Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്രോസോഫ്റ്റ് ജോലികള്‍ ഇന്ത്യയിലേക്ക്

മൈക്രോസോഫ്റ്റ് അവരുടെ ഉന്നത മേഖലയിലെ ജോലികള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നതായി സൂചന. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റത്തിന്റെ അടുത്ത വെര്‍ഷന്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മൈക്രോസോഫ്റ്റ് കൊണ്ടുപോയതായി റിപ്പോര്‍ട്ട്.

സിയാറ്റില്‍ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ലേബര്‍ യൂണിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാഷിംഗ്ടണ്‍ അലയന്‍സ് ഓഫ് ടെക്നോളജി വര്‍ക്കേഴ്സ്(വാഷ് ടെക്) ഇതിന്റെ പേരില്‍ മൈക്രോസോഫ്റ്റിനെതിരെ സമരത്തിനൊരുങ്ങുകയാണ്. ഏകദേശം 2,000 ഇന്ത്യക്കാര്‍ മൈക്രോസോഫ്റ്റിന് വേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാഷ് ടെക് ആരോപിയ്ക്കുന്നു. ഇതില്‍ 970 പേര്‍ മുഴുവന്‍ സമയ ജോലിക്കാരും ബാക്കി 1,100ഓളം പേര്‍ കരാര്‍ അടിസ്ഥാനത്തിലും മൈക്രോസോഫ്റ്റിന് വേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ ആഭ്യന്തര കമ്പനി രേഖകളില്‍ നിന്നാണ് തങ്ങള്‍ ഇക്കാര്യം മനസ്സിലാക്കിയതെന്നും അവര്‍ പറയുന്നു.

എന്നാല്‍ ഈ ആരോപണം ശരിയല്ലെന്നും പ്രധാന ഡവലപ്മെന്റ് ജോലികളില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കാറില്ലെന്നും മൈക്രോസോഫ്റ്റ് വാദിയ്ക്കുന്നു.

ഇന്ത്യയില്‍ ജോലി ഔട്ട്സോഴ്സ് ചെയ്യാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനത്തിനെതിരെ യുഎസിലെ തൊഴിലാളികളെ സംഘടിപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് വാഷ്ടെക്. ഔട്ട് സോഴ്സിംഗിനെതിരെ ശക്തമായി വാദിയ്ക്കുന്ന സംഘടനയാണ് വാഷ്ടെക്. മൈക്രോസോഫ്റ്റിന് വേണ്ടി ഇന്ത്യയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പള വിശദാംശങ്ങളും മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ ഇന്‍ഫോസിസ്, വിപ്രോ, സത്യം, ടിസിഎസ് എന്നീ കമ്പനികള്‍ ചെയ്യുന്ന പ്രോജക്ടുകളുടെ വിശദാംശങ്ങളും വാഷ് ടെക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉയര്‍ന്ന ലെവലിലുള്ള ഡവലപ്മെന്റ് ജോലികളാണ് ഇന്ത്യയിലെ മറ്റ് സോഫ്റ്റ്വെയര്‍ കമ്പനികള്‍ മൈക്രോസോഴ്റ്റിന് വേണ്ടി നിര്‍വഹിയ്ക്കുന്നതെന്നും വാഷ്ടെക് പറയുന്നു. ഇതുവരെ കമ്പനിയുടെ ഓഫ് ഷോര്‍ ഔട്ട്സോഴ്സിംഗിന്റെ വിശദാംശങ്ങള്‍ മൈക്രോസോഫ്റ്റ് പുറത്തുവിട്ടിട്ടില്ലെന്ന് വാഷ്ടെക് പ്രസിഡന്റ് മര്‍കസ് കാര്‍ട്നി പറയുന്നു.

ഔട്ട്സോഴ്സിംഗിനെതിരെ യുഎസില്‍ വന്‍ പ്രക്ഷോഭം നടത്തുന്ന സംഘടനയാണ് വാഷ്ടെക്. ഔട്ട്സോഴ്സിംഗിനെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു പ്രധാനപ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവന്നിരിയ്ക്കുകയാണ് വാഷ്ടെക്.

തങ്ങളുടെ ബിസിനസ്സിന്റെ ആഗോള സ്വഭാവം മനസ്സിലാക്കാതെയുള്ള ആരോപണങ്ങളാണിവയെന്ന് മൈക്രോസോഫ്റ്റ് വക്താവ് സ്റേസി ഡ്രേക്ക് വിശദീകരിക്കുന്നു. 80 ലധികം രാജ്യങ്ങളില്‍ മൈക്രോസോഫ്റ്റ് പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ലോകത്താകെ മൈക്രോസോഫ്റ്റ് അതാത് രാജ്യങ്ങളിലെ കമ്പനികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിയ്ക്കുന്നതെന്നും സ്റേസി ഡ്രേക്ക് പറയുന്നു. എന്നാല്‍ എല്ലായിടത്തേയും പ്രധാന സോഫ്റ്റ്വെയര്‍ വികസന ജോലികള്‍ യുഎസിലായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും സ്റേസി ഡ്രേക്ക് കൂട്ടിച്ചേര്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+