന് 30 രൂപ മാത്രം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications