Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ഐടി രംഗം തിളങ്ങുന്നു

ഡോട്ട്കോം യുഗത്തിന് ശേഷം ഇന്ത്യയില്‍ വീണ്ടും ഐടി രംഗത്ത് വസന്തകാലം വിരിയുന്നു. 2004 ഇന്ത്യയുടെ ഐടി ചരിത്രത്തില്‍ തിളങ്ങി നില്ക്കുന്ന വര്‍ഷമായിരിക്കും. ഈ വര്‍ഷം പുതുതായി ഒരു ലക്ഷത്തോളം ഐടി വിദഗ്ധരെ കൂടി പ്രധാന ഐടി കമ്പനികള്‍ നിയമിയ്ക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിയ്ക്കുന്നത്. ഇതിന് പുറമെ ഇടത്തരംകമ്പനികളും ചെറു കമ്പനികളും കൂടുതലായി വിദഗ്ധരെ തേടുകയാണ്.

ഔട്ട്സോഴ്സിംഗാണ് പുതിയ മുന്നേറ്റത്തിന് കാരണം. ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, സത്യം തുടങ്ങിയ കമ്പനികളെല്ലാം ഇന്ത്യയില്‍ വിവിധ നഗരങ്ങളില്‍ യൂണിറ്റുകള്‍ ആരംഭിയ്ക്കുകയാണ്. ആക്സെഞ്ച്വര്‍, ഐബിഎം, ഇഡിഎസ് തുടങ്ങിയ ബഹുരാഷ്ടകമ്പനികളും കൂടുതല്‍ ജോലിക്കാരെ തേടുന്നു.

തുടക്കക്കാരെയും പരിചയസമ്പന്നരേയും ഒരുപോലെ തേടിക്കൊണ്ടുള്ള ഈ റിക്രൂട്ട്മെന്റ് തരംഗം 2004ന്റെ മാത്രം പ്രത്യേകതയാണ്. ഇന്ത്യയിലെ കരിയര്‍ ഏജന്‍സികളും മുമ്പില്ലാത്ത തിരക്കിലാണ്. യുഎസ്-യൂറോപ്യന്‍ കമ്പനികള്‍ കൂടുതല്‍ ലാഭംതേടി ഇന്ത്യയിലേക്കും മറ്റും അവരുടെ ഓഫീസുകള്‍ പറിച്ചുനടുന്ന പ്രവണത കൂടിവരുന്നു. ഔട്ട്സോഴ്സിംഗ് പ്രവണതയ്ക്കെതിരെ യുഎസിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും മുറവിളി ഉയരുന്നുണ്ടെങ്കിലും അവിടുത്തെ കമ്പനികള്‍ അത് കാര്യമാക്കുന്നില്ല. ആഗോള വിപണിയില്‍ പിടിച്ചുനില്ക്കാന്‍ ചെലവ് കുറയ്ക്കുകയല്ലാതെ ഈ കമ്പനികള്‍ക്ക് മറ്റ് വഴികളില്ല.

ഇന്‍ഫോസിസ് 10,000 പേരെ നിയമിക്കും

ഇന്‍ഫോസിസ് ഈ സാമ്പത്തികവര്‍ഷം 8,000-10,000 ജീവനക്കാരെ കൂടി നിയമിക്കും. കമ്പനിയുടെ വികസനത്തിനായി 2.1 കോടി ഡോളര്‍ അധിക നിക്ഷേപമാണ് ഇന്‍ഫോസിസ് ഈ വര്‍ഷം നടത്തുന്നത്.

50 ലക്ഷം ഡോളര്‍ ബാങ്കിംഗിന് വേണ്ടിയും 1.6 കോടി ഡോളര്‍ ബിസിനസ് യൂണിറ്റുകള്‍ക്കായുമാണ് നിക്ഷേപിക്കുന്നതെന്ന് ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നന്ദന്‍ നിലേകനി പറഞ്ഞു.

മൈസൂരില്‍ ഇന്‍ഫോസിസ് കാമ്പസ് തുടങ്ങും. 400 ജീവനക്കാരായിരിക്കും ഇവിടെയുണ്ടാവുക. ചെന്നൈക്കും പൂനയ്ക്കും പുറമെ ഛണ്ഡീഗഡില്‍ 20 ഏക്കര്‍ സ്ഥലത്ത് കാമ്പസ് സ്ഥാപിക്കുന്നുണ്ട്. ഹൈദരാബാദിലെ കാമ്പസ് വികസിപ്പിക്കാനും പദ്ധതിയുണ്ട്.

യുഎസ് പോലുള്ള രാജ്യങ്ങളില്‍ ഔട്ട്സോഴ്സിംഗിനെതിരെ ഉയരുന്ന മുറവിളി ദുര്‍ബലപ്പെട്ടിരിരിക്കുകയാണ് നിലേകനി ചൂണ്ടിക്കാട്ടി. ഔട്ട്സോഴ്സിംഗിനെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ന്നേക്കാമെങ്കിലും ഇപ്പോള്‍ അതിന്റെ ശക്തി കുറഞ്ഞിരിക്കുകയാണ്.

40 ശതമാനം വളര്‍ച്ചയാണ് കമ്പനി ഈ സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്നത്. 2004 ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അറ്റാദായത്തില്‍ 39.23 ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ 278.92 കോടിയുടെ അറ്റാദായമാണുണ്ടായിരുന്നത്. അത് ഈ വര്‍ഷം 388.34 കോടിയായി ഉയര്‍ന്നു.

വരുമാനത്തില്‍ 38.61 ശതമാനം വളര്‍ച്ചയാണുണ്ടായത്. 1,517.38 കോടിയുടെ ആദായമാണ് ഈ സാമ്പത്തികവര്‍ഷം ആദ്യപാദത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ ഇത് 1094.70 കോടിയായിരുന്നു.

കോഗ്നിസന്റ് ടെക്നോളജീസ് 4,000 പേരെ എടുക്കുംനാസ്ഡാകില്‍ ലിസ്റ് ചെയ്തിട്ടുള്ള കോഗ്നിസന്റ് ടെക്നോളജീസ് എന്ന കമ്പനിയ്ക്ക് ഇപ്പോള്‍ 11,700 ജീവനക്കാരുണ്ട്. പക്ഷെ ഈ വര്‍ഷം അവര്‍ 4,000 പേരെക്കൂടി പുതുതായി നിയമിയ്ക്കുമെന്ന് സിഇഒ ലക്ഷ്മീ നാരായണന്‍ പറയുന്നു. ആഴ്ചയില്‍ 100 പേരെ വീതമാണ് ഇവിടെ റിക്രൂട്ട് ചെയ്യുന്നത്. ഇന്ത്യയിലെ പ്രധാന എഞ്ചിനീയറിംഗ് കോളെജുകളില്‍ നിന്നുള്ള റിക്രൂട്ട്മെന്റിനാണ് കോഗ്നിസന്റ് ഊന്നല്‍ നല്കുന്നത്.

ടിസിഎസ് 8000 പേരെ നിയമിക്കുന്നു

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്) ചെന്നൈയില്‍ 8,000 തൊഴിലവസരമൊരുക്കുന്നു.

ചെന്നൈയിലെ സിര്‍സേരി കോംപ്ലക്സിലെ ഓഫീസില്‍ 3,000 പേരെ നിയമിക്കും. ചെന്നൈ കോംപ്ലക്സില്‍ 5,000 പേരെക്കൂടി നിയമിച്ച് പ്രൊഫഷണലുകളുടെ എണ്ണം പതിനായിരമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+