വിവര വിനിമയത്തിന് സര്‍ക്കാരിനും ആധുനിക സംവിധാനം
തിരുവനന്തപുരം: കേരളത്തിലെ നിരത്തുകള്‍ക്ക് അടിയിലൂടെയും വൈദ്യുതി പോസ്റുകളിലൂടെയും ഓപ്റ്റിക്കല്‍ കേബിള്‍ ഇടാന്‍ സര്‍ക്കാര്‍ സ്വാകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയത് ഒരു കരാര്‍ അടിസ്ഥാനത്തിലായിരുന്നു. കേബിള്‍ ഇട്ട് വിവര വിനിമയ സംവിധാനം തയ്യാറാവുമ്പോള്‍ അതില്‍ ഒരു നിശ്ചിത ബാന്‍ഡ് വിഡ്ത്ത് സര്‍ക്കാരിന് സൗജന്യമായി നല്‍കണമെന്നതായിരുന്നു അത്.
ഇപ്പോള്‍ കമ്പനികളുടെ കേബിള്‍ ശ്രുംഖലകള്‍ ഏകദേശം പൂര്‍ണമായി കഴിഞ്ഞു. വിവര വിനിമയ സംവിധാനത്തിന്റെ ഗുണം സംസ്ഥാന സര്‍ക്കാരിനും കിട്ടി തുടങ്ങിയിരിയ്ക്കുകയാണ്.
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ്, ഭാരതി ടെലിസോണിക്സ്, റിലയന്‍സ് ഇന്‍ഫോകോം, ബിഎസ്എന്‍എല്‍, നാഷണണല്‍ പവര്‍ ഗ്രിഡ് കോര്പ്പറേഷന്, ടാറ്റ ടെലിസര്വീവസ് എന്നിവയുമായുമാണ് സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ബാന്റ്വിഡ്ത് ഉപയോഗിയ്ക്കുന്ന ഈ പദ്ധതിയ്ക്ക് ഡമോക്രാറ്റിക്ക് ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ ദ് സ്റേറ്റ് അഡ്മിനിസ്ട്രേഷന് ത്രൂ മള്‍ട്ടി ഒബജക്റ്റീവ് നെറ്റ്വര്‍ക്ക് ഡപ്പോസിറ്ററി (ഡയമണ്ട്) എന്നാണ് പേരിട്ടിരിക്കുന്നത്.
തിരുവനന്തപുരത്തിനും മലപ്പുറത്തിനും ഇടയിലുള്ള ആദ്യത്തെ ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ (ഒഎഫ്സി) ബന്ധം ഈ മാസത്തോടെ നടപ്പില്‍ വരുമെന്ന് ഐടി സെക്രട്ടറി അരുണ സുന്ദര്‍രാജ് പറഞ്ഞു. നവംബര്‍ അവസാനത്തോടെ പദ്ധതിയ്ക്ക് ഔപചാരിക തുടക്കമാവും. 15 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തുല്യമായാണ് പണം നല്‍കുന്നത്. സിഡാക് ആണ് പദ്ധതി പ്രായോഗികമാക്കുന്നത്.
പന്ത്രണ്ടോളം വകുപ്പുകള്‍ സ്വന്തമായി ശൃംഖല വേണമെന്ന് ആവശ്യപ്പെടുന്നതിനാല്‍ ഈയിടെവരെ പൊതുവായ ശൃംഖല വരുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നുവെന്ന് അരുണ സുന്ദര്‍രാജ് പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കായിരിക്കും ഒബിസി കേബിളിന്റെ അടിസ്ഥാന സൗകര്യം ആദ്യമായി ഉപയോഗിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്കിന്റെ തിരുവനന്തപുരത്തുള്ള പ്രധാന ആസ്ഥാനത്ത് നിന്നും മലപ്പുറത്തെ കാക്കഞ്ചേരി പാര്‍ക്കിലേക്ക് ഒരു കണക്ഷന് സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി സിഡാക് ഒരു ഇ-ഗവേര്‍ണന്‍സ് ആക്സിലേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് പദ്ധതിക്കുള്ളത്- തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും തമ്മില്‍ ബന്ധിപ്പിക്കുക, തിരുവനന്തപുരത്ത് ഒരു ഇ-ഗവേണന്‍സ് ഡാറ്റ സെന്റര്‍ സ്ഥാപിക്കുക, മൂന്ന് നെറ്റ്വര്‍ക്ക് ഓപ്പറേഷന് സെന്ററുകള്‍ സ്ഥാപിക്കുക. സപ്തംബര്‍ അവസാനത്തോട മൂന്ന് ലിങ്കുകളും നിലവില്‍ വരുമെന്ന് അരുണ സുന്ദര്‍രാജ് പറഞ്ഞു.
കോഴിക്കോട്ടെ ഡാറ്റ സെന്റര്‍ മലപ്പുറത്തെ കാക്കഞ്ചേരി ഐടി പാര്‍ക്കിലായിരിക്കും. കൊച്ചിയിലേത് കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കിലായിരിക്കും.
ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന വകുപ്പുകള്‍ക്ക് ധാരാളം പണച്ചെലവും ഒഴിവാക്കാം. ഇതൊരു ബിപിഒ ഓപ്പറേഷന് പോലെയായിരിക്കുമെന്ന് സിഡാക് അഡീഷണല്‍ ഡയറക്ടര്‍ കൃഷ്ണന് പറഞ്ഞു.
മലപ്പുറത്തെ 630 അക്ഷയ കേന്ദ്രങ്ങള്‍ ഇപ്പോള്‍ തന്നെ ആധുനിക വിവര വിനിമയ സംവിധാനം ഉള്ളതാണ്. ഇതില്‍ 420 എണ്ണത്തിന് ശബ്ദവും വിവരവും വീഡിയൊയും കൈകാര്യം ചെയ്യാനാവും. ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭമാണ് ഇത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications