വീരപ്പനെ പിടിച്ച മലയാളി
മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ലോകത്തിന്റെ കണ്ണ്വെട്ടിച്ച് കാട്ടില്‍ വിളയാടിയ വീരപ്പന്‍യുഗത്തിന് അന്ത്യം കുറിച്ചത് മലയാളി പൊലീസ് ഓഫീസര്‍. വീരപ്പനെ തന്ത്രപൂര്‍വ്വം കുടുക്കിയത് തമിഴ്നാട് പ്രത്യേകദൗത്യസേനയുടെ തലവനായ കെ. വിജയകുമാര്‍ എന്ന 51കാരനാണ്. ഇദ്ദേഹം വേരുകള്‍കൊണ്ട് മലയാളിയാണ്.
പാലക്കാട് ജില്ലയിലെ പല്ലശ്ശനയാണ് വിജയകുമാറിന്റെ ജന്മനാട്. 1953 സപ്തംബര്‍ 15നാണ് വിജയകുമാര്‍ കസല്യ-കൃഷ്ണന്‍നായര്‍ ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ചത്. ചെറുപ്പം മുതലേ പൊലീസ് വേഷത്തോട് വല്ലാത്ത അഭിനിവേശമായിരുന്നു വിജയകുമാറിന്.
1975ലാണ് വിജയകുമാര്‍ തമിഴ്നാട് ഐപിഎസില്‍ ചേരുന്നത്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു. പിന്നീട് അസമില്‍ ഉള്‍ഫ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ വിജയകുമാര്‍ പങ്കെടുത്തു. 2000ല്‍ ജയലളിത അധികാരത്തില്‍ വന്നപ്പോള്‍ വിജയകുമാറിനെ തന്റെ സേവനത്തിനായി വിട്ടുതരാന്‍ ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിജയകുമാറിനെ തന്റെ പേഴ്സണല്‍ സെക്രട്ടറിയായി ജയലളിത നിയോഗിച്ചു.
വീരപ്പനെ പിടികൂടാനുള്ള പ്രത്യേക ദൗത്യസേനയുടെ ചുമതല വാള്‍ട്ടര്‍ ദേവാരത്തിനായിരുന്നു. നേരത്തെ 1993ല്‍ ഒരു മാസക്കാലം വിജയകുമാര്‍ വാള്‍ട്ടര്‍ ദേവാരത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ദേവാരത്തിന് കീഴില്‍ ജോലി ചെയ്യാന്‍ ജയലളിത വിജയകുമാറിനെ 2001ല്‍ വീണ്ടും അയച്ചു. ഇക്കുറി മൂന്ന് മാസം മാത്രമാണ് വിജയകുമാര്‍ ദേവാരത്തിന് കീഴില്‍ ജോലി ചെയ്തത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം മൂലം വിജയകുമാറിനെ ജയലളിത മടക്കിവിളിച്ചു. ചെന്നൈ പൊലീസ് കമ്മീഷണറായി ജയലളിത വിജയകുമാറിനെ നിയോഗിച്ചു. ചെന്നൈയില്‍ പൊലീസ് കമ്മീഷണറായിരുന്നപ്പോള്‍ വിജയകുമാര്‍ ഗുണ്ടകളുടെ പേടിസ്വപ്നമായിരുന്നു. അന്ന് രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ വിജയകുമാര്‍ വകവരുത്തി. വീരമണിയെയും വെങ്കടേശ പന്ന്യാറെയും. ചെന്നൈ നഗരത്തെ വിറപ്പിച്ചവരായിരുന്നു ഇവര്‍ ഇരുവരും.
ഇതില്‍ വെങ്കടേശ പന്ന്യാറെ വിജയകുമാര്‍ കൊലപ്പെടുത്തിയത് നാടാര്‍ സമുദായത്തില്‍ വെറുപ്പുളവാക്കി. പ്രബലരായ നാടാര്‍ സമുദായം സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഇത് ജയലളിതയ്ക്ക് തലവേദന സൃഷ്ടിച്ചു. അപ്പോഴേയ്ക്കും ദേവാരം സര്‍വ്വീസില്‍ നിന്നും വിരമിച്ചിരുന്നു. ഇതോടെ 2004 ഫിബ്രവരിയില്‍ ജയലളിത വിജയകുമാറിനെ വീരപ്പനെ പിടികൂടാനുള്ള തമിഴ്നാടിന്റെ പ്രത്യേക ദൗത്യസേനയുടെ തലവനായി ചുമതലയേല്പിച്ചു.
തമിഴ്നാടിന്റെ പ്രത്യേകദൗത്യസേനയുടെ എസ്പിയായിരുന്ന ശെന്താമരകണ്ണന് വിജയകുമാറിന് വലിയൊരു സഹായമായിരുന്നു. തീവ്രവാദത്തിനും മറ്റും എതിരെ സമര്‍ത്ഥമായി പോരാടുന്ന ഉദ്യോഗസ്ഥനാണ് ശെന്താമരകണ്ണന്. അദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വീരപ്പനെതിരെ ഒരു സമാന്തരസംഘത്തെ വളര്‍ത്തിയെടുക്കുകയായിരുന്നു. പലരെയും വിദഗ്ധമായി കാട്ടിനുള്ളിലും നാട്ടുകാര്‍ക്കിടയിലും നിയോഗിക്കാന്‍ ശെന്താമരകണ്ണന് കഴിഞ്ഞു. വീരപ്പനെതിരെ ഒട്ടേറെ വിവരങ്ങള്‍ ശേഖരിയ്ക്കാനും ശെന്താമരകണ്ണന് കഴിഞ്ഞു. ഈ വിവരങ്ങളെല്ലാം വിജയകുമാറിന്റെ നീക്കങ്ങള്‍ക്ക് കരുത്തായി.
സാമ്പത്തിക ഞെരുക്കങ്ങള്‍ ഉള്ളതിനാല്‍ ദൗത്യസേനയുടെ ഇന്റലിജന്‍സ് വിഭാഗത്തെ വേണ്ടത്ര ശക്തിപ്പെടുത്താന്‍ ശെന്താമരകണ്ണന് കഴിഞ്ഞിരുന്നില്ല. ജയലളിതയുടെ വലംകൈയായ വിജയകുമാറിന്റെ വരവോടെ ഈ പ്രശ്നം പരിഹരിച്ചു. ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളെ സഹായിക്കാനുള്ള പുതിയ യന്ത്രങ്ങള്‍ വാങ്ങാന്‍ ജയലളിത ആവോളം ഫണ്ട് നല്കി. ഇസ്രയേലില്‍ നിന്നും പുതുമയാര്‍ന്ന ഇലക്ട്രോണിക്സ് നീരീക്ഷണ യന്ത്രങ്ങള്‍ പ്രത്യേകദൗത്യസേന ഇറക്കുമതി ചെയ്തു. കാട്ടിനുള്ള നല്ലൊരു സര്‍വെലന്‍സ് സംവിധാനവും സേന ഒരുക്കി. കാട്ടിനുള്ളിലെ മനുഷ്യരുടെ ചലനത്തെ അപ്പപ്പോള്‍ പിടിച്ചെടുക്കാന്‍ ശേഷിയുള്ളതായിരുന്നു ഈ നിരീക്ഷണസംവിധാനം. കാട്ടിനുള്ളില്‍ ഏതാനും ട്രാന്‍സ്പോണ്ടറുകളും സ്ഥാപിച്ചു. കാട്ടിനുള്ളില്‍ നിയോഗിച്ചിട്ടുള്ള ദൗത്യസേനാംഗങ്ങളുമായി ഫലപ്രദമായി വാര്‍ത്തകള്‍ കൈമാറാന്‍ ഈ സംവിധാനം സഹായകരമായി. ഈ മേഖലകളില്‍ വീരപ്പനുള്ള അജ്ഞത സേനയ്ക്ക് സഹായകരമായി.
ദൗത്യസേനയിലെ രണ്ട് ഉദ്യോഗസ്ഥരായ മുരുകേശനും വെള്ളതുറൈയും ഇതിനകം വീരപ്പന്റെ വിവരങ്ങള്‍ ശേഖരിയ്ക്കാവുന്ന നിലകളില്‍ എത്തി. മുരുകേശന് വീരപ്പന് സംഘത്തിലെ അംഗമായി. വെള്ളതുറൈയ്ക്ക് വീരപ്പന്റെ അടുത്ത അനുയായികളുമായി ബന്ധമുണ്ടായിരുന്നു.
വീരപ്പന്റെ അടുത്ത സഹായിയായ കനകരാജിനെ ലഭിച്ചത് ദൗത്യസേനയുടെ നീക്കങ്ങളില്‍ മറ്റൊരു നാഴികക്കല്ലായി. കനകരാജിനെ നിരന്തരമായി ദൗത്യസേന പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ഈ പ്രലോഭനങ്ങളിലും ഭീഷണികളിലും കനകരാജ് വീണു.
പ്രായമേറുന്തോറും വീരപ്പന്റെ ശാരീരിക അവശതകള്‍ വര്‍ധിച്ചതും സേനയ്ക്ക് ഗുണകരമായി. കാട്ടിലെ സ്ഥിരവാസം അദ്ദേഹത്തിന്റെ ആസ്തമരോഗം വര്‍ധിപ്പിച്ചു. ഒപ്പം കണ്ണിനെ തിമിരവും ബാധിച്ചു. വീരപ്പന് ചികിത്സ അത്യാവശ്യമായി. ഈ സമയത്താണ് കനകരാജിന്റെ സഹായം ദൗത്യസേന ശരിയ്ക്കും ഉപയോഗിച്ചത്. കനകരാജാണ് വീരപ്പന് വേണ്ടി ആംബുലന്‍സ് അയയ്ക്കാന്‍ വേണ്ട മുന്‍കയ്യെടുത്തത്. അദ്ദേഹം ഈ വിവരം അപ്പോഴപ്പോള്‍ ദൗത്യസേനയെ അറിയിക്കുകയും ചെയ്തു. താന്‍ ധര്‍മ്മപുരിയിലെ ഡോക്ടറെ കാണാന്‍ വരാമെന്ന് വീരപ്പന് കനകരാജിന് വാക്ക് കൊടുക്കുകയും ചെയ്തു. സംഭവദിവസം ആംബുലന്‍സ് ഓടിയ്ക്കാന്‍ വിജയകുമാര്‍ നിയോഗിച്ചത് സ്വന്തം കാര്‍ ഡ്രൈവറായ ശരവണനെത്തന്നെയാണ്.
കാടറിയുന്ന വീരപ്പനെ നാട്ടില്‍കൊണ്ട് വന്ന് പിടികൂടുക എന്ന തന്ത്രം വിജയകുമാറിന്റെ സ്വന്തം തന്ത്രമായിരുന്നു. അങ്ങിനെ ആംബുലന്‍സില്‍ വന്ന വീരപ്പനെ തന്ത്രപരമായി തോക്കിനിരയാക്കിയപ്പോള്‍ വിജയകുമാര്‍ എന്ന മലയാളി തമിഴ്നാട്ടിലെ മാത്രമല്ല, ഇന്ത്യയിലെത്തന്നെ ഹീറോ ആയി മാറിയിരിക്കുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications