പ്രതീക്ഷയോടെ അഞ്ജലിയും സംഘവും
ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഷൂട്ടിംഗ് സംഘമാണ് ആതന്‍സിലെത്തിയിരിക്കുന്നത്. എട്ട് പേര്‍. ഒപ്പം മലയാളിയായ കോച്ച് സണ്ണിതോമസും. ഇക്കുറി ഷൂട്ടിംഗില്‍ ഒരു മെഡല്‍ നേടി ഇന്ത്യ ഒളിമ്പിക്സില്‍ ചരിത്രം സൃഷ്ടിയ്ക്കുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ട്.
ഇന്ത്യയുടെ സുവര്‍ണ്ണപ്രതീക്ഷയാണ് അഞ്ജലി ഭാഗവത്. പക്ഷെ സുമ ശിരൂര്‍, റാത്തോഡ് എന്നിവരിലും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും ഒളിമ്പിക് യോഗ്യതാറൗണ്ടിലൂടെ കടന്നുവന്നവരാണെന്നതാണ് പ്രത്യേകത.
ഷൂട്ടിംഗില്‍ കരുത്തരായ തെക്കന്‍ കൊറിയയെയും ചൈനയേയും വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യ ഏഷ്യയിലെ കരുത്തരായി കുതിച്ചുയരുകയാണ്. ഇന്ത്യയിലെ ഷൂട്ടര്‍മാര്‍ എല്ലാവരും വിദേശങ്ങളില്‍ പരിശീലനം നേടിയതിന്റെ ആത്മവിശ്വാസത്തിലുമാണ്. ആഗസ്ത് 14 മുതല്‍ 22 വരെയാണ് ഷൂട്ടിംഗ് മത്സരങ്ങള്‍.
രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ലോകറാങ്കിംഗില്‍ മൂന്നാമനാണ്. ലോക വേദികളില്‍ ഈയടുത്ത കാലങ്ങളില്‍ നല്ലതുപോലെ തിളങ്ങിയ ഷൂട്ടറാണ് റാത്തോഡ്. ദില്ലിയില്‍ ഈയിടെ നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ റാത്തോഡ് വെങ്കലം നേടിയിരുന്നു. സിഡ്നിയില്‍ നടന്ന ലോകകപ്പില്‍ സ്വര്‍ണ്ണം നേടിയതോടെ റാത്തോഡ് പതറാത്ത ഷൂട്ടറായി മാറിയിരിക്കുന്നു. ഈയിടെ ചെക് മാസ്റേഴ്സില്‍ സ്വര്‍ണ്ണം നേടിയതോടെ ഇന്ത്യ വിശ്വസിയ്ക്കുന്നു- റാത്തോഡ് ആതന്‍സില്‍ മെഡല്‍ കൊയ്യും.
ഖേല്‍ രത്ന നേടിയ അഞ്ജലി ഭാഗവതില്‍ ഇന്ത്യ ഏറെക്കാലമായി ഒരു ഒളിമ്പിക് മെഡല്‍ ജേതാവിനെ കാണുന്നു. ഇപ്പോള്‍ ലോകറാങ്കിംഗില്‍ ആറാം സ്ഥാനത്താണ് അഞ്ജലി. മത്സരങ്ങളേക്കാള്‍ പരിശീലനത്തിനാണ് അഞ്ജലി ഈയടുത്ത കാലങ്ങളില്‍ മുന്‍ൂതൂക്കം നല്കിയത്. റിലയന്‍സുള്‍പ്പെടെ വന്‍ കോര്‍പറേറ്റ് കമ്പനികള്‍ അഞ്ജലിയ്ക്ക് എല്ലാ സഹായങ്ങളും നല്കി പിന്നിലുണ്ട്. 10 എയര്‍ റൈഫിളിലും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ വിഭാഗത്തിലും അഞ്ജലി മത്സരിയ്ക്കും. 10 വര്‍ഷമായി ഷൂട്ടിംഗ് രംഗത്തുള്ള അനുഭവപരിചയം ആതന്‍സില്‍ ഒരു മെഡല്‍ കൊയ്യാന്‍ സഹായിക്കുമെന്ന് തന്നെ അഞ്ജലി കരുതുന്നു.
സുമ ശിരൂരിലും ഇന്ത്യ പ്രതീക്ഷയര്‍പ്പിയ്ക്കുന്നു. ദീപാലി ദേശ് പാണ്ഡെയാണ് മറ്റൊരു താരം.












Click it and Unblock the Notifications