വിപ്രോയും കേരളത്തില്‍
അങ്ങിനെ കേരളത്തിന്റെ ഐടി മേഖല മെല്ലെ മെല്ലെ മുന്നോട്ട് ചുവടുവയ്ക്കുകയാണ്- ഇന്‍ഫോസിസിന് പിന്നാലെ ഇപ്പോള്‍ വിപ്രോയും കേരളത്തിലെത്തിയിരിക്കുന്നു.
ഇന്‍ഫോസിസ് തിരുവനന്തപുരത്താണ് പ്രവര്‍ത്തനം തുടങ്ങിയതെങ്കില്‍ വിപ്രോ കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കിലാണ് ഓഫീസ് തുറന്നത്. വലിയ സ്വപ്നങ്ങളുമായാണ് വിപ്രോയുടെ കേരളായാത്ര. കേരളത്തില്‍ 5,000 ഐടി വിദഗ്ധര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നതാണ് വിപ്രോയുടെ സംരംഭം.
150 കോടിയോളം ചെലവിട്ടാണ് വിപ്രോ കേരളത്തില്‍ സംരംഭം തുടങ്ങുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വിപ്രോ ടെക്നോളജീസ് ജനറല്‍ മാനേജര്‍(ഓപ്പറേഷന്‍സ്) ഹരി ഹെഗ്ഡേയും ഒപ്പുവച്ചു.
ഇന്‍ഫോ പാര്‍ക്കിലെ സ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി(എസ്ഡിഎഎഫ്)-ഐടി കെട്ടിടത്തിലെ ഒരു നില മുഴുവന്‍ സോഫ്റ്റ്വെയര് വികസനകേന്ദ്രത്തിനായി വിപ്രോ ഏറ്റെടുത്തിരിക്കുന്നു. ഇതിന് പുറമെ സ്വന്തമായി കാമ്പസ് സ്ഥാപിയ്ക്കാന്‍ ഇന്‍ഫോപാര്‍ക്കിലെ 14.26 ഏക്കര്‍ ഭൂമി 90 വര്‍ഷത്തെ പാട്ടത്തിന് വിപ്രോ സ്വന്തമാക്കിയിട്ടുണ്ട്. പാട്ടഭൂമിയ്ക്ക് മൂന്ന് കോടി രൂപയാണ് വിപ്രോ നല്‍കിയത്. ഇനി മറ്റൊരു 25 ഏക്കര്‍ കൂടി ഇവിടെ ആവശ്യപ്പെട്ട് വിപ്രോ അപേക്ഷ നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനകം 5,000 പ്രൊഫഷണലുകള്‍ക്ക് ഇവിടെ ജോലി ലഭിയ്ക്കുമെന്ന് ഹരി ഹെഗ്ഡേ പറഞ്ഞു.
ആസ്ത്രേല്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ ഐടി ജോലികള്‍ നിറവേറ്റുന്ന വിപ്രോയുടെ പ്രധാന കാമ്പസായിരിക്കും കൊച്ചിയിലേത്. തുടക്കത്തില്‍ 50ഓളം പേര് മാത്രമാണ് ഇവിടെ ജോലി ചെയ്യുക. എസ്ഡിഎഫ്-ഐടി കെട്ടിടത്തിലെ 12,000 ചതുരശ്രയടി സ്ഥലത്തിന് വിപ്രോ വാടക നല്‍കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications