വായ്പയെടുത്ത് ഫ്ലാറ്റ് വാങ്ങൂ..
കൊച്ചി: ബാങ്ക് വായ്പയെടുത്ത് ഫ്ലാറ്റ് വാങ്ങി വാടകക്ക് കൊടുക്കുക. നിക്ഷേപം സുരക്ഷിതമാക്കുന്നതിനും വരുമാനമുണ്ടാക്കുന്നതിനും പറ്റിയ ഏറ്റവും നല്ല മാര്‍ഗം ഇപ്പോള്‍ ഇതാണെന്നാണ് കേരളത്തിലെ പ്രത്യേകിച്ച് കൊച്ചിയിലെ ഉയര്‍ന്ന മധ്യവര്‍ഗക്കാര്‍ വിശ്വസിക്കുന്നത്. പണം വായ്പയെടുത്ത് ഫ്ലാറ്റ് പണിയുന്നവരും കുറവല്ല.
ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ പലിശയും ഓഹരി വ്യാപാരത്തിലെ വെല്ലുവിളികളും കണക്കിലെടുക്കുമ്പോള്‍ സമ്പാദ്യം സുരക്ഷിതമാക്കുന്നതിനും വരുമാനമുണ്ടാക്കുന്നതിനും പറ്റിയ മേഖല റിയല്‍ എസ്റേറ്റ് തന്നെ. തങ്ങളുടെ നിക്ഷേപം രണ്ടാമത്തെയോ മൂന്നാമത്തെയോ വീടുകളും ഫ്ലാറ്റുകളും പണിയുന്നതിന് ഉപയോഗിക്കുന്നത് കൊച്ചിയില്‍ ഒരു പ്രവണതയായി തീര്‍ന്നിട്ടുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നല്ല വരുമാനം ഇതിലൂടെ ഉണ്ടാക്കാം എന്നതാണ് റിയല്‍ എസ്റേറ്റ് രംഗത്തേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഫ്ലാറ്റുകള്‍ പണിയുന്നതിന് പണം നിക്ഷേപിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷമായി കൂടിവരികയാണെന്ന് സ്കൈലൈന്‍ ബില്‍ഡേഴ്സിലെ അസീസ് പറയുന്നു. ഇക്കൂട്ടത്തില്‍ വിദേശമലയാളികളും ഡോക്ടര്‍മാരും ബിസിനസുകാരുമുണ്ട്.
അപ്പാര്‍ട്ട്മെന്റ് വാടകക്ക് കൊടുക്കുന്നത് വായ്പ തിരിച്ചടക്കുന്നതിനുള്ള ബാധ്യത പകുതിയാക്കാന്‍ സഹായിക്കും. 20 ലക്ഷത്തിന്റെ ബാങ്ക് വായ്പ കൊണ്ട് ഒരു ഫ്ലാറ്റ് വാങ്ങിയാല്‍ മാസത്തില്‍ 16,000 രൂപ തിരിച്ചടക്കേണ്ടിവരും. ഫ്ലാറ്റ് വാടകക്ക് നല്കിയാല് 7000 രൂപയെങ്കിലും മാസത്തില്‍ വാടകയിനത്തില്‍ ലഭിക്കും. ബാങ്കില്‍ അടയ്ക്കാന്‍ കഴിച്ചുള്ള 9000 രൂപ മാത്രമേ ഫ്ലാറ്റുടമസ്ഥന് സ്വന്തം കൈയില്‍ നിന്നിടേണ്ടിവരികയുള്ളൂ.
ഫ്ലാറ്റുകള്‍ക്ക് വില കൂടിവരുന്നുവെന്നതാണ് ഈ രംഗത്തേക്ക് ആളുകള്‍ കൂടുതലായി ആകൃഷ്ടരാവുന്നതിന്റെ ഒരു കാരണം. 15 ലക്ഷത്തിന്റെ വായ്പയെടുത്ത് ഒരു ഫ്ലാറ്റ് വാങ്ങിയാല്‍ വായ്പ അടച്ചുതീരുമ്പോഴേക്കും ഫ്ലാറ്റിന്റെ വില 30 ലക്ഷം രൂപയായി ഉയര്ന്നിട്ടുണ്ടാവുമെന്ന് ഗോകുലം കണ്‍സ്ട്രക്ഷന്‍സിലെ എസ്. വേണുഗോപാല്‍ അവകാശപ്പെടുന്നു.
മാസത്തില്‍ അടയ്ക്കേണ്ട തുക സ്ഥിരമായി നില്ക്കുമ്പോള് ഓരോ വര്‍ഷം കഴിയുന്തോറും വാടക ഉയര്‍ന്നുകൊണ്ടിരിക്കും. എല്ലാ ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍ നിക്ഷേപം നടത്തുന്നതിന് ഏറ്റവും പറ്റിയ മേഖലയായി തീര്‍ന്നിരിക്കുകയാണ് ഫ്ലാറ്റ് വിപണി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications