Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂത്തകുന്നം: കേരളത്തിലെ മാര്‍ബിള്‍ ഗ്രാമം

കയര്‍ യൂണിറ്റുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും പേരുകേട്ടിരുന്ന കൊച്ചിയ്ക്കടുത്തുള്ള മൂത്തകുന്നം ഇന്ന് ഒരു മാര്‍ബിള്‍ ഗ്രാമമാണ്. കേരളത്തിലെ മാര്‍ബിള്‍ ബിസിനസിന്റെ 70 ശതമാനവും നടക്കുന്നത് മൂത്തകുന്നത്താണ്.

മാര്‍ബിള്‍ ബിസിനസ് ഇന്നീ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു.ഇരുപതിലേറെ ചെറുതും വലുതുമായ മാര്‍ബിള്‍ യൂണിറ്റുകളാണ് ഇപ്പോള്‍ മൂത്തകുന്നത്ത് പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് 30 കോടിയുടെ മാര്‍ബിള്‍ ബിസിനസാണ് ഇവിടെ നടക്കുന്നത്. രണ്ടായിരത്തിലേറെ പേര്‍ മൂത്തകുന്നത്തെ മാര്‍ബിള്‍ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നു.

എണ്‍പതുകളുടെ അവസാനത്തിലാണ് മൂത്തകുന്നത്ത് ആദ്യത്തെ മാര്‍ബിള്‍ യൂണിറ്റ് സ്ഥാപിക്കുന്നത്. ജോലി അന്വേഷിച്ചു നടക്കുകയായിരുന്ന പി. ബി. രമേഷ് എന്ന ചെറുപ്പക്കാരന്‍ മാര്‍ബിള്‍ വ്യവസായത്തിന്റെ ലോകം മൂത്തകുന്നത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. രാജസ്ഥാനിലെ മാര്‍ബിള്‍ കുഴിച്ചെടുക്കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച രമേഷ് മൂത്തകുന്നത്ത് ഒരു ചെറിയ മാര്‍ബിള്‍ യൂണിറ്റ് തുടങ്ങി.

അക്കാലത്ത് ജോലിക്കാരെ കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവരേവണ്ടിവന്നുവെന്ന് രമേഷ് പറയുന്നു. രമേഷിന്റെ സംരംഭം വിജയമായതോടെ മറ്റുള്ളവരും മാര്‍ബിള്‍ ബിസിനസ് രംഗത്തേക്ക് വന്നുതുടങ്ങി.

മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ മാര്‍ബിള്‍ വില കുറവാണ്. കടുത്ത മത്സരത്തെ തുടര്‍ന്ന് ലാഭം കുറഞ്ഞിട്ടുണ്ടെന്ന് 10 വര്‍ഷമായി മാര്‍ബിള്‍ ബിസിനസ് രംഗത്തുള്ള ജോസും രഘുവും പറഞ്ഞു. എന്നാല്‍ മാര്‍ബിളിന് ഡിമാന്റ് ഏറെയുള്ളതുകൊണ്ട് ഇവിടെ മാര്‍ബിള്‍ ബിസിനസ് പ്രതിസന്ധിയെ നേരിടുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+