Get Updates
Get notified of breaking news, exclusive insights, and must-see stories!

പെയ്സ്-ഭൂപതി: ലക്ഷ്യം ആതന്‍സ് സ്വര്‍ണ്ണം

ടെന്നീസില്‍ വീണ്ടും പെയ്സ്-ഭൂപതി സഖ്യം കൊടുങ്കാറ്റായി ആഞ്ഞടിയ്ക്കുന്നു. ഇക്കുറി ഇന്ത്യയ്ക്ക് വേണ്ടിയാണ് ഇവര്‍ ഒന്നിച്ചത്. ലക്ഷ്യം ആതന്‍സിലെ ടെന്നീസ് ഡബിള്‍സിലെ സ്വര്‍ണ്ണം.

ഇരുവരും ഒന്നിച്ചശേഷം ആദ്യമായി പങ്കെടുത്ത ടൊറന്റോയില്‍ കിരീടം നേടുകയും ചെയ്തു. അഞ്ജു ബോബി ജോര്‍ജ്ജ് കഴിഞ്ഞാല്‍ ആതന്‍സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സുവര്‍ണ്ണപ്രതീക്ഷയാണ് ലിയാണ്ടര്‍ പെയ്സ്-മഹേഷ് ഭൂപതി സഖ്യം.

കനേഡിയന്‍ മാസ്റേഴ്സില്‍ നേടിയ ഉജ്വലവിജയം നേടിയ പെയ്സ്-ഭൂപതി സഖ്യം പക്ഷെ സിന്‍സിനാറ്റി മാസ്റേഴ്സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വീണു. എങ്കിലും ക്വാര്‍ട്ടറില്‍ ഉജ്ജ്വലമായി പൊരുതിയശേഷമാണ് ഇവര്‍ തോല്‍വി വഴങ്ങിയത്.

27 മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഒന്നിച്ച സഖ്യം ടെറാന്റോയില്‍ ഉജ്വലതിരിച്ചുവരവാണ് നടത്തിയത്. ഉജ്വലമായ കളിയിലൂടെ തിരിച്ചുവരവ് അവര്‍ ഗംഭീരമാക്കി.

മാസങ്ങളുടെ ഇടവേളക്ക് ശേഷം പഴയ പ്രഭാവത്തിലേക്ക് തിരിച്ചുവരാന്‍ ഭൂപതി-പെയ്സ് സഖ്യത്തിന് കഴിയുമോ എന്ന ചോദ്യത്തിന്റെ മുനയൊടിക്കുന്ന പ്രകടനമാണ് ഇരുവരും ടെറാന്റോയില്‍ കാഴ്ചവച്ചത്. ഇതേ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ഒളിമ്പിക്സില്‍ ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൊയ്യാം എന്ന പ്രതീക്ഷയിലാണ് കായികലോകം.

അതേ സമയം രണ്ടാഴ്ചത്തെ ഒരുക്കങ്ങള്‍ മതിയാവുമോ ആതന്‍സിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൂവണിയിക്കാന്‍ എന്ന ചോദ്യമാണ് കായികലോകം സഖ്യത്തിന് മുന്നില്‍ ഉയര്‍ത്തുന്നത്. ഒളിമ്പിക്സ് പോലൊരു മേളയില്‍ രണ്ടാഴ്ചത്തെ ഒരുക്കങ്ങള്‍ കൊണ്ട് സമ്മര്‍ദ്ദത്തെ അതിജീവിച്ച്, പ്രതീക്ഷിയ്ക്കുന്ന ഫോമിലെത്താന്‍ ഈ സഖ്യത്തിന് കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്. അതേ സമയം തങ്ങളുടെ പ്രകടനത്തെ കുറിച്ചുള്ള സംശയങ്ങള്‍ അസ്ഥാനത്താണെന്ന് ഭൂപതി പറയുന്നു. കാരണം ഇരുവരും പ്രൊഫഷണല്‍ ടെന്നീസില്‍ സജീവമാണ്. അതുകൊണ്ട് പരിചയക്കുറവിന്റെ പ്രശ്നമില്ല. ടീമായി കളിച്ചതിന്റെ അനുഭവപരിചയും ഇരുവര്‍ക്കും വേണ്ടുവോളമുണ്ട്.

ആതന്‍സിനെ ലക്ഷ്യമിട്ട് ഇരുവര്‍ക്കും കൂടുതല്‍ കാലം ഒന്നിച്ച് കളിയ്ക്കാന്‍ കഴിയാത്തതിന് പെയ്സിന്റെ രോഗവും ഒരു കാരണമായി. രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായ പെയ്സിന് ആശുപത്രി വിട്ടശേഷം ആറ് മാസം വിശ്രമിയ്ക്കേണ്ടിയും വന്നു.

ഒരുക്കങ്ങള്‍ ഞങ്ങള്‍ക്ക് വിട്ടേക്കുക എന്നതാണ് ചോദ്യങ്ങള്‍ക്കുള്ള ഭൂപതിയുടെ മറുപടി. പ്രായം കൂടിയതിനാല്‍ മുമ്പത്തെ പോലെ എതിരാളികളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പെയ്സ്-ഭൂപതി സഖ്യത്തിന് കഴിഞ്ഞേക്കില്ലെന്ന രാംനാഥന്‍ കൃഷ്ണനെ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ രാംനാഥന്‍ കൃഷ്ണന്റെ അഭിപ്രായപ്രകടനത്തിനെതിരെ ഭൂപതി ആഞ്ഞടിയ്ക്കുകയായിരുന്നു. ഇന്ത്യയിലിരുന്ന് വെറുതെ അഭിപ്രായം തട്ടിവിടാതെ തങ്ങളുടെ പ്രകടനം കണ്ണ് തുറന്ന് കാണൂ എന്നായിരുന്നു ഭൂപതി തിരിച്ചടിച്ചത്.

തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പെയ്സും താനും വിശ്വസിക്കുന്നു. മറ്റുള്ളവര്‍ എങ്ങനെ ചിന്തിക്കുന്നുവെന്നത് തങ്ങള്‍ക്ക് പ്രശ്നമല്ല- ഭൂപതി പറയുന്നു.

പെയ്സുമായുള്ള സഖ്യത്തിന് പലതും ഇനിയും ചെയ്യാനാവുമെന്ന വിശ്വാസമാണ് ഭൂപതിക്കുള്ളത്. രണ്ട് ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തിയ ഭൂപതി-പെയ്സ് സഖ്യം 1999ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയിരുന്നു. ലോകത്തെ ഏറ്റവും മികച്ച ജോഡികളിലൊന്നായി അന്ന് വിലയിരുത്തപ്പെട്ട സഖ്യമാണ് ഇപ്പോള്‍ വീണ്ടും ഒന്നുചേര്‍ന്ന് ഒളിമ്പിക്സ് മെഡല്‍ കൊയ്യാനൊരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+